വിയര്‍പ്പ്
'കൊച്ചുണ്ണ്യേരേ ങ്ങളാ രാഗവന് അവിടേണ്ടെങ്കിലൊന്നു വരാന്‍ പറയണേ'
കോലായില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന സൈദാലിക്ക മുന്നോട്ടാഞ്ഞു.
തെങ്ങ് കയറ്റവും കവുങ്ങ് കയറ്റവുമാണ് രാഘവന്റ്റെ പ്രധാനതൊഴില്‍ കാലങ്ങളായി സൈദാലിക്കയുടെ തെങ്ങ് കയറ്റക്കാരന്. മറ്റുള്ളവരുടെ തെങ്ങ് കയറ്റമില്ലാത്തസമയങ്ങളില്‍ സൈദാലിക്കയുടെ പറമ്പില്‍ വെള്ളം നനക്കല്‍ , പീടികയില്‍ പോകല്‍ തുടങ്ങിയ ജോലികളൊക്കെ ചെയ്യുന്നതും അയാള്‍ തെന്നെയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഒരു മഴക്കാലത്ത് രാഘവനെ ഒരു തെങ്ങുചതിച്ച തോടെ കുറെകാലം ആശുപത്രിവാസത്തിലായി , പിന്നീട് പണിക്കു പോകാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.
' മാപ്ല വിളിച്ചോ? ’
‘ രാഘവാ ആ പീട്യേ പോയി രണ്ട് കിലോ പഞ്ചാര വാങ്ങീട്ട് വാ ’
‘ പഞ്ചാരേ!, അപ്പോ ന്നലെ ടൌണീന്ന് വാങ്ങ്യ അഞ്ചുകിലോയോ? '
പുറത്തുനിന്നും കയറിവന്ന കദീജുമ്മ അതിശയപ്പെട്ടു
' ഇനീപ്പോ ന്താ വാങ്ങാനുള്ളത്? '
സൈദാലിക്കയുടെ ദയനീയമായ നോട്ടം കണ്ട് കദീജുമ്മ കണ്ട് രാഘവനെ നോക്കി ചിരിച്ചു.
' രാഘവാ ജ്ജ് പോയിട്ടാ പോസ്റ്റാപീസിന്ന് പത്തുര്‍പ്പ്യെക്ക് സ്റ്റാമ്പ് വാങ്ങീട്ട് വാ '
നടന്നുപോകുന്ന രാഘവനെനോക്കി കദീജുമ്മ വീടിനുള്ളിലേക്ക് നടന്നു.
' ങ്ങക്കോനെന്തെങ്കിലും കൊടുക്കണേങ്കി അതങ്ങു ചെയ്താപ്പോരെ, എന്തിനാ ഓരോന്ന് ചെയ്യിപ്പിച്ച് കൊടുക്കുന്നത്?
‘ അനക്കത് മനസ്സിലാവുല്ലാ '
നെടുവീര്‍പ്പോടെ സൈദാലിക്ക കസേരയിലേക്കാഞ്ഞു.

35 Comments:
'കൊച്ചുണ്ണ്യേരേ ങ്ങളാ രാഗവന് അവിടേണ്ടെങ്കിലൊന്നു വരാന്‍ പറയണേ'
കോലായില്‍ ചാരുകസേരയില്‍ വിശ്രമിച്ചിരുന്ന സൈദാലിക്ക മുന്നോട്ടാഞ്ഞു.
“വിയര്‍പ്പ്”
പുതിയ പോസ്റ്റ്!
നല്ലവനായ സൈദാലിക്ക..!
നല്ല ചെറിയ കഥ....
കൊള്ളാം. ഇന്സ്പിരേഷന്. തറവാടിന്റെ മഹിമ....
:)
നന്നായി.
ചെറുതിന്റെ മധുരം
‘അനക്കത് മനസ്സിലാവുല്ലാ' നെടുവീര്‍പ്പോടെ സൈദാലിക്ക കസേരയിലേക്കാഞ്ഞു.
വളരെ...വളരെ അര്ത്ഥങ്ങളുള്ക്കൊള്ളുന്നൊരു നെടുവീര്‍പ്പ്.
അതുമുഴുവന്‍ ഉള്ക്കൊള്ളിച്ചെഴുതിയിരിക്കുന്ന കുറിപ്പ്.നന്നായിരിക്കുന്നു.ഭാവുകങ്ങള്‍.
നൈസ്...
കുറച്ച് വരികളിലൂടെ കുറേ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു...
നല്ല പോസ്റ്റ്...
ഞാന്‍ ഒന്നൂടെ വായിച്ചു....
തറവാടീ, നല്ല അന്തസ്സുള്ള പോസ്റ്റ്...
സിംപിള്‍ ആന്റ് ബ്യൂട്ടിഫുള്‍....
:-)
നല്ല കുറിപ്പ്
:-)
മനോഹരമായ കഥ. അഭിനന്ദനങ്ങള്‍.
ഈ സെയ്താലീക്കയെ അറിയാം തറവാടി.ഓര്‍മ്മക്കുറിപ്പ് ഇഷ്ടമായി ട്ടോ.
നല്ല കുഞ്ഞിക്കഥ. മനോഹരമായ ഒതുക്കമുള്ള എഴുത്തു്. അഭിനന്ദനങ്ങള്‍!
കുട്ടിക്കഥ കൊള്ളാം.
ഈ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അനക്കത് മനസ്സിലാവുല്ലാ'
:)
കൊള്ളാം... മനസ്സിന്റെ പുണ്യം....
കൊള്ളാം എന്നല്ലാതെ വേറെന്തുപറയേണ്ടൂ! മനസ്സില്‍ കൊള്ളുന്നരീതിയിലുള്ള എഴുത്ത്.
വളരെ നന്നായി. ഷാര്‍പ്പ്.
വലിച്ച് നീട്ടി പറയാവുന്ന ഒരു തീം വളരെ നന്നായി
ആര്‍ദ്രമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു
മധുരം... മനോഹരം...!
"അഗ്രജന് said...
മധുരം... മനോഹരം...!"
അഗ്രജാ,
വിയര്‍പ്പിനു മധുരം എന്നു കേള്ക്കുന്നതിതാദ്യമായിട്ടാ :)
രാഘവന് വെറുതെകൊടുക്കുന്ന പൈസാ വാങ്ങൂല്ല അല്ലേ. ചെറുതെങ്കിലും നന്നായിപറഞ്ഞു.
സൈദാലിക്കാനെ അറിഞ്ഞുകൊണ്ടു തന്നെ, ഒരു പതിവു ചോദ്യം ചോദിയ്ക്കുന്ന കദീജുമ്മാനേം, തിരിച്ചതു പോലെ കദീജുമ്മാനെ നന്നായി അറിയുന്ന സൈദാലിക്കാന്റെ പതിവു ഉത്ത്രത്തോടു കൂടിയുള്ള ആ നെടുവീര്‍പ്പും വളരെ ഇഷ്ടമായി എനിയ്ക്ക്.
സുഹ്രുത്തെ, ഈ ബ്ലോഗിലും ഒന്നു വിസിറ്റ് ചെയ്യൂ
http://www.prasadwayanad.blogspot.com/
അഭിനന്ദനങ്ങള്‍!
മനസ്സില്‍ നന്മ നിറഞ്ഞ ഒരു‘തറവാടിയെ’ പരിചയപ്പെട്ടതില്‍ സന്തോഷം...
ജാതിമത ഭേദമില്ലാത്ത നാട്ടിന്‍പുറ വിശുദ്ധിയിലൂടെ മനസ്സിനെ കൂട്ടികൊണ്ട് പോയതിന് നന്ദി...
ജ്ജ് എഴുതടോ വായിക്കാന്‍ നല്ല രസമുണ്ട്
ചെറുതാക്കിയൊരു വലിയ കഥ
ഒരുപാടിഷ്ടായി,
ഒരു ദീര്‍ഘനിശ്വാസം കൊണ്ട് ഒരു വാക്കു കോണ്ട്
കഥയായാലും അനുഭവമായാലും തറവാടി നിങ്ങളതനുഭവിപ്പിച്ചു
കൊള്ളാം, ചെറിയ മധുരം
വിയര്‍പ്പിന്റെ വിലയേ രാഘവന് വാങ്ങൂ ല്ലേ..ഒരു വലിയ കാര്യം വളരെ ഒതുക്കത്തോടെ എന്നാല്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..തറവാടിടെ പോസ്റ്റുകളിലും തറവാടിത്തം തെളിഞ്ഞു കാണുന്നു..:-)
ഗഹനമായ ഒന്നു വളരെ ലളിതമായി പറഞ്ഞല്ലോ...മാഷേ... നന്നായി ട്ടോ.
:) .. kollaaam
തറവാടി....അതേ,വിയര്ക്കുന്നവനേ അതറിയൂ...
Post a Comment
Subscribe to Post Comments [Atom]
<< Home