Wednesday, February 25, 2009

യാത്ര ഒരു യാഥാര്‍ത്ഥ്യം

"Time is 6 'O clock"


ശബ്ദം കേട്ടപ്പോള്‍ ജോണ്‍ ഓഫീസിലേക്ക് പോകാനായി തയ്യാറെടുത്തു.വീടിന് പുറത്തുള്ള കാര്‍ പോര്‍ച്ചിലെത്തിയപ്പോള്‍ , പോര്‍‌ച്ചില്‍ നിന്നിരുന്ന കാര്‍ ജോണിന്‍‌റ്റെ മുമ്പിലേക്ക് നീങ്ങിവന്ന് ഡോര്‍ തനിയെ തുറന്നു. സീറ്റിന് മുന്നിലുള്ള സ്ക്രീനില്‍ തെളിഞ്ഞ വിവിധ മെനുകളില്‍ 'Office' എന്നിടത്ത് വിരല്‍ തൊട്ടപ്പോള്‍ കാര്‍‌ നീങ്ങിത്തുടങ്ങി. പ്രധാന റോടിലെത്തിയപ്പോള്‍ പതിവ് പോലെ ജോണ്‍ ചാഞ്ഞ് കിടന്ന് മയങ്ങി.

മുന്നിലെ സ്ക്രീനില്‍ നിന്നും ശബ്ദം കേട്ടപ്പോള്‍ ജോണ്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നു.
" Road clear , do you want to increase speed? "

നിര്‍ദ്ദേശം കൊടുക്കുന്നതിനുമുമ്പെ ജോണ്‍, റോഡിലുള്ള സ്ഥാപിച്ചിട്ടുള്ള Intelligent traffic signal board ഇല്‍ നോക്കി ഉറപ്പുവരുത്തി.

"Yes" വിരലമര്‍ത്തിയ ഉടന്‍ കാര്‍ വേഗത്തില്‍ ഓഫീസ്‌ ലക്ഷ്യമാക്കി ഓടി, കാര്‍ വല്ലാതെ ഉലഞ്ഞപ്പോളണയാള്‍ മുന്നിലെ സ്ക്രീനില്‍ ശ്രദ്ധിച്ചത്.

" collision detector of other car not working "
അമിതവേഗതയില്‍ പോയ കാറിനെ ജോണ്‍ ഈര്‍ഷ്യയോടെ നോക്കി.
'കേടായാല്‍ ഇവനൊന്നും ശരിയാക്കികൂടെ?'

ചെറുതായി പെയ്യുന്ന മഴയും ആസ്വദിച്ചിരുന്നപ്പോള്‍ , സെക്രട്ടറി ഷേര്‍ളിയുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞു.
' യെസ് ഷേര്‍ളി ''
' sir , you are requested to go branch office'

'O.K ഷേര്‍ളി'

250 കി.മി ദൂരെയുള്ള ബ്രാഞ്ച് ഓഫീസിലേക്ക് പോകുമ്പോള്‍ കീ പാഡുള്ള തന്‍റെ ഈ കാറിനു പകരം കമാന്‍‌ഡുകള്‍ ശബ്ദം കൊണ്ട് കൊടുക്കാനാവുന്ന , മോഡേണ്‍ ആയ ഓഫീഷ്യല്‍ കാറാണുപയോഗിക്കാറുള്ളത്. ജോണ്‍ ബ്രാഞ്ച് ഓഫീസ് നില്‍‍ക്കുന്ന സിറ്റിയുടെ പേര് സ്ക്രീനില്‍ ടൈപ് ചെയ്തു.

' enter road map number '

തന്‍‌റ്റെ കാറില്‍ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളിലേക്കുമുള്ള റോഡ് മാപ്പ് സേവ് ചെയ്യാത്തതിലുള്ള പ്രശ്നം അപ്പോഴാണ് ജോണിന് മനസ്സിലായത്.മുമ്പൊരിക്കല്‍ ദൂരയാത്രക്ക് പോയ സുഹൃത്ത് തിരിച്ചുവരുമ്പോള്‍ മറ്റൊരു വഴിതിരഞ്ഞെടുത്തതും റോഡ് മാപ്പില്ലാതെ വഴിയില്‍ കുടുങ്ങിയതുമാണോര്‍മ്മവന്നത്. അതിനു ശേഷം രാജ്യത്തുള്ള എല്ലാ റോഡ് മാപ്പുകളും സിസ്റ്റത്തില്‍ സ്റ്റോര്‍ ചെയ്യാന്‍ ഉപദേശിച്ചു.

' ഏടാ , അതിനീ കാര്‍ കൊണ്ട് പുറത്തുള്ള സിറ്റികളില്‍ പോകാറില്ലല്ലോ '
'നീ ഒരിക്കല്‍ പഠിക്കും അപ്പോള്‍ സ്വയം എല്ലാം ചെയ്തോളും'

ട്രാഫിക് പോലീസില്‍ നിന്നും റോഡ് മാപ് നമ്പര്‍ മനസ്സിലാക്കി ജോണ്‍ സ്ക്രീനില്‍ അത് ടൈപ്പ് ചെയ്തു.

' please wait map down loading ' .

റോഡ് മാപ് സ്ക്രീനില്‍ തെളിഞ്ഞുകൊണ്ട് ഓടിത്തുടങ്ങിയ കാര്‍ കുറച്ചുദൂരം ചെന്ന് സ്വയം പാര്‍ക്ക് ചെയ്തപ്പോള്‍ , കാര്യമറിയാന്‍ ജോണ്‍ സ്ക്രീനില്‍നോക്കി.

' left side collision sensor not working , please check'

പുറത്തിറങ്ങിയ ജോണ്‍ ഇടത്തുവശത്തുള്ള ഡിറ്റക്ടറിലെ അഴുക്ക് തുടച്ച് വൃത്തിയാക്കി.പുറം കാഴ്ചകള്‍ നോക്കിയിരുന്ന ജോണ്‍ , ടോള്‍ ഗേറ്റിലൂടെ പോയപ്പോള്‍, “ 10 ഡോളര്‍ ടോള്‍ ഫീ ഡിഡക്റ്റഡ് ഫ്രം യുവര്‍ അകൌണ്ട്” എന്ന മെസ്സേജ് തെളിഞ്ഞു.തനിക്കൊപ്പം , തൊട്ടടുത്ത ട്രാക്കുകളില്‍ സമാന്തരമായി സഞ്ചരിച്ചിരുന്ന കാറുകളെ , വിന്‍‌ഡോയിലൂടേയും ,അതേ കാറുകളെ തന്‍‌റ്റെ മുന്നിലുള്ള സ്ക്രീനിലൂടെയും മാറി മാറി നോക്കി ജോണ്‍ യാത്ര തുടര്‍ന്നു.പെട്ടെന്നാണ് ചെറിയ സബ്ദത്തോടെ മുന്നിലെ സ്ക്രീനില്‍ തെളിഞ്ഞത് ,

' there is an accedent after 25km '

കാറിന് പുറത്തേക്ക്‌ നോക്കിയപ്പോള്‍ , റോഡില്‍ സ്ഥാപിച്ചിട്ടുള്ള ഇന്‍‌റ്റലിജന്‍‌റ്റ് ട്രാഫിക് സിഗ്നല്‍ ബോര്‍ഡിലും അതേ അറിയീപ്പ്‌ തെളിഞ്ഞിരുന്നു.ആക്സിഡന്‍‌റ്റിന്‍‌റ്റെ കാഴ്ചകള്‍ കാണാന്‍ സ്ക്രീനിലെ ചാനല്‍ മാറ്റിയ ജോണിന് ചെറിയ ആക്സിഡന്‍റാണെന്ന് മനസ്സിലായി , ചെറുതായി തിരക്ക് റോഡില്‍ അനുഭവപ്പെട്ടപ്പോള്‍ പണ്ട് കാലത്തുള്ള ഹൈവേ റോഡുകളിലെ ആക്സിഡന്‍റുകളെപ്പറ്റിയാണ് ഓര്‍ത്തത്.ചുരുങ്ങിയത് രണ്ട് മരണം , പിന്നെ മണിക്കൂറുകളോളം റോഡ് ബ്ലോക്കും.

' Do you want to change road? '

സ്ക്രീനില്‍ തെളിഞ്ഞ മെസ്സേജില്‍ കൂടുതലൊന്നും ആലോചിക്കാതെ ജോണ്‍ ' yes ' ഇല്‍ വിരലമര്‍ത്തി.സ്ക്രീനില്‍ പുതിയ മാപ് തെളിഞ്ഞതിനോടൊപ്പം കാര്‍ നീങ്ങിത്തുടങ്ങി.ഫോണ്‍ റിങ്ങ് കേട്ട ജോണ്‍‍ സ്ക്രീനില്‍ നോക്കി, റാണിയുടെ മുഖം തെളിഞ്ഞുവന്നു.

' ജോണ്‍ എവിടേക്കാ ഈ വഴിയില്‍ അതും നമ്മടെ കാറില്‍ , ബ്രാന്‍ച് ഓഫീസിലേക്കാണോ? '
' അതെ , എന്തെ വിളിച്ചത്‌ '
' ഈ കാറെടുത്തത് എന്തായാലും നന്നയി ,ന്യൂസ്‌ കണ്ടില്ലേ? , സിഗ്നല്‍ സിസ്റ്റത്തിനെന്തോ പ്രോബ്ലം വരാന്‍ സാധ്യതയുണ്ടെന്ന്?'
' ഇല്ല , ഞാനുറങ്ങുകയായിരുന്നു അതുകൊണ്ട് ന്യൂസ് ഓഫായിരുന്നു ,എന്തെ പെട്ടെന്നിങ്ങനെ? '
' ഇന്നലത്തെ ശക്തമായ മഴതന്നെ കാരണം, കഴിഞ്ഞ പത്ത് വര്‍ഷത്തില്‍‌ ഇത്ര അതിശക്തമായ മഴ ഉണ്ടായിട്ടില്ലത്രെ , വെള്ളം ടണലുകളിലും മറ്റും കയറിയെന്നും ഒക്കെ പറയുന്നു , ജോണ്‍ ന്യൂസ് ചാനല്‍ നോക്കൂ'

' ഫുള്‍ ആട്ടോമാറ്റിക് കാറുകള്‍ കഴിയുന്നതും റോഡിലിറക്കരുതെന്നാ നിര്‍ദ്ദേശം , ഈ കണക്കിന് നമുക്കിവനെ വില്‍‌ക്കേണ്ടട്ടോ ഇതിപ്പോ മാനുവല്‍ ആയും ഓടിക്കാലോ അല്ലെ ?'

'ഉം ഏത് റൂട്ടിലാണ്‌ പ്രശ്‌നമുണ്ടാകാന്‍ ചാന്‍സ്?'

' ഇതുവരെ എല്ലാറൂട്ടുകളും ഒ.കെ യാണ്‌ , മുന്നിലുള്ള സ്ക്രീനില്‍ നോക്കിക്കൂടേ ജോണ്‍?... ...പിന്നെ ഞാനിപ്പോള്‍ മോളെ സ്കൂളില്‍ നിന്നും എടുക്കും'
' അപ്പോള്‍ , അവളുടെ കാറോ?'
' സെല്‍ഫ് ഡ്രൈവിങ്ങിലിട്ടോളാം , തന്നെ വരട്ടെ'
' ശരി , ഫിക്സ് റോഡ് മോഡിലിഡേണ്ട , ഓടുന്ന റൂട്ടില്‍ വല്ല തടസ്സവുമുണ്ടായാല്‍ പിന്നെ വഴിയില്‍ കിടക്കും , ഓട്ടോ മോഡില്‍ ഇട്ടോളൂ , ഏതെങ്കിലും ക്ലിയറായ വഴിയില്‍ കൂടി വരട്ടെ , ഞാന്‍ , ഇവിടെനിന്നും instruction കൊടുക്കണോ?'
' വേണ്ട ഞാന്‍ ചെയ്തോളാം, ന്നാ .....ശരി ബൈ '

കുറച്ച് ദൂരം പോയപ്പോള്‍ പുതിയ മെസ്സേജ് സ്ക്രീനില്‍ തെളിഞ്ഞു. " Highway closed , take deviation to left but only vehicles with manual driving facility are allowed 'തുടര്‍ന്ന് കാര്‍ സ്വയം പാര്‍ക്ക് ചെയ്തു.

മാനുവല്‍ ഓപ്ഷന്‍ ഇല്ലാത്ത വശങ്ങളില്‍ പാര്‍ക്ക് ചെയ്ത് കാറുകളില്‍ നിന്നും ഇറങ്ങി ആളുകള്‍ ടാക്സിയില്‍ കയറുന്നത് കാണാമായിരുന്നു.ഇത്തരത്തിലൊരു സംഭവം പത്തു വര്‍ഷം മുമ്പ്‌ വരെ കാണാത്ത ജോണ്‍‍ , റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ കൌതുകത്തോടെ നോക്കിനിന്നു. കാര്‍ മാനുവല്‍ മോഡിലാക്കിയപ്പോള്‍ തന്‍‌റ്റെ മുന്നില്‍ ഉയര്‍ന്നുവന്ന വളയം പിടിച്ച്‌ ഒരു തുടക്കകാരന്‍ ഡ്രൈവറെപ്പോലെ , അയാള്‍ കാറോടിക്കാന്‍ തുടങ്ങി. ഓഫീസില്‍ ചെന്ന് പെട്ടെന്ന് കാര്യങ്ങളെല്ലാം തീര്‍ത്ത് ജോണ്‍ വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിക്ക്‌ തന്‍‌റ്റെ ഹോം സിറ്റിയില്‍ സിഗ്നല്‍ കുറച്ചു നേരം തകരായതും അനുബന്ധ ന്യൂസുകളും, കാഴ്ചകളും സ്ക്രീനിലൂടെ കണ്ട്കൊണ്ടിരുന്നു.പതിവില്ലാതെ മകള്‍ പുറത്തുതന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , ജീവിതത്തില്‍ ആദ്യമായി കണ്ട കാര്യങ്ങള്‍ പറയാന്‍,

' ഡാഡീ , നമ്മുടെ ചാര്‍ളി അങ്കിള്‍ ഓഫീസീന്ന് വന്ന വരവ്‌ കാണണമായിരുന്നു'
'ഉം..എന്തുണ്ടായി'
'അങ്കിളിന്‍‌റ്റെ ആ പഴയ പാട്ട വണ്ടിയില്ലെ അതായിട്ടായിരുന്നു വരവ് , കൈ കൊണ്ട് തിരിച്ച്‌ , ആകെ തളര്‍ന്നിവിടെയും വന്നിരുന്നു'
റാണി മുന്നിലേക്ക് വന്ന് മകളെ നോക്കി ' നീ അധികം പറയണ്ട പണ്ട് നിന്‍‌റ്റെ ഈ ഡാഡിയും അങ്ങിനെ തന്നെയാ പണ്ട് കാറോഡിച്ചിരുന്നത്‌ '
' എന്ന്‌ , എന്നിട്ട് ഞന്‍ കണ്ടിട്ടില്ലല്ലോ'
' നീയെങ്ങിനേയാ മോളെ കാണുക , അതൊരു ഇരുപത് കൊല്ലം മുമ്പത്തെ കാര്യമാ '
എന്തോ ഒരത്ഭുതം‌ കേട്ടപോലെ ഇരുന്ന മകള്‍ തന്നോടത്‌ പറയാന്‍ ജോണിനെ നിര്‍ബന്ധിച്ചു.
'നിങ്ങള്‍ അപ്പനും മകളും പഴയ കാര്യമൊക്കെ പറഞ്ഞിരുന്നോ , ഞാനുറങ്ങാന്‍ പോകുകയാ'
'എല്ലാം ഞാന്‍ പറയാം ഇടക്ക് നീ തോക്കിനുള്ളില്‍ കയറി വെടിക്കില്ലാന്നുറപ്പ് തന്നാല്‍ മാത്രം.'
' ശരി അവസാനം വരെ ഞാന്‍ മിണ്ടില്ല'

വാഹനം കണ്ടുപിടിച്ച അന്ന്‌ തൊട്ടേ ഉള്ള ഒരു , പ്രശ്നമായിരുന്നു സുഗമമായ അതിന്‍റെ ഉപയോഗവും. വാഹനങ്ങള്‍ കൂടുന്നതിനനുസരിച്ച്‌ പോകാനുള്ള വഴികളുടെ എണ്ണം കൂടുന്നില്ല എന്നത് അപടകങ്ങള്‍ക്കും , സമയ നഷ്ടങ്ങള്‍ക്കും കാരണമായി തുടര്‍ന്നാണ് വാഹനങ്ങള്‍ ഓടിക്കാന്‍ ഒരു നിയമ സംഹിതവേണമെന്ന് ചിന്തിപ്പിക്കുകയും , ക്രമേണ ട്രാഫിക് നിയങ്ങളുണ്ടാക്കപ്പെടുകയും ചെയ്തത്.

ആദ്യ കാലങ്ങളില്‍ , ഗതാഗതം നിയന്ത്രിച്ചിരുന്നത്‌ ആളുകളായിരുന്നു. തിരക്കുള്ള , ഒന്നില്‍ കൂടുതല്‍ വഴികള്‍ കൂട്ടിമുട്ടുന്ന സ്ഥലത്ത് ഒരു പോലീസുകാരന്‍ കൈകൊണ്ടും വിസിലുകൊണ്ടും വാഹന ഗതാഗതത്തെ നിയന്ത്രിച്ചു. ലോകത്ത് ആദ്യമായി ട്രാഫിക് ലൈറ്റ് സ്ഥാപിച്ചത് , ലണ്ടനിലെ ഒരു ചെറിയ തെരുവില്‍ 1868 ല്‍ ആയിരുന്നു.

ആളുകള്‍ക്ക് റോഡ് മുറിച്ച് കടക്കാനും , ചെറിയ വാഗണുകള്‍ക്കുമായും വേണ്ടിയായിരുന്നു അത് സ്ഥാപിച്ചത്. ചുവപ്പും പച്ചയും ഉള്ള ആ ട്രാഫിക് ലൈറ്റ് , എണ്ണകൊണ്ട് പ്രവര്‍ത്തികുന്നതായിരുന്നു. , ചുവപ്പിന് “ സ്റ്റോപ്” എന്നും , പച്ചക്ക് “ കോഷന്‍“ എന്നുമായിരുന്നു അര്‍ത്ഥം. അടിലുള്ള ലിവര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടെ , 1869 ജനുവരി 2 ന് , പ്രസ്തുത ലൈറ്റ് പൊട്ടിത്തെറിച്ച് ഒരു പോലീസുകരന് പരിക്കേറ്റതോടെ ആ ലൈറ്റ് മാറ്റപ്പെട്ടു.

1920 ല്‍ വില്യം എല്‍ പോട്സ് എന്ന പോലീസുകാരനാണ് ആദ്യമായി ഇലക്ട്രിക് ബള്‍ബ് കൊണ്ടുള്ള ട്രാഫിക്‍ ലൈറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയത്.ജങ്ഷനുകളില്‍ മൂന്ന് നിറത്തിലുള്ള ഈ ലൈറ്റുകള്‍ ഓരോ റോഡിനും അഭിമുഖമായി നില്‍ക്കുന്നു.തൊട്ടടുത്തുള്ള ഒരു മുറിയിലിരിക്കുന്ന പോലീസുകാരായിരുന്നു ആ ലൈറ്റുകളെ നിയന്ത്രിച്ചിരുന്നത്.ജനലുവഴി ഇവര്‍ റോഡിലേക്ക് നോക്കി വാഹങ്ങള്‍ വരുന്നതനുസരിച്ച് ലൈറ്റുകള്‍ കത്തിക്കുകയും കെടുത്തുകയും ചെയ്താണ് ട്രാഫിക് നിയന്ത്രിച്ചിരുന്നത്.

കൈകള്‍ കൊണ്ട് സ്വിച്ചുകളെ ഓണും ഓഫും ആക്കി നിയന്ത്രിച്ച ഈ രീതി പക്ഷെ അധികം നാളുകള്‍ നിന്നില്ല. ഇരുപത്തിനാല് മണിക്കൂറുകളെ ക്രമമായി ഓരോ ലൈറ്റുകളെയും സ്വയം കത്തിച്ചും കെടുത്തിയും നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകള്‍ക്ക് ഈ സ്വിച്ചുകള്‍ വഴിമാറി.ഒരു നിശ്ചിത സമയം ലൈറ്റുകള്‍ കത്തി-കെടുത്തി വാഹനങ്ങളെ ഇത്തരം ട്രാഫിക് ലൈറ്റുകള്‍ നിയന്ത്രിച്ചു.ഇത്തരം സിസ്റ്റത്തിന്‍‌റ്റെ ഒരു പ്രധാന പ്രശ്നം , വണ്ടികളുണ്ടോ , ഇല്ലയോ എന്ന വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ , റോഡില്‍ വണ്ടിയില്ലെങ്കില്‍ പോലും ആ വഴി വണ്ടികള്‍ ഉണ്ടെന്ന തരത്തില്‍ തുറന്നിടുന്നു ( പച്ച നിറത്തില്‍ നിര്‍‌ത്തുന്നു) ഇത് അനാവശ്യമായി മറ്റു വണ്ടികളുടെ സമയം നഷ്ടപ്പെടുത്തി.

ഇത്തരം ജങ്ഷന്‍ ഒരു ഹൈവേയും ഒരു ചെറിയ റോടുമുള്ളതാണെങ്കില്‍ അനാവശ്യം ട്രാഫിക്ക് ജാമുകളുമൂണ്‍ടാക്കി.അതായത് ഒരു മുഴുവന്‍ ഗതാഗത നിയന്ത്രണത്തിന്റെ ഉയരത്തിലെത്താത്ത ഈ സിസ്റ്റത്തിനെ " ഫിക്സഡ് മോഡ് ട്രാഫിക് സിസ്റ്റം , fixed mod traffic system " എന്നു പറയും. കേരളത്തിലെ മിക്ക സിറ്റികളിലും , 2000ആ മാണ്ടിന്‍റെ തുടക്കങ്ങളിലും ഇത്തരം സം‌വിധാനമാണുണ്ടായിരുന്നത്.

ഇത്‌ , ഇത്തരം അപ്രധാന പാതകളില്‍ വാഹനങ്ങള്‍ വന്നതറിയാനായി " സെന്സറുകള്‍" സ്ഥാപിക്കാനും , അങ്ങിനെ എപ്പോഴെങ്കിലും ഒരു ഒരു വാഹനം വന്നു നിന്നാല്‍ അതിനെ കടത്തിവിടാന്‍ മാത്രം പ്രധാന പാത ചുവന്ന ലൈറ്റ് കത്തിച്ച്‌ തടയുന്നു ഈ പുതിയ രീതിയാകട്ടെ ഇത്തരത്തിലുള്ള " ട്രാഫിക് ജാമുകള്‍" ഒഴിവാക്കാനും സാധിച്ചു. മാത്രമല്ല ആളുകള്‍ക്ക് കടക്കാന്‍ വേണ്ടി , ഇത്തരം ജങ്ക്ഷനുകളില്‍ ഇലക്റ്റ്റിക് സ്വിചുകളും സ്ഥപിച്ചു.ഏതെങ്കിലും ഒരാള്‍ക്ക് റോഡ് മുറിച്ചുകടക്കണമെങ്കില്‍ ഈ സ്വിച്ച് ഞെക്കിയാല്‍ , എല്ലാ പാതകളും കുറച്ച്‌ നേരത്തേക്ക് അടക്കപ്പെടുകയും ആള്‍ക്ക് നടന്നുപോകുകയുമാകാം.

ഈ സിസ്റ്റത്തെ , : 'semi activated traffic system' എന്ന് പറയുന്നു. എന്നാല്‍ ക്രമേണ എല്ലാപാതകളും ഇത്തരത്തില്‍ സെന്‍സറുകള്‍ സ്ഥാപിച്ചത്‌ ഇലക്ട്രിക് ട്രാഫിക് സിസ്റ്റത്തിന്റെ പ്രാവര്‍ത്തന ക്ഷമത വീണ്ടും കൂട്ടാന്‍ കഴിഞ്ഞ ഇതിനെ "ആക്റ്റിവേറ്റഡ് ട്രാഫിക് സിസ്റ്റം" എന്നാണറിയപ്പെട്ടത്.അതായത്‌ ഏത്‌ റോഡിലാണോ ആദ്യം വാഹനം വന്നത്‌ , ആ വാഹനത്തിന്‌ ആദ്യം കടന്നു പോകാന്‍ ഈ സിസ്റ്റത്തിനാകുന്നു.

2000 ആ മാണ്ടിന്‍റെ തുടക്കകാലങ്ങളില്‍ ദുബായിലും അതു പോലുള്ള വലിയ സിറ്റികളിലും ഈ രണ്ട് സിസ്റ്റങ്ങളണ്‌ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്.ഈ ട്രാഫിക്‍ സിസ്റ്റംസിനെ യൊക്കെ പുറം തള്ളിക്കൊണ്ട്, റോഡുകളിലും , ജങ്ക്ഷനുകലിലും ഒക്കെയും , സെന്‍സറുകളും , ക്ലോസ്ഡ് സര്‍ക്യൂട് കാമറകളും , ടി.വി.യും , ഡിസ്പ്ലേ ബോര്‍ഡുകളും , ഇമേജ് പ്രോസസ്സിഡ് / വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ സം‌വിധാനവും , ഫസിലോജികും എല്ലാം സം‌യുക്തമായുപയ്യോഗിച്ച് ഒരു വളരെ ശക്തമായ ഒരു ട്രാഫിക് സിസ്റ്റം നിര്‍മ്മിക്കപ്പെട്ടു ഇത്

' ഇന്‍റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് ' എന്നറിയപ്പെട്ടു.

ഈ സം‌വിധാനത്തിന്‍റെ ഒരു ആദ്യ ഭാഗം , 2006 ഓടെ ദുബായിലെ ചില മെയിന്‍ പാതകളില്‍ സ്‍ഥാപിക്കപ്പെട്ടു. 2006 ല്‍ ഉണ്ടായിരുന്ന ഈ സം‌വിധാനത്തിന്‍റെ പരിധി വളരെ കുറവായിരുന്നു. റോഡില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയത്ത് ഡ്രൈവര്‍മാരെ അറിയീക്കാന്‍ തക്കമൊന്നും അന്നത്തെ കമ്മ്യുണികേഷന്‍‍ വികസിച്ചിരുന്നില്ല. റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന കേമറകളില്‍ നിന്നും വിവരങ്ങളറിഞ്ഞ് , അത് റോഡിലുള്ള ഡിസ്പ്ലെ യൂണിറ്റികളില്‍ കാണിക്കുക , മറ്റ് റോഡുകളിലുള്ള തിരക്ക് അറിയീക്കുക , ജങ്ക്ഷനുകളില്‍ കാത്ത് നില്‍ക്കുന്ന വാഹനങ്ങളുടെ എണ്ണമനുസരിച്ച് , നിശ്ചിത റോഡ് കൂടുതല്‍ സമയം ക്ലിയര്‍ ( പച്ച ലൈറ്റ് കത്തിക്കുക) ആക്കുക , ആട്ടോമാറ്റിക് ആയി റ്റോള്‍ പണം പിരിക്കുക ഇത്തരത്തിലുള്ള വളരെ ചുരുങ്ങിയ കാര്യങ്ങള്‍ക്ക് മാത്രമാണ് ആദ്യകാലത്ത് ഈ സം‌വിധാനം ഉപയോഗിക്കപ്പെട്ടത്.

എന്നാല്‍ , കൊളിഷന്‍ ഡിറ്റക്ഷന്‍ വളരെ വിലയുള്ള കാറുകളില്‍ മാത്രമുണ്ടായിരുന്ന 2000 ആ മാണ്ടിന്‍റെ തുടക്കത്തില്‍ , ക്രമേണ , ഇത് എല്ലാ വണ്ടികളിലും സ്ഥാപിക്കാന്‍ തുടങ്ങിയത് വണ്ടികള്‍ ഡ്രൈവറില്ലാതെ ഒരു 'full automatic' കാറുകളുടെ നിര്‍മ്മാണം ദ്രുതഗതിയിലാക്കി.

ഫസ്സി ലോജിക്കിന്‍റെ ഡവലപ്മെന്‍റും , കമ്മ്യൂണിക്കേഷന്‍റേയും കമ്പൂടറുകളുടെ സം‌യോജനവും , ഓപ്റ്റികല്‍ കമ്യൂണികേഷന്‍റെ കടന്ന് കയറ്റവും / പിന്നീടുണ്ടായ ട്രാഫിക് സം‌വിധാനത്തിന്‍റെ പുരോഗതി ദ്രുതഗതിയിലാക്കി. ജോണ്‍ മോളെ വിളിച്ചെങ്കിലും അവള്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് മണിക്കൂറുകളായത് ജോണ്‍ അറിഞ്ഞിരുന്നില്ല.

9 Comments:

Blogger തറവാടി said...

ഇതെന്‍‌റ്റെ ഒരു പഴയ പോസ്റ്റാണ് ഇംഗ്ലീഷ് വാക്കുകള്‍ മലയാളത്തില്‍ എഴുതിയിരുന്നത് ഇംഗ്ലീഷിലാക്കി എന്നുമാത്രം.

February 25, 2009 at 5:29 PM  
Blogger നിലാവ് said...

ഒരു അത്ഭുതലൊകത്തെത്തിയ പോലെ! ഇങ്ങനൊരു സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ..? അതോ ഇനി വരാനിരിക്കുന്നതെ ഉള്ളോ..? അറിഞ്ഞുടാത്തതുകൊണ്ട് ചോദിച്ചതാ!

February 26, 2009 at 12:08 PM  
Blogger പകല്‍കിനാവന്‍ | daYdreaMer said...

ഏതായാലും നന്നായി വീണ്ടും പോസ്ടിയത്.. ഇപ്പോഴാണ് വായിച്ചത്... നല്ല പോസ്റ്റ്..

February 26, 2009 at 12:18 PM  
Blogger Shaf said...

തറവാടിപഴയ പോസ്റ്റ് പൊടിതട്ടിയയ്ത് നന്നായി..
കുറെ വിവരങ്ങള്‍കിട്ടി..
ശരിയാ..ആദ്യം ഒരല്‍ഭുതലോകം പോലെ തന്നെ ആയിരുന്നു...

February 26, 2009 at 2:16 PM  
Blogger വരവൂരാൻ said...

ഒരു ഇരുപതു കൊല്ലം മുൻപേ പോയ പോലെ തോന്നി

February 26, 2009 at 2:33 PM  
Blogger Melethil said...

സയന്‍സ് ഫിക്ഷന്‍ ? തറവാടി, കൊള്ളാം, നന്നായിരിയ്ക്കുന്നു! മലയാളം ബ്ലോഗുകളില്‍ ആദ്യമായിരിയ്ക്കും.

February 26, 2009 at 3:16 PM  
Blogger പാവപ്പെട്ടവൻ said...

മനോഹരമായ എഴുതി
യഥാര്‍തത്തില്‍ ഇങ്ങനെ ഒരു കാര്‍ ഉണ്ടോ
നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്‍

February 26, 2009 at 5:21 PM  
Blogger Anil cheleri kumaran said...

ഭാവന നന്നായി,
എഴുത്തും.

February 27, 2009 at 11:59 AM  
Blogger ചാണക്യന്‍ said...

നന്നായി..പുതിയ പരീക്ഷണം...
ആശംസകള്‍....

February 27, 2009 at 2:06 PM  

Post a Comment

Subscribe to Post Comments [Atom]

<< Home