Monday, March 30, 2009

റാഗിങ്ങ്

പോറ്റിസാറിന്റെ സര്‍ക്യൂട്‌ തിയറി ക്ളാസ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോള്‍ , തലക്കിത്തിരി കനം കൂടിയിട്ടുണ്ടായിരുന്നു. പുക ഊതിയതുകൊണ്ട് മാത്രം കനം കുറയില്ലെന്നറിയുന്നതിനാല്‍ ഞാന്‍ നേരെ കാന്‍‌റ്റീനിലിലേക്ക് നടന്നു.

പുതിയ ബാച്ച് വന്ന സമയമായതിനാല്‍ പുറത്ത് ചിലയിടത്തൊക്കെ “ റാഗിങ്ങ് ” നടക്കുന്നത് കാണാം.കോളെജില്‍ വെച്ച് നടക്കുന്നതൊക്കെ കുറച്ച് കളിയാക്കലിലും മറ്റും ഒതുങ്ങിയിരുന്നെങ്കിലും വൈകുന്നേരങ്ങളില്‍ ഹോസ്റ്റലുകളില്‍ അല്‍‌പ്പ സ്വല്‍‌പ്പം 'റേഞ്ച്' കൂടാറുണ്ടായിരുന്നു.

പൊതുവെ പുതിയതായി വരുന്ന ബാച്ചിന്‍‌റ്റെ തൊട്ടു സീനിയറായവരായിരുന്നു റാഗിങ് വീരന്‍‌മാര്‍.ഞാന്‍ അന്ന് അവരുടേയും സീനിയര്‍ ആയിരുന്നതിനാലും ഇത്തരം വിഷയങ്ങളില്‍ വലിയ താത്പര്യമില്ലാത്തതിനാലും പൊതുവെ മാറിനില്‍‍‌ക്കാറാണ് പതിവ്.

കാന്റീനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല.പതിറ്റാണ്ടുകളായി കാന്റീന്‍ നടത്തുന്ന ജോസേട്ടന്റെ സ്ഥിര സ്വാഗത ചിരിക്ക്‌ ഒരു മറു ചിരിയും കൊടുത്ത് ചായയും പഴംപൊരിയും ഓര്‍‌ഡര്‍ ചെയ്ത് കാത്തിരുന്ന ഞാന്‍ ഒരു സിഗരറ്റിന്‌ തീകൊടുത്തു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ രണ്ട്‌ പെണ്‍‌കുട്ടികള്‍ കാന്‍‌റ്റീന്‍ലേക്ക് പ്രവേശിച്ചു. കറുത്ത തട്ടം കൊണ്ട്‌ ദേഹമാകെ ആകെ പുതച്ച്‌ , വട്ടകണ്ണട ധരിച്ച ഒരു താത്തയും , ഒരു താത്തയല്ലാത്തവളും. താത്തക്ക്‌ ഒരു കൂസലും മുഖത്തുണ്ടായിരുന്നില്ലെങ്കിലും , കൂട്ടുകാരിയുടെ കണ്ണുകള്‍ മാന്‍പേട കടുവകളെ തിരയുന്നതുപോലെ പരതുന്നുണ്ടായിരുന്നു അവരുടെ ഭാവത്തില്‍‌ നിന്നും പുതിയ ബാച്ചിലുള്ളവരെന്ന് മനസ്സിലായി.

താത്തയുടേ വട്ടക്കണ്ണടയുടെ ഫ്രൈമിന് മുകളിലൂടെയുള്ള നോട്ടം എനിക്കത്ര രസിച്ചില്ല , ഒന്ന് പിടിച്ചുകളയാം എന്നും കരുതി പെട്ടെന്ന് ചായ കുടിച്ച് പുറത്ത് കടന്ന ഞാന്‍ കാന്‍‌റ്റീന് വശത്തുള്ള പടിയില്‍ കാത്ത് നിന്നു.

' മക്കളൊന്നിവിടെ വന്നെ '

കാന്‍‌റ്റീനില്‍ നിന്നും പുറത്തേക്കിറങ്ങിയ ഉടന്‍ പടിയില്‍ ഇരുന്നിരുന്ന ഞാന്‍ അവരെ മാടി വിളിച്ചു. അനുസരണയോടെ അവര്‍ മുന്നില്‍ നിന്നു.

' മക്കളേത്‌ ക്ളാസിലാ '

' ഫസ്റ്റ്‌ സെമെസ്റ്റെര്‍ ഇലക്ട്രിക്കല്‍ '

താത്തയോട് അവിടെത്തന്നെ നില്‍‌ക്കാനും മറ്റേകുട്ടിയോട് പോകാനും ആവശ്യപ്പെട്ടപ്പോളും അവിടെനിന്നും പോകാതെ ഒന്ന് തമ്പിട്ട് നിന്നെങ്കിലും എന്‍‌റ്റെ മുഖത്ത് വന്ന മാറ്റംകണ്ടപ്പോള്‍ തിരുഞ്ഞുപോലും നോക്കാതെ അവള്‍ ഓടിപ്പോയി.

പൊതുവിഞാനത്തില്‍ തുടങ്ങി , ശാസ്ത്രത്തിലൂടെയും , കണക്കിലൂടെയും കടന്ന്‌ പോയപ്പോള്‍ , ഒരു കൂസലുമില്ലാതെ മിക്ക ചോദ്യങ്ങള്‍‌ക്കും താത്തയോട് സ്വല്‍‌പ്പം ബഹുമാനം തോന്നിയതിനാല്‍ പിന്നെ കൂടുതല്‍ വടിയാക്കാന്‍ തോന്നിയില്ല.

അപ്പോഴേക്കും പ്രിയ സുഹൃത്തിന്‍‌റ്റെ സ്കൂട്ടര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങി, സ്കൂട്ടറില്‍ കയറി ഞാന്‍ പോകുമ്പോള്‍ വല്യമ്മായി വിണ്ടും വീണ്ടും എന്നെ നോക്കുന്നത്‌ ഞാന്‍ ശ്രദ്ധിച്ചിരുന്നു.

Labels:

5 Comments:

Blogger Calvin H said...

അപ്പോ അങ്ങിനെയാണ് തുടക്കം.. ഈ ട്രിക്ക് ഒന്നു പരീക്ഷിക്കാന്‍ ഒന്നൂടെ കോളേജില്‍ ചേരണല്ലോ കളരിപരമ്പരദൈവങ്ങളേ...

ഗൊച്ചുഗള്ളന്‍.. :)

March 31, 2009 at 1:07 AM  
Blogger ചങ്കരന്‍ said...

അതുശരി.. അപ്പം അതാണു റാഗിങ്ങ്.

March 31, 2009 at 1:56 AM  
Blogger ശ്രീ said...

അപ്പോ ഒരു റാഗിങ്ങിലായിരുന്നു തുടക്കം അല്ലേ?

ഓ. ടോ:
ഇപ്പോ വല്യമ്മായി പകരം വീട്ടാറുണ്ടോ ;)

March 31, 2009 at 4:52 AM  
Blogger കുറുമ്പന്‍ said...

നിച്ചും തോന്നീരുന്നു, രണ്ടാളും കൂടീള്ള ഈ അങ്കം വെട്ട് കണ്ടപ്പം തന്നെ...

March 31, 2009 at 9:18 AM  
Blogger കൊച്ചുമുതലാളി said...

ചോദിക്കാനുള്ള മറ്റ് ചോദ്യങ്ങള്‍ പിന്നെ ചോദിച്ചോ അതോ നാട്ടുകാരുടെ കൈക്ക് പറ്റിയോ????

April 25, 2009 at 2:51 PM  

Post a Comment

Subscribe to Post Comments [Atom]

<< Home