മഞ്ചാടിക്കുരുക്കള്‍
പഞ്ചായത്ത് റോഡില്‍നിന്നും , താഴേക്കുള്ള ഇടവഴിയില്‍ നാലാമത്തെ വീടാണ് തട്ടാന്‍ വേലായിയുടേത്.പണിയെല്ലാം വീട്ടില്‍ വെച്ചായതിനാല്‍ അപൂര്‍വ്വ മായി മാത്രം പുറത്തേക്ക് പോയിരുന്ന ആള് ശ്വാസമുട്ട് മൂര്‍ച്ഛിച്ചതിന് ശേഷം തീരെ പോകാതായി.
കിണറുകുഴിക്കുമ്പോള്‍ കണ്ട നിധിപ്പാത്രത്തിനുമുകളില് കാവല്‍നിന്നിരുന്ന പാമ്പിനെ അടിച്ചുകൊന്നതിനു ശേഷമാണ് തട്ടാന്‍ അസുഖം മൂര്‍ച്ഛിച്ചതെന്നാണ് പൊതുവേയുള്ള സംസാരം.അടുക്കള ഭാഗം ഇടവഴിയുടെ അതിര് വരമ്പ് വരെ ഉള്ളതിനാല്‍ ഭാര്യ തങ്കമ്മയോട് ഇടവഴിയിലൂടെ പോയവരൊക്കെ സത്യാവസ്ഥ അന്വേഷിച്ചു. ഒരിക്കല്‍ കിണറ്റില്‍ നിന്നും വെള്ളം കോരുകയായിരുന്ന തങ്കമ്മയോട് അവറാന് ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരം നല്‍കിയത് പിന്നില്‍നിന്നിരുന്ന തട്ടാന്‍:
' സംഭവം ശര്യന്നെയാണവാറാനെ , അതിനിപ്പോളാര്ക്കാണിത്രക്ക് ചേതം? '
ഒരു ദിവസം രാത്രി മടവാള് കൊണ്ട് സ്വര്‍ണ്ണക്കട്ടി വെട്ടിയെടുക്കുന്നതു കണ്ണുകൊണ്ട് കണ്ട മായിന്‍കുട്ടി , ചന്ദ്രന്റ്റെ പീടികയില്‍ വെച്ച് ഓരോ ദൃശ്യവും വ്യക്തമായി വിവരിച്ചിട്ടും വിശ്വസിക്കാത്ത ചിലരുണ്ടായിരുന്നു.
' അത്ര വല്യ സ്വര്‍ണ്ണക്കട്ടി കിട്ടിയാല്‍ ഓലെന്തിനാടാ മായീനേ ആ ചെറിയ കുടിയില്‍ നിക്കണത്? '
' അതെന്നെ ഞാനും പറേണത് ' കൊച്ചുണ്ണി മാനുവിന്റ്റെ വാക്കുകളെ പിന്താങ്ങി.
റംലത്തയുടെ കേടായ കമ്മല്‍ ശരിയാക്കാന്‍ വേണ്ടിയാണ് ഞാന്‍ ഉമ്മയുടെകൂടെ തട്ടാന്റ്റെ വീട്ടില്‍ പോയത്. ഉമിയും കല്കരിയുമൊക്കെയിട്ട മുന്നിലെ പാത്രത്തിലെ തീയിലേക്ക് ഇടക്കിട ഊതുകയും പിന്നീടതില്‍ നിന്നും ചവണകൊണ്ട് ഉരുകിയ സ്വര്‍ണ്ണം പുറത്തെടുത്ത് അടിക്കുകയുമൊക്കെ ചെയ്യുമ്പോഴും എന്റ്റെ ശ്രദ്ധ ചെറിയ ത്രാസുകളില്‍ മാറിമാറി ഇട്ടിരുന്ന ചുകന്ന കുരുക്കളിലായിരുന്നു.
' തട്ടാനെ , അതു മഞ്ചാടിക്കുരുവല്ലെ? '
' ഇത് കുന്നിക്കുരു ഇതു മഞ്ചാടിക്കുരു ' രണ്ട് തരത്തിലുള്ളവയും തട്ടാന്‍ മാറിമാറി കാണിച്ചു.
' ഉമ്മാ , ദാ ചന്ദ്രന്റ്റെ പറമ്പിലുള്ളതാ... '
' ഉവ്വോ , ന്നാ കൊണ്ടാ... പൈസ തരാം '
ഗോപിയെ പാമ്പ് കടിച്ചതില്‍ പിന്നെ ചന്ദ്രന്റ്റെ പറമ്പിലേക്കാരും പോകറില്ലെന്നും പറഞ്ഞുമ്മ എന്നെ വിലക്കിയെങ്കിലും ആറാം കാവ് പൂരത്തിന് മഞ്ചാടിക്കുരുകൊണ്ടുണ്ടാക്കിയ മാലകളും , വളകളും കണ്ടതെന്റ്റെ ത്വര കൂട്ടി.
രണ്ട് കീശയും നിറച്ചാണ് ഞാന്‍ തട്ടാന്റ്റെ വീട്ടില്‍ പോയത് , ഓരോന്നും സസൂക്ഷ്മം വീക്ഷിച്ച് കുത്തുള്ളതാണെന്നും പറഞ്ഞയാള്‍ എല്ലാം എനിക്ക് തിരികെ തന്നു.വീടിനുള്ളില്‍ എല്ലാം കണ്ടുനിന്നിരുന്ന മല്ലിക എന്നോട് മഞ്ചാടിക്കുരു ചോദിച്ചെങ്കിലും , ചന്ദ്രന്റ്റെ പറമ്പില്‍നിന്നും പോയെടുത്തോളാന് പറഞ്ഞു ഈര്‍ഷ്യയോടെ ഞാന്‍ ഇറങ്ങിനടന്നു.പിറ്റേന്നു മദ്രസ്സയില്‍ പോകുമ്പോള്‍ , മുറ്റത്തെന്നെ കത്തുനിന്ന തട്ടാന്‍ മാടിവിളിച്ചു.
' അതൈ കുട്ട്യേ , ആ കുരുക്കള്‍ തന്നോളൂ , നല്ലതു നോക്കിയിട്ട് പൈസ തരാം '
എന്റ്റെ കുരു പെറുക്കലും തട്ടാന്റ്റെ നിരസിക്കലും പല തവണ തുടര്‍ന്നു . ഇനി തട്ടാന്‍ കുരുക്കള്‍ കൊടുക്കില്ലാന്നു തീരുമാനിച്ച അന്നുതന്നെ ഇതെല്ലാം ഉപ്പ മനസ്സിലാക്കിയതോടെ നിന്നു. അതുവരെ കൊടുത്ത കുരുക്കള്‍ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പല കാരണങ്ങള്‍ പറഞ്ഞെന്നെ അയാള്‍ മടക്കി അയച്ചു.
ഒരിക്കല്‍ മല്ലിക കയ്യിലെ കുരുക്കളടങ്ങിയ സഞ്ചി കുലുക്കി നടക്കുന്നത് കണ്ടതോടെ ഒരിക്കലും അവ തിരിച്ചുകിട്ടില്ലെന്നും എനിക്ക് മനസ്സിലായി.ശ്വാസം മുട്ട് പെട്ടെന്ന് കൂടിയതാണ് മരണത്തിന് കാരണമായതെന്ന് എല്ലാവരും പറയുന്നത് കേട്ടു.മരണപ്പെട്ട് ഒരുമാസം കഴിഞ്ഞതും തട്ടാന്റ്റെ തട്ടാനില്ലാത്ത കുടുമ്പം തങ്കമ്മയുടെ നാട്ടിലേക്ക് പോകാന്‍ തയ്യാറായി.
' കുട്ട്യേ ഞങ്ങളീ നാട്ടീന്ന് പോകുവാ , ഇടക്കു ഞങ്ങളുടെ നാട്ടില്‍ വരണംട്ടാ.. '
തലകുലുക്കി സമ്മതിച്ച എന്റ്റെ കയ്യില്‍ ഒരു ചെറിയ സഞ്ചി വെച്ചു തങ്കമ്മ.
' നിക്കെല്ലാം അറിയാരുന്നു. '
ചെറിയ ഓട്ട തുളച്ച കുറെ മഞ്ചാടിക്കുരുക്കളും , പ്ലാസ്റ്റിക് നൂലില്‍ പകുതിയോളം കോര്‍ത്ത കുറെ കുരുക്കളും ഉള്ള സഞ്ചിയുമായി അകത്തുപോയ ഞാന്‍ കുരുക്കള്‍ നിറച്ചൊരു കുപ്പി മല്ലികക്ക് നേരെ നീട്ടി.
' ഇതു മല്ലികയെടുത്തോ , നിക്ക് ഇതുമതി '
തങ്കമ്മയുടെ കയ്യില്‍ പിടിച്ച് നടന്ന മല്ലിക ഇടക്കിടക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് കുപ്പി കുലുക്കിയപ്പോള്‍ എന്റ്റെ കയ്യിലെ മഞ്ചാടിക്കുരുക്കള്‍ നിറച്ച സഞ്ചി ഞാനും കുലുക്കി.

36 Comments:
തറവാടി ച്ചേട്ടാ...
അക്ഷരത്തെറ്റുകള്‍ സുലഭം പരിഹരിക്കുമല്ലൊ
പിന്നെ വളരെ നല്ല കഥയാക്കാവുന്ന ഒരു സാധനം അക്ഷമ കരണം കളഞ്ഞു കുളിച്ചു. എങ്കിലും ഒരു ഫീല്‍ തരുന്നു ഈ ഓര്‍മ്മക്കുറിപ്പ്. അവസാനത്തെ വരികള്‍ ആവശ്യമുണ്ടോ എന്ന് വെറുതെ ഒന്ന് ആലോചിക്കൂ. കൂടാതെ മിനുക്കാന്‍ പറ്റുമെങ്കില്‍ അതും.
വേണമെങ്കില്‍ ബ്യൂട്ടിഷ്യനെ വിളിക്കൂ.
ഇഷ്ടമായി ഈ ഓര്‍മ്മക്കുറിപ്പ്
സ്നേഹത്തോടെ
ഇരിങ്ങല്‍
നല്ല ഓര്‍മ്മക്കുറിപ്പ്
Nalla kathayum, nalla vimarsanavum.
Keep it up Aliyu
തറവാടി... അവസാനഭാഗത്തെ എന്തോ ഒരു സ്പെഷല്‍ ഫീല്‍
ഇതു നല്ലോണം ഇഷ്ടപ്പെട്ടു.
ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്.
nannayittundu ketto
-"ഇതു മല്ലികയെടുത്തോ , നിക്ക് ഇതുമതി"
നന്നായി!
(രാജൂ, ഓര്‍മ്മചെപ്പ് കുലുക്കീതാ, തറവാടി)
അലിയു...
നന്നായി , ഓര്‍മ്മക്കുറിപ്പും ഇരിങ്ങലിന്റെ വിലയിരുത്തലും...
ഇത് നല്ല രസായിട്ടുണ്ട്... രാജു പറഞ്ഞത് പോലെ ഒരു നല്ല ചെറുകഥയ്ക്കുള്ള സാധനം.
അവസാന ഭാഗം കൂടുതലിഷ്ടപ്പെട്ടു.
;ഇഷ്ടമായി
നന്നായിരിക്കുന്നു തറവാടി !
നന്നായിട്ടുണ്ട്, അലിയൂ.
നന്നായിട്ടുണ്ട് തറവാടി.
ഒരു വിമര്‍ശകനാകാന്‍ ഉദ്ദേശിക്കുന്നില്ല. നല്ലത്.
അഞ്ചല്‍ക്കാരാ ,
എന്തേ അങ്ങിനെ പറഞ്ഞത്?.
എന്റ്റെ എഴുത്തിനെ വിമര്‍ശിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ.
ഓരോ വിമര്‍ശനങ്ങളില്‍നിന്നും നല്ലതെടുക്കുന്ന ഒരാളണ് ഞാന്‍ ,
എല്ലാം നന്നയി എന്നു മാത്രം
എഴുതിപ്പോകുന്നതിനേക്കാള് ഞാന്‍ വിലമതികുന്നത് , എന്റ്റെ എഴുത്തിലുള്ള തെറ്റ് ചൂണ്ടിക്കാണിക്കുന്ന ഒരഭിപ്രായമാണ്
:)
മങ്ളീഷ് എഴുതുബോല് അക്ഷരതെറ്റുകള്‍ സഹജം
പക്ഷെ ഇവിടെ.....മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയിലാണ്
തറവാടി കഥ ചിട്ടപെടുത്തിയിരിക്കുന്നത്.....ഒരു തനി നാടന്‍ ആശയം
തുടരുക ഈ പ്രയാണം
നന്മകള് നേരുന്നു
സസ്നേഹം
മന്‍സൂര്‍.നിലംബൂര്
പ്രിയ തറവാടീ,
ഒരു മനോഹരമായ കഥ വായിച്ചു; സന്തോഷമായി. മനോഹരമായ ശൈലി.അവസാനിപ്പിച രീതി വളരെ നന്നായിട്ടുണ്ട്.
സസ്നേഹം
ആവനാഴി.
തറവാടീ...
നല്ലകഥയെന്നൊ മോശം കഥയെന്നൊ പറയാനെനിക്കറിഞ്ഞു കൂടാ.
പിന്നെ എനിക്കറിയാവുന്നതു് ഞാനെഴുതാം. എനിക്കു് കഥ മനസ്സിലായി. എനിക്കാവോളം ആസ്വദിക്കാന്‍ സാധിച്ചു.
:" അത്ര വലിയ സ്വര്‍ണ്ണക്കട്ടി കിട്ടിയാല്‍ ഓലെന്തിനാടാ മായിന്‍ കുട്ട്യേ , ആ ചെറിയ കുടിയില്‍ നിക്കണത്?"
പലപ്പോഴും ആളുകള്‍ പറയുന്നതു കേട്ടിട്ടുണ്ടു്. ആയിരപ്പണക്കാരന്റെ കേട്ടു കേള്‍വിയും പാണക്കുഞ്ചന്റെ പൊറുതിയും കാണുമ്പോള്‍ തോന്നും, ഈ പറയുന്നതു് ശരിയാണോ. ശരിയേ അല്ല എന്നണേന്റെ അനുഭവം. തറവാടീ. നന്നായിട്ടുണ്ടു്.:)
തറവാടീ, വേണു പറഞ്ഞതിനോട് യോജിക്കുന്നു. കഥ എനിക്കും മനസ്സിലായി. നന്നായിരുന്നു. നല്ല തറവാടിത്തമുള്ള കഥ! ഇത്തരം വായിച്ചാല്‍ മനസ്സിലാകുന്ന( എന്റെ കാര്യം) കഥകള്‍ ഒത്തിരി പോരട്ടെ.
നന്നായി!!
:)
വൌ, നന്നായി എഴുതിയിരിക്കുന്നു തറവാടിചേട്ടാ. നിങ്ങള്‍ ഇവിടെയൊന്നും ഇരിക്കേണ്ടവനല്ല, എം ടി യൊക്കെ മാറി നില്‍ക്കണം.
ഇയാക്കെന്താ വല്ലവരും സ്മൈയിലിയില് കൈവിഷം കൊടുത്തിട്ടുണ്ടോ.സകല പോസ്റ്റിലും സ്മൈയിലി.
ഇനി വല്ല പോസ്റ്റിലും സ്മൈയിലി ഇട്ട് ഞാന്‍ കണ്ടാല്‍ ചാണകം കലക്കി ഒഴിക്കും.
താന്‍ ആരുവാ സ്മൈലു കണ്ടുപിടിച്ചവനോ?
തന്റെ അവജ്ഞയുള്ള സ്മൈലുകള്‍ പലയിടത്തും പോയി വാളുവയ്ക്കും പോലെ വയ്ക്കാന്‍.
മഞ്ചാടിക്കുരു. വായിച്ചിട്ട് എനിക്ക് കുരുപൊട്ടുന്നു.
Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily
ഇരിങ്ങല്‍ : അഭിപ്രായത്തിനു നന്ദി , ഇനി ശ്രദ്ധിക്കാം , നന്ദി :)
അരീക്കോടാ ,
ബീരാന് കുട്ട്യേ
സൂര്യോദയം ,
ആപ്പിള്‍ കുട്ടന് ,
കരീം മാഷെ ,
ബീന കൈതമുള്ളെ ,
കിച്ചുവേ ,
അഗ്രജന് ,
തക്കുടു ,
ഷെഫി ,
മനോജ് കുമാര്‍ ,
കുട്ട്റ്റന് മേന്ന്നേ ,
അഞ്ചല്‍ക്കാരാ ,
മന്സൂറെ ,
ആവനാഴീ ,
ഷനാവസേ ,
അപ്പു ,
വേണുവേട്ടാ ,
എല്ലാവര്ക്കും
വളരെ നന്ദി
ഫല്ഗുന നരസിംഹ :)
പ്രിയങ്ക മാത്യൂസ് :
വൌ , എന്റെ ജന്മം സഫലമായി , ഞാന്‍ ധന്യനായി , ഒരു കുളിരും കൂടെ കോരുന്നുണ്ടോന്ന് സംശയം , ഇവിടെ വന്നതിനെന്തായാലും നന്ദി , :)
സ്മൈലാടി ,
സ്വന്തം ഒരു ബ്ലോഗുണ്ടാക്കി അവിടെ ചെയ്യുന്നതായിരിക്കില്ലെ ഉത്തമം.
ഇസ്മൈലി വര്‍മ്മ ,
അയ്യോ കുരുപൊട്ടുന്നെങ്കില്‍ പെട്ടെന്നു തന്നെ വൈദ്യനെ കാണൂ അല്ലെങ്കില്‍,,,,, പിന്നെ തറാവിന്റെ മുട്ട നല്ലെതെന്നു കേട്ടിട്ടുണ്ട്
മഞ്ചാടിക്കുരുവിന്റെ ചോര നിറത്തോളം
ചോരമണക്കുന്ന ഓര്‍മകള്‍.................
നല്ല കഥ
അക്ഷര തെറ്റുകള്‍ കുറെ ഉണ്ടേ? അറിയാം തിരക്കിലായിരിക്കും ബ്ലോഗിങ്ങ്..
അതു കൊണ്ടാവും (എനിക്കും സംഭവിക്കാറുണ്ട്)
ചുവന്ന കുരുവില്‍ കറുത്ത പൊട്ടുള്ളത് മഞ്ചാടിക്കുരു വാണോ? അതോ കുന്നിക്കുരുവോ?
സംശയമായി..
അതു പോട്ടെ ഓര്‍മ്മക്കുറിപ്പ് നന്നായി? ഇത് ശരിക്കും നടന്നതാണോ?
ഇനിയും നല്ല ഓര്‍മ്മകള്‍ വിരിയട്ടെ!
ആശംസകള്‍
അജിത്തെ ,
നന്ദി ,
കറുത്ത കുത്തുള്ളവ കുന്നിക്കുരു തന്നെയാണ്, ഇവിടെ രണ്ടും ഉണ്ടായിരുന്നു മഞ്ചടിക്കുരുവിന് പ്രാധാന്യം കൊടുത്തെന്നെയുള്ളൂ , മഞ്ചാടിക്കുരു കടിച്ചു പൊട്ടിച്ചു തിന്നാറുണ്ടായിരുന്നു :)
അക്ഷരത്തെറ്റ് , എന്നെ തല്ലൂ :)
ഗ്രാമീണശൈലിയിലുള്ള സംസാരം നന്നായി...
അവസാനം എത്തിയപ്പോ എം.ടി യുടെ ഒരു കഥ ഓറ്മ വന്നു. ഒരു പുള്ളിക്കുത്തുള്ള പവക്കുട്ടിയും കഥാപാത്രമായ കഥ. പേരു ഞാന്‍ മറന്നു...
വ്യത്യസ്തമായ ഇത് എഴുതിയതിന് അഭിനന്ദനങ്ങള്‍..
സുനില്‍
തറവാടീ..
ഇഷ്ടമായ്... നല്ല ഓര്‍മ്മകള്‍!!!
Alikkaa eppol ethi?
തങ്കമ്മയുടെ കയ്യില്‍ പിടിച്ച് നടന്ന മല്ലിക ഇടക്കിടക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് സഞ്ചി കുലുക്കിയപ്പോള്‍ എന്റ്റെ കയ്യിലെ മഞ്ചാടിക്കുരുക്കള്‍ നിറച്ച കുപ്പി ഞാനും കുലുക്കി.""
നന്നായിരിക്കുന്നു.. പക്ഷെ..അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കണം..
ആശംസകള്‍...
കൊള്ളാം. നന്നായിരിക്കുന്നു ഓർമ്മകൾ
നല്ല കുറിപ്പ്...
Post a Comment
Subscribe to Post Comments [Atom]
<< Home