Wednesday, September 9, 2009

Sheikh Mohammed, Hats off to you!

ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടുള്ള അചീവ്മെന്റുകളില്‍ പ്രധാനപ്പെട്ട‍ ഒന്നാണ് ഇന്ന് സാഫല്യമാകാന്‍ പോകുന്ന 'ദുബായ് മെട്രോ'.


തുടക്കം മുതല്‍ വളരെ കൗതുകത്തോടെയും താത്പര്യത്തോടേയും നോക്കിക്കാണുകയായിരുന്നു ഈ പ്രോജെക്ടിനെ.

എങ്ങിനെയാണ് ഒരു ഭരണാധികാരി ഒരു വിഷയത്തെ ലക്ഷ്യം വെക്കേണ്ടതെന്നും അതു പ്രാവര്‍ത്തികമാക്കേണ്ടതന്നും ഈ ഒരൊറ്റ ഉദാഹരണത്തിലൂടെ ശ്രീ.ഷെയിക്ക്. മുഹമ്മദ്  ലോകത്തിന് വ്യക്തമക്കിത്തരുന്നു.

നില നില്‍ക്കുന്ന ഒരു പട്ടണത്തിന്റെ നടുവിലൂടെ ഇതുപോലൊരു ഭീമന്‍ പ്രോജെക്ടിന് തുടക്കമിട്ട അദ്ദേഹത്തിന്റെ ചങ്കൂറ്റമാണ് സത്യത്തില്‍ സമ്മതിക്കേണ്ടത്.

തുടക്കത്തിലും പിന്നീട് പല ഘട്ടങ്ങളിലും പരന്നിരുന്ന 'ലുങ്കി' ന്യൂസുകള്‍ കേള്‍ക്കാനിടവന്നപ്പോള്‍ അറിയാതെപോലും പ്രാര്‍ത്ഥിക്കുമായിരുന്നു, ദുബായ് മെട്രോയുടെ ആദ്യയാത്രയുടെ ദിവസം വരെ എങ്കിലും ഇത്തരം ന്യൂസുകളുടെ ഉറവിടക്കാര്‍ക്ക് ആയൂസ്സ് കൊടുക്കണേ എന്ന്!

നല്ല വിഷനും അത് പ്രാവര്‍ത്തികമാക്കാനുള്ള ചങ്കുറപ്പും ഉണ്ടെങ്കില്‍ എന്തും സാധ്യമാകും എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാക്കാം.

ഷെയിക്ക് മുഹമ്മദ് , ഹാറ്റ്സ് ഓഫ് റ്റു യു!

ദുബായ് മെട്രോയെപ്പറ്റി അപ്പുവിന്റെ ഒരു പോസ്റ്റിവിടെ വായിക്കാം

Labels: ,

10 Comments:

Blogger തറവാടി said...

Sheikh Mohammed, Hats off to you!

September 9, 2009 at 9:37 AM  
Anonymous Anonymous said...

തീര്‍ച്ചയായും, എന്തെ സ്വന്തംനാടു പോലെ ഞാന്‍ സ്നേഹിക്കുന്ന ഈ നാട്ടില്‍, ഇത്തരമൊരു വലിയ കാര്യം നടക്കുമ്പോള്‍ ഞാനും ഇവിടെയുണ്ടു, ഇനി ട്രെയിനില്‍ കയറിയിട്ടു ശേഷം സ്ക്രീനില്‍...

September 9, 2009 at 10:20 AM  
Blogger വാഴക്കോടന്‍ ‍// vazhakodan said...

നല്ല വിഷനും അത് പ്രാവര്‍ത്തികമാക്കാനുള്ള ചങ്കുറപ്പും ഉണ്ടെങ്കില്‍ എന്തും സാധ്യമാകും എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാക്കാം.
"Sheikh Mohammed, Hats off to you!"

September 9, 2009 at 10:50 AM  
Blogger മുസ്തഫ|musthapha said...

"Sheikh Mohammed, Hats off to you!"

September 9, 2009 at 12:31 PM  
Anonymous Anonymous said...

ഓഫ് ടോപിക്ക്. തറവാടികള്‍ തറവാടിത്തം കാണിച്ചിരുന്നത് കോണകമഴിച്ചു പുരപ്പുറത്തിട്ടാണ് എന്ന് ശ്രീ എം.കെ ഹരികുമാര്‍ ഈ ലക്കത്തിലെ അക്ഷരജാലകത്തില്‍. എന്നാല്‍ പിന്നെ തൊപ്പിക്കുപകരം....

September 9, 2009 at 6:09 PM  
Blogger Areekkodan | അരീക്കോടന്‍ said...

ഇന്നലെ പത്രത്തില്‍ കുറച്ച്‌ വായിച്ചു.പണിയുടെ വേഗത കണ്ട്‌ ഞാന്‍ ഭാര്യയോട്‌ പറഞ്ഞു.നമുക്ക്‌ 2050-ല്‍ മെറ്റ്രോ വേണമെങ്കില്‍ ഇപ്പോള്‍ തറക്കല്ലിടണം...പക്ഷേ പ്ളാനിംഗ്‌ 1950-ല്‍ ഉണ്ടാക്കണമായിരുന്നു!!!അതുകൊണ്ട്‌ ഇനി നടപ്പില്ല....!!!!

September 10, 2009 at 10:09 AM  
Blogger Unknown said...

ഇപ്പൊ ശരിക്കും ദുബായിയേ കണ്ടാണ് നമ്മുടെ കൊച്ചി പഠിക്കേണ്ടത്
അല്ലെ മാഷെ

September 10, 2009 at 9:58 PM  
Blogger കുക്കു.. said...

ശെരിക്കും...ഷെയ്ക്ക് മുഹമ്മദ്‌ ആന്‍ഡ്‌ മെട്രോ ടീം നും അഭിമാനിക്കാം..

September 12, 2009 at 10:54 AM  
Anonymous Anonymous said...

we too want such administarators with vision.

December 26, 2009 at 3:35 PM  
Blogger Sriletha Pillai said...

I wish if we too had such good administrators with vision and will power to get things done.

December 26, 2009 at 8:35 PM  

Post a Comment

Subscribe to Post Comments [Atom]

<< Home