Monday, February 19, 2007

ജയശങ്കര്‍‍

ജയശങ്കര്‍ ,അറിയുന്നുവോ ഞാന്‍ നിന്നെ

ചിലപ്പോഴെങ്കിലും ഓര്‍ക്കുന്നെന്ന്?

നായക്കാട്ടത്തിന്‍റ്റെ മലയാളം ക്ലാസ്സില്‍,
മാഷിടയ്ക്ക് പുറത്തുപോയ തക്കത്തിന്‌,
മുന്നിലിരുന്ന നീ ഉള്‍പ്പെടാത്ത
ഞങ്ങളുടെ ചര്‍ച്ച

ഉമക്കോ , ശോഭക്കോ ഡമ്പ്‌ കൂടുതല്‍?

ശബ്ദം കേട്ട്,
9B യില്‍ ജീവശാസ്ത്രം പഠിപ്പിച്ചിരുന്ന 'സ്ക്രൂജ്‌'
വന്നപ്പോള്‍
തത്‍കാലം നിര്‍ത്തിയ ചര്‍ച്ച
സക്രൂജ് പോയപ്പോള്‍ വീണ്ടും തുടങ്ങിയത്.


നായക്കാട്ടത്തോടുള്ള സ്ക്രൂജിന്‍‌റ്റെ പരാതിയില്‍

ചൂരല്‍ കഷായം തുടങ്ങിയപ്പോള്‍ ,
നീ കൈ കാണിച്ചില്ല.

“അത്രക്കായോ”

ആക്രോശത്തോടെ ,
നിന്‍റെ തുട അടിച്ചുപൊട്ടിച്ചത്‌,
പൊട്ടിയ വടി വലിച്ചെറിഞ്ഞ്‌ ,
വീണ്ടും നായക്കാട്ടം...

കരയാതെ ,
തളര്‍ന്ന നീ
ഞങ്ങള്‍ക്കൊരു
പരിചയായി,

ഇന്നു ഞാന്‍ കരയുന്നു ജയാ
എന്‍‍റ്റെ തുടയിലെ‍
വേദനയാല്‍.

Labels:

28 Comments:

Anonymous Anonymous said...

ഒരു പോസ്റ്റ്

February 19, 2007 at 8:59 PM  
Anonymous Anonymous said...

അഖില ലോക ബൂലോകരേ ഇതാ ആദ്യമായി ഒരു പോസ്റ്റിന്റെ ലേബല്‍ വായിച്ച് ഞാന്‍ തലയും കുത്തിനിന്ന് ചിരിക്കുകയാണ്.ഇങ്ങക്ക് ഹാസ്യം ഇങ്ങനെ വഴങ്ങുംന്ന് ഞാന്‍ നിരീച്ചില്ല,ന്റെ തമ്പ്രാനേ...

February 19, 2007 at 10:13 PM  
Anonymous Anonymous said...

അപ്പശരി
നായക്കാട്ടം, സ്ക്രൂജ ഈ പേരുകള്‍ക്കു പിന്നിലൊരു കഥയുണ്ടാകുമല്ലോ? അല്ലേ?

ഓടോ: (ഇതു കവിതയാണല്ലേ?)

-സങ്കുചിതന്‍

February 19, 2007 at 10:29 PM  
Anonymous Anonymous said...

അതെന്തിനാണു തറവാടീടെ തുട ഇപ്പൊ വേദനിക്കുന്നത്? അന്ന് ജയനെ തല്ലുകൊള്ളിച്ചതിനു പിന്നില്‍ തറവാടീടെ കറുത്ത കൈകള്‍ പ്രവര്‍ത്തിച്ചിരുന്നോ?

(ഇന്നി ഇപ്പൊ ഇതല്ല കവിതേടെ അര്‍ഥമെങ്കി ആദ്യം ഇരിങ്ങലിന്റെ കമന്റ് വരട്ടെ. എന്നിട്ടൊന്നൂടി വായിച്ചിട്ട് കമന്റിടാം. അതുവരെ ഈ താല്‍ക്കാലിക കമന്റിവിടെ കിടക്കട്ടെ. )

February 20, 2007 at 10:00 AM  
Anonymous Anonymous said...

ഞാന്‍ കവിയല്ലാന്ന് എനിക്കിപ്പോ മനസ്സിലയി :)

February 20, 2007 at 1:25 PM  
Anonymous Anonymous said...

ആദ്യത്തെ കമന്‍റ് കണ്ട് ഞാനും ചിരിച്ചു :)


തൊട്ടു മുകളിലെ തറവാടിയുടെ കമന്‍റ് വീണ്ടുമെന്നെ ചിരിപ്പിച്ചു :)

February 20, 2007 at 2:45 PM  
Anonymous Anonymous said...

തറവാടിയിലെ കവി ഉണരുന്നു.
വിഷ്ണു മാഷ് പറഞ്ഞതു പോലെ ചിരിപൊട്ടി
സങ്കുചിതന്‍ പറഞ്ഞതു പോലെ നായക്കാട്ടം,
സ്ക്രൂജ് കഥാപാത്രങ്ങള്‍ പോരട്ടേ.

ഇക്കാസേ..അത് തന്നെ അതിന്‍റെ അര്‍ത്ഥം :)

February 20, 2007 at 3:14 PM  
Anonymous Anonymous said...

ഇക്കാസിന്റെ കമന്റ് വായിച്ച് മുളപൊട്ടിയ ചിരി രാജുവേട്ടന്റെ കമന്റോട് കൂടി പടര്‍ന്ന് പന്തലിച്ചു. ഹ ഹ ഹ :-)

February 20, 2007 at 3:24 PM  
Anonymous Anonymous said...

വിഷ്ണുമാഷെ , സങ്കുജിതാ , ഇരിങ്ങലേ , കാര്യം നിങ്ങളൊക്കെ ബല്യ കവികളായിരിക്കും :)

എന്നാകേട്ടോളൂ , ഞാനീ പണി നിര്‍ത്തുമെന്നാരും വ്യാമോഹിക്കണ്ട , :)

ഞാനിനിയും , ഈ ലേബലില്‍തന്നെ , എഴുതും , നിങ്ങളൊക്കെ സമ്മദിക്കുന്നതു വരെ

( അത്രക്കായോ ! ) :)


ഇക്കാസ് , അഗ്രജന്‍ , ദില്‍ബാസുരന്‍ : നന്ദി

February 20, 2007 at 4:00 PM  
Anonymous Anonymous said...

ഈ പോസ്റ്റിനൊരു തേങ്ങയുടക്കാനായില്ലല്ലോ...

February 20, 2007 at 4:10 PM  
Anonymous Anonymous said...

പകരം തളര്‍ന്ന നീ
ഞങ്ങള്‍ക്കൊരു പരിചയായി


ഇപ്പൊ തളര്‍ന്ന ഞാന്‍,
മാറ്റ പരിചയായി...

February 20, 2007 at 4:29 PM  
Anonymous Anonymous said...

ഇത്‌ ഇന്നലെ രാത്രി കണ്ടതാ......കമന്റ്‌ രാവിലേ ആവാം എന്നു കരുതി.......രാവിലേ നോക്കിയപ്പഴാണു ഇക്കാസ്‌ പറയണത്‌ 'ഇരിങ്ങല്‍ വരട്ടെ' എന്ന്.....'കോട്ടൂരാന്‍ വരട്ടെ' എന്നൊക്കെ പറയണ മാതിരി......അപ്പൊ ഞാനും കരുതി ഇരിങ്ങല്‍ വന്നിട്ട്‌ ഇതിനിനി ഒരു തീരുമാനമായിട്ട്‌ കമന്റാം......ലേബലിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണു....[ആ തേങ്ങയടി എനിക്ക്‌ ഇഷ്ടപ്പെട്ടു.......]

February 20, 2007 at 5:34 PM  
Anonymous Anonymous said...

ഇന്നു പിന്മൊഴിയില്‍ കണ്ട ഒരുകമന്‍റിടുന്നു.
കവിതയെന്നു കേള്‍ക്കുമ്പോള്‍ പേടി ആകുന്നു.
ഹഹഹാ... അത്രയ്ക്കൊന്നും പേടിപ്പിച്ചില്ല മാഷേ.

February 20, 2007 at 10:59 PM  
Anonymous Anonymous said...

പടിപ്പുരേ , സന്ഡോസേ : നന്ദി

വേണുവേട്ട: എനിക്കു സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തോന്നുന്നു ,

ഇങ്ങക്കെങ്കിലും ( നിങ്ങള്‍ക്കെങ്കിലും ) ഇതൊരു കവിതയാണെന്നു തോന്നിയല്ലോ :)

,ആരും സമ്മദിക്കുന്നില്ല:(

February 21, 2007 at 9:14 AM  
Anonymous Anonymous said...

തറവാടി എന്തിനാ കവി ജയശങ്കറിനെ ഓര്‍ത്ത് വേദനിക്കുന്നത് (രണ്ടു മാസം മുന്‍പ് ഇവിടെ എന്‍റെ കൂടെ ജോലി ചെയ്യുന്ന എന്‍റെ സമപ്രായക്കാരനായ ഒരു ജയശങ്കര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടിരുന്നു, ഈ കവിതവായിച്ചപ്പോള്‍ അവനെ ഓര്‍ത്തു)
കവിതകളെഴുതി ഇനിയും .....

വില്ലന്‍ മാഷുമാര്‍ക്ക് ഇരട്ടപേരുറപ്പാ .. തറവാടിയുടെ നാട്ടീന്ന് (ആനക്കര) ഞാന്‍ പഠിച്ചിരുന്ന ട്യൂട്ടോറിയല്‍ കോളേജിലൊരു ശശിമാഷ് പഠിപ്പിച്ചിരുന്നു നത്ത് എന്ന ഇരട്ടപേരാ അദ്ദേഹത്തിന് ഞങ്ങളുടെ സംഭാവന

February 24, 2007 at 9:57 AM  
Anonymous Anonymous said...

ഇത് കവിതയാണല്ല്ലേ.... അപ്പോള്‍ ഞാന്‍ എഴുതുന്നതും കവിത തന്നെ...ഓഹ് എന്റെ സംശയം മാറിക്കിട്ടി.. :)

March 13, 2008 at 9:27 AM  
Anonymous Anonymous said...

തറവാടി,
എഴുതൂ ഇനിയും കവിത. ലക്ഷം ലക്ഷം (ഇതുപോലുള്ള) കവികള്‍ പിന്നാലെ :-)

March 13, 2008 at 2:35 PM  
Anonymous Anonymous said...

ഗവിത !!

March 14, 2008 at 10:00 AM  
Anonymous Anonymous said...

ഇങ്ങ്ളൊരു ഹലാക്കിന്റെ കവിയാണ്‌...
ഒന്നാമത്തെ വായനയ്ക് വായകണ്ടില്ലാ
പിന്നെ വായിച്ചപ്പോ വായപൊത്തതെ ചിരിക്കാനും പറ്റീല്ലാ

October 20, 2008 at 9:09 PM  
Anonymous Anonymous said...

ഇതൊരു ഒന്നൊന്നര പോസ്റ്റല്ലേ....

October 21, 2008 at 5:07 AM  
Blogger വാഴക്കോടന്‍ ‍// vazhakodan said...

അത്താണ്! ഇതൊക്കെ തറവാടിക്കും പറ്റുമെന്ന് ഗവി സമൂഹം അറിഞ്ഞിരിക്കട്ടെ! ഞാനും ഇത്തരം കവിതകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന ഒരു ഗവിയാനെ!

April 14, 2009 at 7:30 PM  
Blogger അഞ്ചല്‍ക്കാരന്‍ said...

This comment has been removed by the author.

April 14, 2009 at 11:10 PM  
Blogger തറവാടി said...

അഞ്ചല്‍ എന്‍‌റ്റെ വേദന ഞാന്‍ കവിതയായെഴുതി , അത് വായനക്കാരനിലേക്കെത്തത് എന്‍‌റ്റെ കുഴപ്പമല്ല , വായനക്കാരന്‍ കവിതക്കടിമപ്പെടുകയാണ് വേണ്ടതെന്നാരോ പറഞ്ഞിട്ടില്ലേ , അത് ചെയ്യാന്‍ ശ്രമിക്കൂ , എഴുതിയതാരാണെന്ന് നോക്കാതെ എഴുതിയത് നോക്കൂ ;);)

April 15, 2009 at 8:56 AM  
Blogger അഞ്ചല്‍ക്കാരന്‍ said...

കമന്റ് ദേണ്ടെ പിന്‍‌വലിച്ചു. സോറിട്ടോ...

April 15, 2009 at 9:32 AM  
Blogger തറവാടി said...

ഹ ഹ ഈ അഞ്ചല്‍‌ക്കാരന്‍‌റ്റെ ഒരു കാര്യം
' ;) ' ഇതിന്‍‌റ്റെ അര്‍ത്ഥം അറിയില്ലായിരുന്നോ ;)
:)

ഇട്ട കമന്‍‌റ്റ് ഡിലീറ്റാന്‍ ഞാന്‍ ആര്‍ക്കും അവകാശം കൊടുത്തിട്ടില്ല :)

April 15, 2009 at 9:44 AM  
Blogger അഞ്ചല്‍ക്കാരന്‍ said...

ഇല്ലാത്ത അവകാശം ദുരുപയോഗം ചെയ്തു ഡിലീറ്റിയ കമന്റ് പുനഃസ്ഥാപിയ്ക്കുന്നു. കമന്റ് ഡിലീറ്റിയതിനും സോറിട്ടോ...

ഉദാത്തം!
കവിതയുടെ മര്‍മ്മമറിഞ്ഞ എഴുത്ത്. ജയശങ്കര്‍ കഴിഞ്ഞിട്ടുള്ള ആ കോമയില്‍ പോലും കവിത തുളുമ്പുന്നു.

“അത്രയ്ക്കായോ”
ആ ചോദ്യം സമൂഹത്തോടാണ്. വിജ്രംഭിയ്ക്കുന്ന കവി മനസ്സില്‍ നിന്നും ഉരികിയൊലിയ്ക്കുന്ന കോപമാണ് ആ വരികളിലൂടെ അനുവാചകന്റെ പ്രജ്ഞയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നത്. ആ ഒരു ചോദ്യം ഒന്നു കൊണ്ടു മാത്രം ഈ കവിത ധന്യമാണ്. അല്ലെങ്കില്‍ ആ ഒരു ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ കൂടിയും “ജയശങ്കര്‍” ബൂലോഗ കവിതകള്‍ക്കിടയില്‍ അതിന്റെ സ്ഥാനം കണ്ടെത്തുമായിരുന്നു.

ആവര്‍ത്തിയ്ക്കപ്പെടുന്ന നായക്കാട്ടം സമൂഹത്തില്‍ വേരോടിയിരിയ്ക്കുന്ന ദുഷിച്ചു നാറിയ വ്യവസ്ഥിതിയുടേ ദുര്‍ഗന്ധത്തെ അനുവാചകനെ ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിയ്ക്കുന്നു. മാഷിടയ്ക്ക് പുറത്ത് പോയില്ലായിരുന്നു എങ്കില്‍ അവര്‍ക്ക് നായക്കാട്ടത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിയില്ലായിരുന്നു എന്നിടത്ത് ഗുരുക്കന്മാരില്ലായിരുന്നു എങ്കില്‍ സമൂഹത്തിലെ തിന്മകളെ കുറിച്ച് ഹിപ്പി സംസ്കാരത്തെ പുണരാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക യുവത്വങ്ങളെ ഓര്‍മ്മപ്പെടുത്തുവാനേ കഴിയില്ലായിരുന്നു എന്ന സൂചനയാണുള്ളത്.

ഉമാഭാരതി ഈദ്ഗാഹിലേയ്ക്ക് ശോഭയാത്ര നടത്തി ആര്‍ഷഭാരതത്തിന്റെ ഡമ്പ് കൂട്ടാന്‍ ശ്രമിച്ചതിനെ തടഞ്ഞ ഭരണാധികാരികളുടെ ക്രൂരതായാണ് പിന്നീട് വരുന്ന ഖണ്ഡികയിലൂടെ കവി അനുവാചകനുമായി സംവേദിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. ഉമ അന്ന് വിജയിച്ചിരുന്നു എങ്കില്‍ ഭാരത സംസ്കാരം ലോകത്തിനു തന്നെ വീണ്ടും മാതൃകയാകുമായിരുന്നു.

9B....ഹോ...ഇതിനെ നിര്‍വ്വചിയ്ക്കാന്‍ ആര്‍ക്കു കഴിയും. 9A എന്നോ 9C എന്നോ ആയിരുന്നു കവി പ്രയോഗിച്ചിരുന്നത് എങ്കില്‍ ആ വരികള്‍ തന്നെ നിഷ്ഫലമായേനെ. ജീവശാസ്ത്രപരമായ സ്ക്രൂജുകള്‍ അനാവരണം ചെയ്യാന്‍ ഏറ്റവും നല്ല വാക്ക് 9B എന്നതല്ലാതെ മറ്റെന്താണ്? ഓംകാര ശബ്ദത്തിന്റെ മാറ്റശബ്ദം തന്നെയാണ് 9B എന്നുള്ളതും.

ആഗോള താപനത്തില്‍ നിന്നും രക്ഷനേടുവാന്‍ പ്രകൃതിയിലേയ്ക്ക് മടങ്ങണം എങ്കില്‍ ചൂരലുകള്‍ മനുഷ്യന്‍ വളര്‍ത്തി അത് വെച്ച് കഷായം കാച്ചി കുടിയ്ക്കണമെന്ന മഹത്തായ സന്ദേശത്തോടെ കവിത ആധുനിക സമൂഹത്തിന്റെ മേല്‍ പതിയ്ക്കാന്‍ പോകുന്ന വിപത്തിനെതിരേ ഒരു പരിചയായി അവസാനിയ്ക്കുന്നു. തുടപൊട്ടി നിണമൊഴുകി ആ നിണത്തില്‍ സമൂഹം അഗ്നിശുദ്ധി വരുത്തുന്ന ഒരു കാലത്തിനായി ജയശങ്കര്‍ എന്ന അവദൂതന്‍ കാത്തിരിയ്ക്കുന്നിടത്ത് കവി പൂര്‍ണ്ണ വിരാമം കുറിയ്ക്കുന്നു....

ഇതുപോലെ മഹത്തായ മറ്റൊരു കവിത ബൂലോഗത്ത് അവതരിച്ചിട്ടുണ്ടോ എന്നു സംശയമാണ്. ഏതാനും വരികളിലൂടെ കവി വരച്ച് വെച്ചിരിയ്ക്കുന്നത് നീറുന്ന ആധുനിക സമൂഹത്തിന്റെ വ്യാകുലതകളാണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപകുതിയില്‍ കൊറിയന്‍ ജനതയെ സാമൂഹ്യ പരിഷ്കര്‍മ്മത്തിനു വിധേയമാക്കിയ കൊറിയന്‍ കവി ശ്രീ. ബങ്കൂമിന്‍ശര്‍വ്വയുടെ സ്വാധീനം വരികളില്‍ തുളുമ്പി നില്‍ക്കുന്നു. ഒരു പക്ഷേ ബങ്കൂമിന്‍ശര്‍വ്വാ ഫൌണ്ടേഷന്‍ ഈ കവിത കൊറിയയിലേക്ക് കൂട്ടികൊണ്ടു പോയാലും അത്ഭുതമില്ല.

ഭാവുകങ്ങള്‍....
ആശംസകള്‍....

April 15, 2009 at 2:12 PM  
Blogger yousufpa said...

എല്ലാം വായിച്ചിട്ട് ഞാനും ചിരിച്ചു.

April 16, 2009 at 6:39 PM  
Blogger 0000 സം പൂജ്യന്‍ 0000 said...

വളരെ മനോഹരമായ കവിതയെ മനസ്സിലാക്കി തന്ന അഞ്ചല്‍കാരന് നന്ദി .
കവിതയ്ക്ക് അഞ്ചല്‍കാരന്റെ നിരൂപണം കൂടി യായപ്പോള്‍ ശരിക്കും രസിച്ചു !!
വളരെ ശക്തമായ ഭാഷയിലുള്ള നിരൂപണം !

April 22, 2009 at 12:15 AM  

Post a Comment

Subscribe to Post Comments [Atom]

<< Home