Friday, January 29, 2010

ഉപ്പാടെ ഒരു കാര്യം!

എട്ടാം ക്ലാസ്സില്‍ ആനക്കര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ ഉപ്പയാണ് വന്നത്. സ്കൂളിലെ പരിപാടികളെല്ലാം കഴിഞ്ഞ് ഞങ്ങള്‍ സ്കൂളിനടുത്തുള്ള മുഹമ്മദ്ക്കയുടെ ചായപ്പീടികയിലേക്ക് നടന്നു. താമസിക്കുന്ന വീടിന്റെ ഒരു ഭാഗത്താണ് മുഹമ്മദ്ക്ക ചായക്കടനട നടത്തുന്നത്.

ഉപ്പാനെ കണ്ടതും തോര്‍ത്തുമുണ്ടില്‍ കൈ തുടച്ച് അടുത്ത് വന്ന് ഞങ്ങളോടിരിക്കാന്‍ പറഞ്ഞു.

' കുറെ നാളായല്ലോ കുഞ്ഞുണ്ണിക്ക കണ്ടിട്ട് , ദാരാ ചെറിയോനാ? '
' ഉം സ്കൂളില്‍ ചേര്‍ക്കാന്‍ വന്നതാ '

എനിക്ക് പുട്ടും കടലയും , ഉപ്പ ചായയും കുടിച്ചവിടെനിന്നും ഇറങ്ങുമ്പോള്‍ ഉപ്പ അയാള്‍ക്കടുത്തേക്ക് ഒന്നുകൂടെ ചാഞ്ഞു.

' അതൈ മൊമ്മദെ ന്ത് വേണങ്കിലും കൊടുക്കണെ പൈസയില്ലെങ്കിലും എന്നോട് പറഞ്ഞാ മതി '

'അതിപ്പോ ങ്ങള് പറഞ്ഞിട്ട് വേണോ! ഓന് മ്മടെ കുട്ട്യല്ലെ , ങ്ങട്ട് പോരെട്ടാ '

ആനക്കര കുന്നിന്‍ മുകളിലൂടെ വീട്ടിലേക്ക് നടക്കുമ്പോ ഉപ്പ ഒന്നുറപിച്ചുപറഞ്ഞു ,

' പീടികേന്ന് എന്തേങ്കിലും വാങ്ങിത്തിന്നൂന്നറിഞ്ഞാല്‍ ... ഹാ...പൊറം പൊളിക്കും... പ്പോതന്നെ പറഞ്ഞേക്കാം! '

Labels:

12 Comments:

Blogger തറവാടി said...

"ഉപ്പാടെ ഒരു കാര്യം!"

January 29, 2010 at 2:55 PM  
Blogger Typist | എഴുത്തുകാരി said...

എനിക്കിഷ്ടായി ആ ഉപ്പായെ.

January 29, 2010 at 7:18 PM  
Blogger poor-me/പാവം-ഞാന്‍ said...

He belongs to which political party?
After along time we are meeting tharavaatiji!

January 29, 2010 at 8:34 PM  
Blogger പട്ടേപ്പാടം റാംജി said...

ചെറിയോനാ-അര്‍ത്ഥം മനസ്സിലായില്ല.

January 30, 2010 at 6:52 PM  
Blogger മുക്കുവന്‍ said...

എനിക്കിഷ്ടായി ആ ഉപ്പായെ

January 30, 2010 at 8:41 PM  
Blogger തറവാടി said...

pattepadamramji , ചെറിയ മകന്‍, ഇളയ മകന്‍ :)

January 30, 2010 at 8:42 PM  
Blogger OAB/ഒഎബി said...

ചെറിയോനെ, അന്റുപ്പ നല്ലയുപ്പ...

January 30, 2010 at 10:35 PM  
Blogger ആവനാഴി said...

അതു കലക്കി. ആ ഉപ്പയാണുപ്പ.

January 30, 2010 at 10:43 PM  
Blogger ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി.......

January 31, 2010 at 10:18 PM  
Blogger ശ്രീ said...

പലരുടേയും മാതാപിതാക്കള്‍ പലപ്പോഴും സമാന സ്വഭാവമുള്ളവരാണ് അല്ലേ? :)

February 8, 2010 at 7:19 AM  
Blogger കാട്ടിപ്പരുത്തി said...

അതുകൊണ്ടിങ്ങനൊക്കെയായി

February 18, 2010 at 2:56 PM  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ഏതാണ്ടെല്ലാ ഉപ്പമാരുടേയും കഥയിതെന്യാട്ടാ...

February 22, 2010 at 2:14 PM  

Post a Comment

Subscribe to Post Comments [Atom]

<< Home