പൊന്നുംകട്ടാന്ന് വിളിക്കേക്കേക്കേ..
തല്ല് കിട്ടിക്കഴിഞ്ഞാല്‍ ഉമ്മയോടുള്ള എന്റ്റെ ആവശ്യം മുകളിലെപ്പോലെ ഉമ്മ എന്നെ പത്തുവട്ടം വിളിക്കണമെന്നതാണ്. ആദ്യമൊന്നും സമ്മതിക്കാതിരിക്കാത്ത ഉമ്മയുടെ കയ്യിലും തോളിലും തൂങ്ങി ഞാന്‍ വീണ്ടും നിര്‍ബന്ധിക്കും. അവസാനം അരെങ്കിലും റക്കമന്റ്റ് ചെയ്യും ' ഒന്ന് പറഞ്ഞാളാടീ ആ ചെക്കനെ കരയിപ്പിക്കേണ്ട! '
ചെയ്ത കുരുത്തക്കേടിന്റ്റെ കാഠിന്യമനുസരിച്ച് വിളിക്കാനുള്ള ഉമ്മയുടെ മടിയും കൂടും. ഇപ്പോഴും ഇരിമ്പിളിയത്തുള്ള ഉമ്മയുടേ വീട്ടില്‍ പോകുമ്പോള്‍ വയസ്സായവര്‍ പറയും , ' ഓനെ ഒന്ന് പൊന്നും കട്ടാന്ന് വിളിക്കെടീ'
ഞാന്‍ ഇന്നും ഉമ്മയോട് ചോദിക്കുന്നതാണ് , ' അല്ലെങ്കിലും ഉമ്മാക്ക് മൂത്തോരോടല്ലെ ഇഷ്ടം ഞാന്‍ എളോനായിപ്പോയില്ലേ' . കേള്‍ക്കേണ്ട താമസം ഉമ്മയുടെ മറുപടിയും വരും ; ' ആ ശര്യാ മൂത്തോര് പറേണത് നിക്ക് അന്നോടാണ് കൂടുതല്‍ ഇഷ്ടം ന്നാ ' ഒപ്പം ഇതും , 'എടാ നിക്കെല്ലാരും ഒരുപോലെയാ ആരൊടും കൂടുതലും ഇല്ല കുറവും ഇല്ല'.
ഈ ചോദ്യം ഉപ്പയോടൊരിക്കലും ചോദിച്ചിട്ടില്ലാത്തതിനാല്‍ ഉത്തരവും എനിക്കറിയില്ല പക്ഷെ ഉപ്പയും ഇതേ ഉത്തരമാണ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞേനെ , എന്റ്റെ ഉപ്പ ഒരു നുണയനായിരുന്നെന്ന് കാരണം ഞാനെന്ന ഉപ്പക്ക് പച്ചാനയോടുള്ള ഇഷ്ടമല്ല ആജൂനോടുള്ളത് അതല്ല ഉണ്ണ്യോടും.

12 Comments:
അപ്പോ തറവാടിയ്ക്ക് ആരോടാ കൂടുതല്‍ ഇഷ്ടം ?
ഒരു തറവാടിക്ക് ചേര്‍ന്ന പോസ്റ്റ് തന്നെ.....
ഞാനും,അങ്ങനെ അമ്മയെക്കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്..അതോര്‍ത്തു പോയി..
പാവം ഉമ്മ.....
"താങ്കള്‍ക്കും കുടുംബത്തിനും ഈവര്‍ഷം പുതുമനിറഞ്ഞതും ആയുരാരോഗ്യ സൌഖ്യം നിറഞ്ഞതും സന്തോഷ പ്രദവുമായിരിക്കട്ടെ!"
തറവാടീ...അല്പം രാഷ്ട്രീയം കിടക്കട്ടേന്നെയ് ആര്ക്കാപ്പൊ ചേതം.
ഓര്‍മ്മ നന്നായിട്ടുണ്ട് ട്ടൊ..ഇങ്ങടെ വല്യമ്മായിക്ക് സൊകം തന്ന്യല്ലേ..?
തിരിച്ചുകിട്ടാത്ത ബാല്യകാലഓര്‍മ്മകള്‍ ഇങ്ങനെ അയവിറക്കാന്‍ എന്തുസുഖം അല്ലേ!!
പച്ചാനയും ആജുവും ഇത് വായിച്ചാല്‍ വിഷയമാകും ട്ടോ.
;)
അവസാനം പറഞ്ഞത് മനസ്സിലായില്ല. ചിലപ്പോ ഇതു വരെ പിള്ളേരൊന്നും ആവാത്തതു കൊണ്ടായിരിക്കും :-)
ഓര്‍മ്മ നന്നായി...
ഇഷ്ടമായി..100 വട്ടം
ഇതൊരു പുതിയ അറിവാണുട്ടോ..
അപ്പം ആരോടാ കൂടുതൽ ഇഷ്ടം.
Post a Comment
Subscribe to Post Comments [Atom]
<< Home