അധ്യാപനം
പ്രീഡിഗ്രി റിസള്‍ട്ട് കാത്തിരിക്കുന്ന സമയം. വളാഞ്ചേരിയില്‍ നിന്നും കുറച്ചുള്ളിലായ കരേക്കാടെന്ന ഉള്‍പ്രദേശത്താണ് സുഹൃത്ത്ക്കള് നടത്തുന്ന ട്യൂഷന് സെന്റര്‍.
ചായപ്പീടികയുടെ മുകളിലുള്ള മൂന്ന് മുറികളിലായാണ് എട്ട്, ഒമ്പത് ,പത്ത് ക്ലാസ്സുകള്‍ നടത്തുന്നത്. ഒരിക്കല്‍ സുഹൃത്ത്ക്കള്‍ക്കൊപ്പം അവിടെ പോയ ഞാന്‍ അവരുടെ ക്ലാസ്സുകള്‍ കഴിയാനായി സ്റ്റാഫ് റൂമില്‍ കാത്തിരിക്കുമ്പോളാണ് ആദ്യമായി അധ്യാപകനാവാനുള്ള ആഗ്രമുദിച്ചത്. ഇഷ്ടപ്പെട്ട വിഷയമായ കണക്ക് പത്താം ക്ലാസ്സില്‍ പഠിപ്പിക്കാമെന്ന ആഗ്രഹത്തിന് സുഹൃത്ത്ക്കള് സമ്മതം തരികയും ചെയ്തു.
തുടര്‍ന്ന് അടുത്ത ദിവസം കണക്കധ്യാപകനായി ചെന്ന എന്നെ സുഹൃത്തും പ്രിന്‍സിപ്പലുമായ വീരാന്‍ കുട്ടി കുട്ടികള്‍ക്ക് പരിചയപ്പെടുത്തി, പുതിയ കണക്ക് മാഷ്! ഉത്തമ അധ്യാപനം കാഴ്ചവെക്കാനായി പരിചയപ്പെടുന്ന പതിവ് രീതിമാറ്റി ഞാന്‍ കുട്ടികള്‍ക്ക് നേരെ തിരിഞ്ഞു: ' ഇതില്‍ കണക്ക് കൂട്ടാനറിയുന്നവര്‍ അവര്‍ കൈ പൊക്കുക! '
പേര് പറയാന്‍ തയ്യാറായിരുന്ന കുട്ടികള്‍ പരസ്പരം നോക്കി ,പിന്നെ കൂട്ട ചിരിയായി, മുന്നിലിരുന്നവന്‍ കുലുങ്ങിചിരിച്ചുകൊണ്ടിരുന്നു: ' മാഷേ ഇത് പത്താം ക്ലാസാണ്!' ഇതെല്ലാം പ്രതീക്ഷിച്ചിരുന്ന ഞാന്‍ ഗൗരവം വിടാതെ ചോദ്യം ആവര്‍ത്തിച്ചു, തുടര്‍ന്ന് ചിലരൊക്കെ സ്വല്പ്പം പരിഹാസ്യത്തോടെയും മറ്റ് ചിലര്‍ ചിരിച്ചും ഓരോരുത്തരായി കൈ ഉയര്‍ത്തി.
' നല്ലത്, ഇനി പറയൂ ആര്‍ക്കൊക്കെ ഗുണിക്കാനറിയാം? '
ആദ്യത്തെ ചോദ്യത്തിന്റെ സമയത്തുള്ള അത്രക്കും ചിരി ഇത്തവണയുണ്ടായില്ല, മെല്ലെ ഓരോരുത്തരായി കൈ ഉയര്‍ത്താന്‍ തുടങ്ങി. എല്ലാവരും കൈ പൊക്കി കഴിഞ്ഞപ്പോള്‍ എന്റെ മൂന്നാമത്തെ ചോദ്യമുയര്‍ന്നു, ' പറയൂ ആര്‍ക്കൊക്കെ ഹരിക്കാനറിയാം? '
ക്ലാസ്സില്‍ പിന് ഡ്രോപ്പ് സൈലന്‍സ്! മൂന്നോ നാലോ പേര് യാതൊരു സംശയവും കൂടാതെ കൈ ഉയര്‍ത്തി. ബക്കിയുള്ളവരില്‍ ചിലര്‍ പകുതി ഉയര്‍ത്തി വേണോ വേണ്ടയോ എന്നരീതിയില്‍ പരസ്പരം നോക്കി.
' ആരും നാണിക്കേണ്ട, അറിയാത്തവര്‍ക്ക് പറഞ്ഞുതരാനാണ് മാഷ്, അറിയുന്നവര്‍ മാത്രം കൈ പൊക്കിയാല്‍ മതി! '
കാര്യം ഏകദേശം മനസ്സിലാക്കിയ ഞാന്‍ കൂടുതല്‍ സമയം കൊടുക്കാതെ ബോര്‍ഡിലേക്ക് തിരിഞ്ഞു, 'അദ്യം ഹരണം തുടങ്ങാം' എന്നും പറഞ്ഞ് ഹരിക്കാനായി ഒരു കണക്കുമെഴുതി എല്ലാവരോടും ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്റര്‍ വെല്‍ സമയം കഴിഞ്ഞ് ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പെ വീരാന്‍ കുട്ടി കാര്യം വ്യക്തമാക്കി, പുതിയ കണക്ക് മാഷ് ശെരിയാവില്ലന്ന് കുട്ടികള്‍ പറഞ്ഞത്രെ! സിലബസ്സിലുള്ളതല്ല പഠിപ്പിക്കുന്നത് അയാള്‍ വേണ്ട! എന്റെ ആദ്യത്തേയും അവസാനത്തേയും അധ്യാപനം!

Labels: അനുഭവം
9 Comments:
ഇവിടെ ഒരു പോസ്റ്റെഴുതിയീട്ട് എത്രനാളായി!
ഹഹഹ, ആ കുട്ടികള്‍ തക്ക സമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ട് അവറ്റകളുടെ ഭാവി കൊളം തോണ്ടിക്കാണില്ല... :))
ചോദ്യം ശരിയാണ്. എന്നാൽ സന്ദർഭം അത്ര ശരിയല്ല.
ആ ഒറ്റ ദിവസത്തെ അധ്യാപനം കൊണ്ട് ഒരു അദ്ധ്യാപകനായില്ലേ!
Kidilan! Kidu! super! fantastic post!
കുട്ടികള്‍ക്ക് അതൊന്നും പഠിക്കണമെന്ന് തോന്നിയിട്ടുണ്ടാവില്ല. അല്ലെങ്കിലും
കാല്കുലേറ്റര് എന്ന കുന്ത്രാണ്ടം ഉള്ളപ്പോള്‍
ഇതൊക്കെ പഠിക്കാന്‍ മിനക്കെടേണ്ട ആവശ്യമെന്ത്.
ഓരോരുത്തര്‍ക്കും ഓരോ ഇടം പറഞ്ഞിട്ടുണ്ട് എന്നുള്ളത് അപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാവുമല്ലോ ?
ഓ:ടോ
... തറവാടി ഞാനിപ്പോ തനി പൊന്നാനിക്കാരനായിട്ടോ , ലക്ഷ്മി തിയ്യറ്ററിനു മുന്‍പിലൊരു ഷോപ്പിട്ടുണ്ട്, വീഡിയോ എഡിറ്റിംഗ് ..
ente oru suhrthth paranjapole nallath nayikkallkk patoolalla le
sorry for manglish
അങ്ങിനെ ഒറ്റ ദിവസം കൊണ്ട് ഒരു മാഷായി അല്ലെ....
Post a Comment
Subscribe to Post Comments [Atom]
<< Home