ദാ....
വീട്ടിലേക്കുള്ള എല്ലാ യാത്രയിലും ഞാനായിരുന്നു ഉമ്മക്ക് കൂട്ടായിരുന്നത്.ഭാരത പുഴ കുറുകെ കടന്നുള്ള യാത്രയില്‍ പുഴയില്‍ പച്ചക്കറി കൃഷിയുള്ള കുഞ്ഞനും അവറാനുമൊക്കെ ഇളവനും വെള്ളരിയുമൊക്കെ നീട്ടും. അവയും കടിച്ചുള്ള യാത്ര കുറ്റിപ്പുറം ബസ് സ്റ്റാന്‍റ്റിലാണവസാനിക്കുക.അവിടെനിന്നും നിന്നും വളാഞ്ചേരിയിലേക്കും തുടര്‍ന്ന് 'മൂച്ചി' വരെ മറ്റൊരു ബസ്സും അതാണ് യാത്രാ രീതി.മൂച്ചിയില്‍ നിന്നും ദൂരെയുള്ള പടിപ്പുര കാണാമെങ്കിലും അരമണിക്കൂര്‍ പാടത്തൂടെ നടക്കന്നാലേ വീട്ടിലെത്തൂ.
പാടങ്ങള്‍ക്ക് നടുവിലൂടെ നടന്ന് തുടങ്ങി കുറച്ച് ദൂരമെത്തുമ്പോള്‍ ഞാന്‍ നില്‍ക്കും ,
“ ന്താ മ്മാ എത്താത്തെ?”
“ നീയ്യ് ദാ.. ന്ന് പറഞ്ഞോ , അപ്പോളേക്കും എത്തും” ഉമ്മയുടെ ചിരികലര്‍ന്ന മറുപടി.
“ദാ..” എന്നും പറഞ്ഞ് കുറച്ചുനടന്ന് ഞാന്‍ നില്‍ക്കും.
“ ഉമ്മാ .. ഞാന്‍ ദാ.. ന്ന് പറഞ്ഞിട്ടും എത്തീല്ലല്ലോ”
“ നീയ്യ് ദാ.. ന്ന് പറഞ്ഞ് നടന്നോ , അപ്പോളേക്കും എത്തും” ഉമ്മ വീണ്ടും ചിരിക്കും.
ഈ “ദാ.. “ പരിപാടി പടിപ്പുര കയറും വരെ തുടരും.
“ മ്മ എന്തിനാ ന്നെ പറ്റിച്ചത്?..”
“ അന്നോട് ഞാന്‍ പറഞ്ഞത് ഇവിടെ എത്തുന്നത് വരെ ദാ..... ന്ന് നീട്ടി പ്പറയാനാണ് , നീയ്യ് ഇടക്ക് നിര്‍ത്തിയിട്ടല്ലെ മുമ്പെ എത്താത്തത് ”
കുട മടക്കി പടിപ്പുര കയറുമ്പോള്‍ ,പിന്‍തിരിഞ്ഞ് നിന്ന് ഞാന്‍ മൂച്ചിക്കലേക്ക് നോക്കും.ഉമ്മാടെ ഈ പറ്റിക്കല്‍ പരിപാടി വലിയകുന്ന് വഴി , റോഡ് വെട്ടുന്നത് വരെ തുടര്‍ന്നു.

Labels: ഓര്‍മ്മകള്‍
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home