Tuesday, March 6, 2007

കാലചക്രം

" മാപ്ലേ ..നാളെനോക്കിയാലോ?"


മൂന്ന് മാസം കൂടുമ്പോള്‍ തെങ്ങ് കയറ്റക്കാരന്‍ കുഞ്ഞന്‍ സൈദാലിക്കയുടെ പടിപ്പുരക്കരികെ നിന്ന് കുഞ്ഞന്‍ മടാകത്തികൊണ്ട് പുറം ചൊറിയും.തെങ്ങില്‍ നിന്നും കവുങ്ങുവഴി അടുത്ത തെങ്ങിലേക്കുള്ള പറക്കലില്‍ , ഒരിക്കല്‍ കുഞ്ഞന്‍റ്റെ കണക്കുതെറ്റിയതില്‍ പിന്നെ മകനായി കുഞ്ഞന്‍‌റ്റെ സ്ഥാനത്ത്.

തേങ്ങ വഴികളിലും മറ്റും വീഴാന്‍ തുടങ്ങുമ്പോള്‍ സൈദാലിക്ക കുഞ്ഞനെ തേടിയിറങ്ങും.

' ഒക്കെ വീഴാന്‍ തുടങ്ങിയല്ലോ കുഞ്ഞാ , വില കിട്ടില്ലാ..ന്നാലും..മകനോടൊന്ന് വരാന്‍ പറയൂ '
' മാപ്ലെ ..ഞാന്‍ മിഞ്ഞാന്നുകൂടി പറഞ്ഞതാണല്ലോ ...വന്നില്ലേ...?'
' എന്താ ഇത്....നിങ്ങള്‍ക്ക് മാത്രമല്ലല്ലോ പറമ്പുള്ളത്‌ .ഒരിക്കല്‍ പറഞ്ഞാല്‍ പോരെ? ...'
' അല്ല കുട്ട്യേ..ഒക്കെ വീഴാന്‍ തുടങ്ങി..അതൊണ്ടാ .. ഞാന്‍ വീണ്ടും അച്ഛനെക്കണ്ട് വരാന്‍ പറഞ്ഞത് '
' അടുത്ത നാലഞ്ച്ചു ദിവസത്തിനു നോക്കണ്ട.....അതു കഴിഞ്ഞാല്‍ വരാന്‍ നോക്കം ..പിന്നെ അച്ഛനോടു പറഞ്ഞിട്ടൊന്നും ഒരുകാര്യവുമില്ല..വരുമ്പോള്‍ ..വരും '

മകന്‍‌റ്റെ കയര്‍ത്തുള്ള സംസാരം കണ്ട് കുഞ്ഞന്‍‌റ്റെ കണ്ണ് നിറഞ്ഞു.

' അല്ല കുഞ്ഞാ..ഈ വിലയില്ലാത്ത തേങ്ങയൊക്കെ എന്തിനാല്ലെ? '

ഒന്നിരുത്തിമൂളിയ കുഞ്ഞനോട് വിളറിച്ചിരിച്ച് സൈദാലിക്ക നടന്നു.

13 Comments:

Anonymous Anonymous said...

തറവാടീ... ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ ആണല്ലെ... നന്നായി

March 6, 2007 at 3:13 PM  
Anonymous Anonymous said...

തല ചൊറിഞ്ഞിരുന്നവനു ഉറച്ച മറുപടി പറയാവുന്ന കാലം വന്നു എന്നും ഓര്‍മ്മപ്പെടുത്തുന്നു. നല്ല ആവിഷ്കാരം.

March 6, 2007 at 4:03 PM  
Anonymous Anonymous said...

:)

March 6, 2007 at 4:07 PM  
Anonymous Anonymous said...

ഇതുവായിച്ചപ്പോ മറ്റൊരു കഥ ഓര്‍മ്മ വന്നു
ഒരു കടത്തുക്കാരന്‍
അയാളെന്നും മുട്ടിനൊപ്പം വെള്ളത്തിലായിരുന്നു ആളുകളെ ഇറക്കി വിട്ടിരുന്നത് അപ്പോളെല്ലാം യാത്രക്കാര്‍ കടത്തുക്കാരനെ മനസ്സാലും അല്ലാതെയും ചീത്ത പറഞ്ഞിരുന്നു ,കടത്തുക്കാരന്‍ അസുഖബാധിതനായി കിടക്കുന്നപ്പോള്‍ അയാള്‍ മകനെ വിളിച്ചിട്ട് പറഞ്ഞു
“എന്‍റെ പേര് ചീത്തയാക്കരുത് ട്ടോ”
ഠിം... അയാള് കാഞ്ഞുപോയി
പിറ്റേന്ന് മുതല്‍ കടത്തുക്കാരന്‍റെ മകന്‍ അച്ചന്‍റെ ദ്യത്യം ഏറ്റെടുത്തു ... അച്ചന്‍ മുട്ടിനൊപ്പമായിരുന്നെങ്കില്‍ മകന്‍ അരക്കൊപ്പം വെള്ളത്തില്‍ യാത്രക്കാരെ ഇറക്കി വിട്ടു അപ്പോള്‍ യാത്രക്കാരന്‍ “ ഹും.. ഇവന്‍റെ അച്ചന്‍ എത്ര നല്ലവനായിരുന്നു അയാള്‍ മുട്ടിനൊപ്പമാണ് ഇറക്കി വിട്ടതെങ്കില്‍ ഈ ഗുരുത്വം കെട്ടവന്‍ അരക്കൊപ്പമാണ്”

ഇവിടെയും അങ്ങനെ തന്നെ കുഞ്ഞന്‍റെ എത്ര നല്ല ചീത്ത പേരും മകന്‍ കഴുകി കളയുന്നു കാലചക്രത്തിന്‍റെ ബാക്കി പത്രം
( കൈയൊപ്പേ... ജോലി ഒരു മാന്യതയായി കാണുന്നവന്‍ തല ചൊറിയേണ്ട ആവശ്യമില്ല മാത്രമല്ല ഒരു അടിയോന്‍ ഉടയോന്‍ ബന്ധത്തിനപ്പുറം കുഞ്ഞനും സൈതാലിക്കയും നല്ല സ്നേഹത്തിനെ അടയാളവുമായിരുന്നു എന്നാ അപ്പുവോ ... പാരമ്പര്യമായി കിട്ടി തൊഴിലിനെ വിലമതിക്കാത്തവനും ) പണ്ട് ബാര്‍ബര്‍ പണി തായ്ന്നവന്‍റെ പണിയെന്ന് പറഞ്ഞ് അവഹേളിച്ചിരുന്നു എന്നാലിന്നോ അതിനുമുണ്ടൊരു മാന്യത ഗള്‍ഫ്ഗേറ്റുക്കാരന്‍ ബാര്‍ബര്‍ എന്നാരെങ്കിലും പറഞ്ഞു അവഹേളിച്ചലറിയാം ആ ജോലി പഠിക്കാന്‍ വിദേശത്ത് പോലും പോകാന്‍ ആളുകള്‍ ഒരുക്കമാണ്
കാലചക്രം മാറി മറിഞ്ഞുകൊണ്ടിരിക്കും

March 6, 2007 at 4:25 PM  
Anonymous Anonymous said...

അതെ, കൈയൊപ്പിന്‍റെ കമന്‍റിന് എന്‍റേയും കയ്യൊപ്പ് :)

ഒരു കാര്യം കൂടെ ശ്രദ്ധേയമാണ്, ഉടമയും തൊഴിലാളിയും തമ്മിലുണ്ടായിരുന്ന ഒരു ആത്മബന്ധം ഇന്നു കാണുന്നില്ല... രണ്ടിലൊരാള്‍ക്കൊരു അത്യാപത്ത് വന്നാല്‍ മറ്റാരേക്കാളും മുമ്പേ ‍ പരസ്പരം അറിയുമായിരുന്നു... സഹായിക്കുമായിരുന്നു... ഇന്നതുണ്ടോ എന്ന് സംശയം.

അതു പോലെ തന്നെ, ജോലിയോടുള്ള ആത്മാര്‍ത്ഥയും കുറഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു. കൃഷിക്കൊരു വാട്ടം വന്നാല്‍, പറമ്പിലെ മണ്ണൊന്ന് ഉറച്ചാല്‍, വരമ്പൊന്ന് പൊട്ടിയാല്‍... നെഞ്ച് പൊട്ടുമായിരുന്ന തൊഴിലാളി ഇന്നെവിടെ!

ചൂഷണം ചെയ്യപ്പെട്ടവരുടെ പിന്‍ തലമുറയുടെ പ്രതികരണമായി കാണാമോ അതിനേ... അതോ ചൂഷണം ചെയ്തവന് കാലം നല്‍കുന്ന പ്രതിഫലമോ

March 6, 2007 at 4:31 PM  
Anonymous Anonymous said...

കാലചക്രത്തിന്റെ ഒരിക്കലും നിലയ്ക്കാത്ത കുടമണികിലുക്കം..

-പാര്‍വതി.

March 6, 2007 at 6:21 PM  
Anonymous Anonymous said...

വിപ്ലവം പറയുന്ന കാലചക്രം. നന്നായി തറവാടി.

-സുല്‍

March 7, 2007 at 8:04 AM  
Anonymous Anonymous said...

ഇഷ്ടപ്പെടേണ്ടവയിലും ,

ബഹുമാനിക്കപ്പെടേണ്ടവയിലും

മുന്‍നിരയില്‍ നിക്കേണ്ട ഒന്നാണ്‌ സ്വന്തം തൊഴില്‍ എന്ന വിശ്വാസമാണെന്‍റ്റേത്.

മാത്രമല്ല ,

സ്ഥാപനത്തെയല്ല മറിച്ച് തൊഴിലിനേയാണ്‌ സ്നേഹിക്കേണ്ടത് അല്ലെങ്കില്‍

ബഹുമാനിക്കേണ്ടതെന്നും ഞാന്‍ കരുതുന്നു.

ഇവിടെവന്നതിനും ,

അഭിപ്രായം രേഖപ്പെടുത്തിയതിനും ,

ഇട്ടിമാളു ,
കയ്യൊപ്പ്
വിചാരം
അഗ്രജന്‍
പാര്‍വതി
ഇത്തിരിവെട്ടം
സുല്‍
സിജു

എന്നിവര്‍ക്ക് നന്ദി ,

സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി

March 7, 2007 at 11:36 AM  
Anonymous Anonymous said...

കാലചക്രം,
ശരിയും തെറ്റും മാറ്റി മറിക്കുന്ന മാന്ത്രികന്‍‍.
ഇന്നും ഇന്നലെയെയും നോക്കി നാളയിലേയ്ക്കു് കാല ചക്രം തിരിഞ്ഞു കൊണ്ടേ ഇരിക്കും.നാം വെറും നിഴലുകള്‍‍.
തറവാടീ, ‍ നല്ല പോസ്റ്റു്.:)

March 7, 2007 at 1:34 PM  
Anonymous Anonymous said...

നന്നായിട്ടുണ്ട്..:)

March 8, 2007 at 9:03 PM  
Anonymous Anonymous said...

തറവാടി കുറച്ചു വാക്കുകളിലൂടെ വര്‍ത്തമാനകാലത്തിന്റെ യധാര്‍ത്ഥ ചിത്രം വരച്ചു കാട്ടുന്നു. ആ പാരുഷ്യം, ആ അവിനയത്വം , സ്വന്തം തൊഴിലിനോടു ആല്‍മാര്‍ത്ഥതയില്ലായ്മ എല്ലാം. നല്ല രചന.

അഭിനന്ദനങ്ങള്‍

March 11, 2007 at 8:54 AM  
Anonymous Anonymous said...

വേണുവേട്ടാ നന്ദി
വിഷ്ണുപ്രസാദിനും , ആവനാഴിക്കും നന്ദി

March 12, 2007 at 10:32 AM  
Anonymous Anonymous said...

നല്ല നാടൻ ഓർമ്മകൾ...
കൊള്ളാം മാഷേ....

December 4, 2008 at 11:46 AM  

Post a Comment

Subscribe to Post Comments [Atom]

<< Home