Tuesday, January 20, 2009

പകരം

' രണ്ട് ചാക്ക് നെല്ല് തന്നാല്‍ ഏറ്റാന്‍ വയ്യാന്ന് പറയല്ലെട്ടാ കുഞ്ഞാ , വെല്ലിപ്പാന്‍‌റ്റെ കണ്ണീന്ന് മാഞ്ഞാല്‍ പിന്നെ ഒരു ചാക്ക് ഞാനെടുത്തോളാം '
' ഉം ..' കുഞ്ഞന്‍ നീട്ടിമൂളും.
' തന്നോരുടെ തിരിച്ചുകൊടുക്കാന്‍ വേണൈ ഒരു ചാക്ക് , മൂന്ന് മാസം പിന്നേം പോണ്ടേ! '
ഓരോ തവണ ഉമ്മയുടെ തറവാട്ടിലേക്ക് പോകുമ്പോഴുമുള്ള കരാര്‍.

*****

' ന്താ ന്‍‌റ്റെ കുഞ്ഞാ ഈ വയസ്സാം കാലത്തും ...വീട്ടിലിരുന്നൂടേ ങ്ങക്ക് ? '
രണ്ട് കയ്യിലും അരി സഞ്ചിയും തൂക്കി റോടിലൂടെ നടക്കുന്ന കുഞ്ഞന്‍ തിരിഞ്ഞുനിന്ന് ചിരിച്ചു.
' ദ്‌ മ്മടെ മാമദൂന്‍‌റ്റെം അവറാന്‍‌റ്റേം അര്യാ , പൊടിക്കാന്‍ തന്നതാ '
' ഒന്നിങ്ങട്ട് തന്നോ അങ്ങാടിവരെ ഞാന്‍ പിടിച്ചോളാം '
' ങ്ങളോ! .. അദ് ശര്യാവില്ല ങ്ങള് നടന്നോ ദിന് നല്ല കനണ്ട് '

കുഞ്ഞന്‍‌റ്റെ ഇടതുകയ്യില്‍ നിന്നും ഒരു അരി സഞ്ചി വലിച്ചുവാങ്ങി സൈദാലിക്ക മുന്നില്‍ നടന്നു.

' അന്ന് ഉമ്മാന്‍‌റ്റെ തറവാട്ടീന്ന് തിരിച്ച് പോരുമ്പോ കുന്നിന്‍ ചോട് വരെ നിങ്ങളെടുത്ത ന്‍‌റ്റെ നെല്ലും ചാക്കിന്‍‌റ്റെ അത്രേം കനമൊന്നും ഇതിനുണ്ടാവില്ലാ കുഞ്ഞാ '

14 Comments:

Blogger തറവാടി said...

ചിന്തിച്ച് ചിന്തിച്ച് ഇവിടെ ഒരു പോസ്റ്റിട്ടിട്ട് കോറേ നാളായിരിക്കുന്നു!

January 20, 2009 at 9:47 AM  
Blogger Melethil said...

എന്തൊക്കെയോ ഓര്‍മ വരുന്നു, എനിക്കും!

January 20, 2009 at 10:41 AM  
Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"തന്നോരുടെ തിരിച്ചുകൊടുക്കാന്‍ വേണൈ ഒരു ചാക്ക് , മൂന്ന് മാസം പിന്നേം പോണ്ടേ! '"
ippo company kalute gatheem ithaa. satya maayittum.

January 20, 2009 at 9:53 PM  
Blogger Kaithamullu said...

സൈദാലി വളര്‍ന്നൂ,
കുഞ്ഞന്‍ തളര്‍ന്നൂ!

January 21, 2009 at 12:13 PM  
Blogger ഇ.എ.സജിം തട്ടത്തുമല said...

വായിച്ചു; പോസ്റ്റു ചെറുതെങ്കിലും ഓര്മ്മകളുണര്ത്തി.

January 21, 2009 at 8:36 PM  
Blogger ഗൗരിനാഥന്‍ said...

പഴയകാല സ്മ്രിതികള്‍

January 24, 2009 at 3:26 PM  
Blogger ജയതി said...

ങ്ങളോ! .. അദ് ശര്യാവില്ല ങ്ങള് നടന്നോ ദിന് നല്ല കനണ്ട് '
പഴയ കാലത്തെ ഇങ്ങിനെയുള്ള കുഞ്ഞമാരെ ഇന്ന് മഷിയിട്ടുനോക്കിയാൽ കാണാൻ കിട്ടുമോ?

January 24, 2009 at 8:07 PM  
Blogger ആത്മ/പിയ said...

ഇതൊക്കെയാണല്ലെ പണ്ടൊക്കെ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്ന നന്മ എന്നൊക്കെ പറയുന്നത്?
അതൊന്നും ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍ പോലും
എങ്ങും കാണില്ല.
നല്ല വിവരണം.
അഭിനന്ദനങ്ങള്‍

January 25, 2009 at 6:41 AM  
Blogger ചീര I Cheera said...

തറവാടീടെ ഓര്‍മ്മയില്‍ ഇനിയും എത്ര ഉണ്ടാവും ഇതുപോലെ നുറുങ്ങു നുറുങ്ങുകള്‍! എന്നു വിചാരിച്ചു..

January 26, 2009 at 5:34 PM  
Blogger തറവാടി said...

മേലേതില്‍ ,
ജിതേന്ദ്രകുമാര്‍,
കൈതമുള്ള് ,
ഇ.എ.സജിം,
ഗൗരിനാഥന്‍,
ജയതി,
ആത്മ,

എല്ലാവര്‍ക്കും നന്ദി :)

പി.ആര്‍,

എന്തോ എഴുതാന്‍ വിട്ടതാണോ അതോ.....:)

January 26, 2009 at 8:58 PM  
Blogger ശ്രീഇടമൺ said...

ഓര്‍മ്മകളുണര്‍ത്തുന്ന കുഞ്ഞന്‍ പോസ്റ്റ്...

February 9, 2009 at 8:43 AM  
Blogger സിനി said...

നാട്ടിന്‍പുറത്തിന്റെ മണം;
പരസ്പര ബന്ധത്തിന്റെ
ഇഴപിരിയാ കണ്ണികള്‍..
അന്യം നിന്നു പോകുന്ന
നന്മയുടെ സൌരഭ്യം..!

February 9, 2009 at 11:56 AM  
Blogger വിജയലക്ഷ്മി said...

:)

February 9, 2009 at 8:30 PM  
Blogger Sathees Makkoth | Asha Revamma said...

ഓർമ്മകളുണർത്തുന്ന കുഞ്ഞൻ പോസ്റ്റ്.

February 22, 2009 at 11:40 AM  

Post a Comment

Subscribe to Post Comments [Atom]

<< Home