Sunday, March 2, 2008

കോലങ്ങള്‍

സീറ്റുകളിലെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞ ബസ്ങ്കത്തും പുറത്തും ലോട്ടറി ടിക്കറ്റ് , ഇഞ്ചിമിഠായി , ഓറഞ്ച് തുടങ്ങിയവയുടെ കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പതിവായി കാണുന്ന ഒറ്റക്കാലന്‍ ചാടിനടന്നും സം‌സാരിക്കാനാവാത്ത് സുബൈദ കാര്‍ഡ് വിതരണം ചെയ്തും യാചനയും നടത്തുന്നുന്നുണ്ട്. എന്നും കാണുന്നതാണെങ്കിലും ചെളി പിടിച്ച മഞ്ഞ കാര്‍ഡിലൂടെ കണ്ണുകള്‍ ഓടി.


' ബഹുമാന്യ സഹോദരീ സഹോദരന്‍ മാരെ , എന്റെ പേര് സുബൈദ , എനിക്കു സംസാരിക്കാന്‍ കഴിയില്ല , വാപ്പ പത്തു കൊല്ലമായി കിടപ്പിലാണ് ഞാനൊഴികെ മറ്റു മൂന്ന് അനിയത്തിമാര്‍ .....ആകയാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്ത് ഈ സഹോദരിയെ രക്ഷിക്കണം ..... ഒപ്പ്‌ ' .

' ലേഡീസ് ആന്‍‌ഡ് ജന്‍റ്റില്‍മാന്‍ '


ബസ്സിലുള്ള എല്ലാവരും കേള്‍ക്കാനുള്ള അത്രക്ക് ശബ്ദത്തിലായിരുന്നു ബസ്സിന്‍‌റ്റെ മുന്‍‌ഭാഗത്തുനിന്നും കേട്ടത്.വൃത്തിയായി ഷര്‍ട്ടും പാന്‍റ്റും ഇട്ട , ഇരുപത്തഞ്ച്‌ വയസ്സ്‌ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ഒരു ഉദ്യോഗസ്ഥനെപ്പോലെയാണ് മൊത്തത്തില്‍ ആളെകണ്ടാല്‍ തോന്നുക.

' മൈ നൈം ഈസ് -- '

ഇത്രയും ഇം‌ഗ്ലീഷില്‍ പറഞ്ഞതിനുശേഷം മലയാളത്തിലായി സംസാരം.

കോഴിക്കോട്ടുകാരനായ അയാള്‍ക്ക് ഒരു ഓപറേഷന്‍ കഴിഞ്ഞതാണെന്നും ജീവിക്കാന്‍ മറ്റു പോം വഴികളൊന്നുമില്ലെന്നും വളരെ തന്‍മയത്വത്തോടെ നല്ല മലയാള ഭാഷയില്‍ അവതരിപ്പിച്ചതിനുശേഷം അയാള്‍ സംസാരം അവസാനിപ്പിച്ചു.

' പ്ളീസ്‌ എന്നെ നിങ്ങള്‍ ഒരു യാചകനായി കാണരുത്‌ '

തുടര്‍ന്നയാള്‍ സീറ്റിലിരിക്കുന്നവരുടെ മുന്നില്‍ ചെന്ന് നിന്നവരെ നോക്കി പിന്നീട് സാവധാനം മറ്റുള്ളവരുടെ അടുത്തേക്ക് നീങ്ങി. അയാളുടെ പ്രായവും സംസാരവുമൊക്കെ കണ്ട് പത്തു പൈസ കൊടുക്കാന്‍ മനസ്സനുവദിക്കാത്തതിനാല്‍ അമ്പതുപൈസയുടെ നാണയം ഞാനയള്‍ക്ക് നേരെ നീട്ടി.പൈസ വാങ്ങാതെ എന്‍‌റ്റെ കൈ അയാള്‍ പിന്നിലോട്ട് തള്ളിമാറ്റി.

'താങ്സ് , പറഞ്ഞല്ലോ ഞാനൊരു യാചകനല്ല , നിങ്ങള്‍ സ്റ്റുഡന്‍‌സ് ആയതിനാല്‍ എത്ര ചെറിയ തുക തന്നാലും വാങ്ങാന്‍ ബാധ്യസ്ഥനാണ് പക്ഷെ അമ്പതു പൈസ എനിക്കു വേണ്ട '

ജാള്യതയോടെ ഞാന്‍ മറ്റുള്ളവരെ നോക്കിയപ്പോള്‍ രണ്ടുസീറ്റ് പിന്നിലായിരുന്ന അശോകന്‍ വിളിച്ചു പറഞ്ഞു , ' അത്‌ പോകറ്റില്‍ വെക്കെടാ , രണ്‍ടീസം എസ്.ടി കൊടുക്കാല്ലോ '

Labels:

15 Comments:

Anonymous Anonymous said...

' അത്‌ പോകറ്റില്‍ വെക്കെടാ , രണ്‍ടീസം എസ്.ടി കൊടുക്കാല്ലോ '


' കോലങ്ങള്‍ ' പുതിയ പോസ്റ്റ്

March 2, 2008 at 2:10 PM  
Anonymous Anonymous said...

ജീവിത യാത്രയില്‍ നിന്നു ചീന്തിയെടുക്കുന്ന ഓര്‍മ്മകള്‍
നന്നായിരിക്കുന്നു

March 2, 2008 at 2:24 PM  
Anonymous Anonymous said...

നന്നായിരിക്കുന്നു...:)

March 2, 2008 at 4:30 PM  
Anonymous Anonymous said...

വേഷങ്ങള്‍.:)

March 2, 2008 at 5:07 PM  
Anonymous Anonymous said...

കഴിഞ്ഞ പ്രാവശ്യം ഞാന്‍ വെക്കേഷന്‍ സമയത്തു അനിയന്റെ പ്രസ്സിലിരിക്കുകയായിരുന്നു.
എന്റെ സാന്നിധ്യം മുതലെടുത്ത്‌ അനിയന്‍ കടയില്‍ നിന്നൊന്നു മുങ്ങി.
അപ്പോള്‍ സാമാന്യം ആരോഗ്യദൃഡഗാത്രനായ ഒരാള്‍ കടയില്‍ കററി വന്നു,
"പാറമട 100 എണ്ണം,വെടിക്കെട്ടപകടം 100 എണ്ണം"
എന്നു പറഞ്ഞു
എനിക്കൊന്നും മനസ്സിലായില്ല.
ഞാന്‍ കണ്ണുമിഴിച്ചിരുന്നപ്പോള്‍ അയാള്‍ വന്ന വഴി ഇറങ്ങിപ്പോയി.
അനിയന്‍ വന്നപ്പോള്‍ ഞാന്‍ ഒരു ബിസിനസു കളഞ്ഞ ഖേദം പറഞ്ഞു.
അവന്‍ പറഞ്ഞു നന്നായി
അവര്‍ പ്രിന്റു ചെയ്തു വെച്ച റെഡിമെയ്ഡ്‌ കാര്‍ഡു ഉണ്ടോ എന്നന്വേഷിച്ചു വന്നതാവാം.
പാറമട ദുരന്തത്തിന്റെയും വെടിക്കെട്ടപകടത്തിന്റെയും പേരില്‍ നോട്ടീസ്‌ അടിച്ചു വിതരണം ചെയ്തു പിരിവു നടത്തുന്നവരാണ്‌. അവര്‍ക്കു കീഴെ ഒരു പാടു പേരുണ്ടാവും. ഈ നോട്ടീസു ബസ്സിലിട്ടു പിരിക്കാന്‍.ഇടക്കിടെ ഈ നോട്ടീസു ചോദിച്ചു ഇങ്ങനെ പലരും ഇവിടെ വരാറുണ്ട്‌."
ഞാന്‍ ആലോചിച്ചു "തെണ്ടികള്‍ പോലും പ്രിന്റ്‌ മീഡിയയെ ദുരുപയോഗപ്പെടുത്തുന്നു"

March 2, 2008 at 5:11 PM  
Anonymous Anonymous said...

നല്ല നിരീക്ഷണം

March 2, 2008 at 5:31 PM  
Anonymous Anonymous said...

കോലങ്ങള്‍..
നന്നായിട്ടുണ്ട്. നല്ല അവതരണം..
:)

March 2, 2008 at 5:42 PM  
Anonymous Anonymous said...

യാചകനല്ലെങ്കിലും അവര്‍ക്കും ഒരഭിമാനമൊക്കെ ഇല്ലേ തറവാടീ.....

ഈ സംഭവത്തിനു ശേഷം തറവാടി തറവാടിത്തം കാണിക്കാന്‍ പോയിട്ടില്ലായിരിക്കും അല്ലേ?

March 2, 2008 at 10:03 PM  
Anonymous Anonymous said...

ചില കോലങ്ങള്‍, അല്ലെ...

March 3, 2008 at 12:02 AM  
Anonymous Anonymous said...

“അത് പോക്കറ്റില്‍ വയ്ക്കടാ രണ്ടീസം എസ്.ടി.കൊടുക്കാലോ”

ഹല്ല...പിന്നെ...

March 3, 2008 at 9:57 AM  
Anonymous Anonymous said...

nice memories.....

with love,
siva.

March 4, 2008 at 4:32 PM  
Anonymous Anonymous said...

:) കൂട്ടുകാരന്റെ കമന്റ് കലക്കി.

March 9, 2008 at 6:47 AM  
Anonymous Anonymous said...

ഇത്തരകാരെ എന്തിനു പറയുന്നു നമ്മളൊക്കെ വലിയ ദാന ധർമ്മിഷ്ഠരല്ലെ

October 24, 2008 at 5:03 PM  
Anonymous Anonymous said...

ഇത്തരകാരെ എന്തിനു പറയണം നമ്മള് വലിയ ദാന ധർമ്മിഷ്ഠരായി കഴിഞ്ഞീല്ലേ

October 24, 2008 at 5:04 PM  
Anonymous Anonymous said...

ഞാനൊരു യാചകനല്ല. അമ്പത് പൈസമാത്രമാണ് അയാളുടെ കണ്ണിൽ ഭിക്ഷയായി തോന്നുന്നത്. സ്റ്റൈലൻ ഭിക്ഷ. ഏതായാലും എസ്.ടി കൊടുക്കാമല്ലോ...

ജീവിത യാത്രയിൽ ഇത്തരം ഒരുപാട് തെണ്ടികളെ നാം കാണുന്നു. പക്ഷേ ആ കണ്ണ് കാണാത്ത പെണ്ണീന് ഒന്നും കൊടുത്തില്ലേ?

ഈ കോലങ്ങൾ ഇഷ്ടമായി.

October 25, 2008 at 5:17 PM  

Post a Comment

Subscribe to Post Comments [Atom]

<< Home