എന്നെ അലട്ടുന്ന ചോദ്യം
ഓര്‍മ്മയില്‍ അന്നെനിക്ക് പ്രായം എട്ട് വയസ്സ് , എന്തോ കാരണവാശാല്‍ ഞാനും ഉപ്പയും തെറ്റി.പൊതുവെ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ മുറിയില്‍ കതകടച്ചിരിക്കുന്ന ഞാന്‍ റോടിലേക്കിറങ്ങി. റോടില്‍ വിതറാനിട്ടിരുന്ന കരിങ്കല്ലുകളില്‍ രണ്ടെണ്ണം രണ്ടുകയ്യിലുമായെടുത്തുപ്പുയുടെ നേരെ ചൂണ്ടി:
" വേണ്ടാ ..അടുത്ത് വരണ്ടാ ..വന്നാ ഞാന്‍ കലക്കും..."
എന്തു ചെയ്യണമെന്നറിയാതെ വല്ലാതെ പകച്ച ഉപ്പ സ്ഥബ്ദനായി നിന്നു.
" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."
തിരിഞ്ഞുനടന്നാല്‍ ഞാന്‍ എറിഞ്ഞാലോ എന്ന ഭയമുള്ളതിനാല്‍ അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും ദയനീയമായി അപേക്ഷിച്ചു.
" മോനെ എറിയല്ലെട്ടാ...."
ഞാനും ഉപ്പയും തമ്മിലുള്ള ഈ കളി കുറച്ച് നേരം തുടര്‍ന്നു , ഇത് കേട്ടറിഞ്ഞോ എന്തോ കുട്ടന് നായര്‍ ആ വഴി വന്നു. എന്നെ രൂക്ഷമായി നോക്കി.
" ഇടെടാ കല്ല് താഴെ"
" വേണ്ടാ ..അടുത്ത് വരണ്ടാ..ഞാനെറിയും.."
ഇത്തിരി കടുത്ത ശബ്ദത്തില്‍ നായര്‍ വീണ്ടും
" നിന്നോട് കല്ല് താഴെ ഇടാനാ ഞാന്‍ പറഞ്ഞത്"
ഞാനറിയാതെ കല്ലുകള്‍ താഴെ വീണു , കല്ലുകള്‍ താഴെ എത്തുന്നതിന് മുമ്പെ കുട്ടന് നായര്‍ തൊട്ടടുത്ത പുളിമേല്‍ നിന്നും വടിയൊടിക്കലും അടിക്കലും കഴിഞ്ഞിരുന്നു പിന്നീട് ദേഷ്യത്തോടെ ഉപ്പയേ നോക്കി,
" നീയാ കുഞ്ഞുണ്ണ്യ ആ ചെക്കനെ വെടക്കാക്കുന്നത്"
പിന്നീട് ഉപ്പയുടെ നെറ്റിയില്‍ കൈകൊണ്ട് തടവി.
" നിനക്കൊന്നും പറ്റീല്ലല്ലോ അല്ലെ?"
രണ്ട് പേരും തിരിഞ്ഞ് നടക്കുമ്പോള്‍ , മോങ്ങി നിന്നിരുന്ന എന്നെ ഉപ്പ ഇടക്ക് തിരിഞ്ഞ് നോക്കികൊണ്ടിരുന്നു.ഞാന്‍ എറിഞ്ഞാലോ എന്ന് ഭയന്നിട്ടാവുമോ ഉപ്പ ഇടക്കിടക്ക് നോക്കിയത്?
ന്റ്റെ റബ്ബെ ആജു വെങ്ങാനും ഇങ്ങനെ ചെയ്താല്‍ ഏത് കുട്ടന് നായര്‍ വരും??

Labels: ഓര്‍മ്മകള്‍
11 Comments:
:)
ചിരിയുടെ മേമ്പൊടിയില്‍ നല്ലൊരു ആശയാവതരണം..
ഈ വഴിയൊക്കെ ഞാനെത്തുന്നത് ഇതാ ഇപ്പോഴാണ്, എന്തു നല്ല പോസ്റ്റുകള്‍. അടുത്ത ദിവസങ്ങളില്‍ കുറേശ്ശെയായി എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ക്കും.
നല്ല പോസ്റ്റ്.
ഓർമ്മയിൽ നിൽക്കും ഈ കുറിപ്പ്. നന്ദി.
" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."
സ്വന്തം മകന്റെ കയ്യിൽ നിന്നും ഏറ് ലഭിക്കുമെന്ന് അച്ഛന്റെ ഭയം ആ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നു. ആ വാക്കുകൾ വായിച്ചപ്പോൾ ശരിക്കും ഒരു ഞെട്ടൽ എന്നിലും ഉണ്ടയി. ഇനിയും കുട്ടൻ നായരെ പോലുള്ളവർ നമ്മുടെ നാടുകളിൽ ഉണ്ടാവട്ടേ..
തറവാടീ....ആജു ഇനി ആ കല്ലെടുക്കില്ല.ഇനിയും കുട്ടന് നായന്മാര് ലോകത്തെ തെറ്റുകള്‍ തിരുത്തും എന്ന് പ്രതീക്ഷിക്കാം.
ഈ പോസ്റ്റ് എങ്ങനെ വര്‍ഷങ്ങളിലൂടെ നടന്നുവന്നു!
നല്ല പോസ്റ്റ്. ആജുവിനെ കാണുമ്പൊ ഞാന്‍ പറയാം. (അതിനിവിടെ റോഡരികില്‍ കല്ലെവിടാ അല്ലേ)
നാടു വിട്ട് വെളിയില്‍ താമസിക്കുന്നവര്‍ക്ക് ഉള്ളം കുളുര്‍പ്പിക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു പോസ്റ്റ്
ഇവിടെ ആര് കുട്ടന് നായര്‍, അവനവന് ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ --?
ഏതായാലും പോസ്റ്റിന് നന്ദി
നല്ല കുറിപ്പ് പകഷേ അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന ശൈലി അത് ഏതായാലും
ശരി അല്ല ഒരുമിച്ചിരുന്നു അത്താഴം കഴിക്കണ ഒരു പാട്ട് കുടുംബങ്ങളെ ഞാന്‍ കണ്ടിഉണ്ട്....
പാഞ്ഞോന്റെ ഉണ്ണി പറക്കും.. കേട്ടിട്ടില്ലേ ? :)
Post a Comment
Subscribe to Post Comments [Atom]
<< Home