കടപ്പാടുകള്‍
ടീച്ചര്‍ ട്രൈനിങ്ങ് സ്കൂളിന് എതിര് വശത്തുള്ള ഇടവഴിയിലൂടെ പോയാല്‍ വലതു വശത്തായി മൂന്നാമതാണ് അച്ചുതന് നായരുടെ ചായപ്പീടിക.അച്ഛനായി തുടങ്ങിയ കട അച്ചുതന് നായരുടെ നിയന്ത്രണത്തിലായതോടെയാണ് പല തരത്തിലുള്ള പരിഷ്കാരങ്ങളും ഉണ്ടായത്. അതിലൊന്നായിരുന്നു മേശക്കെതിര്‍വശത്ത് സ്ഥാപിച്ച ആശാരി ശങ്കരനുണ്ടാക്കിയ ചില്ലലമാര.കല്യാണം കഴിഞ്ഞ് ഭാര്യ ശാരദാമ്മ കടയിലെ സഹായിയായതോടെ പുട്ടും പപ്പടവും മാത്രമായിരുന്ന അലമാരയില്‍ ഇഡ്ഡലിയും ദോശയുമൊക്കെ സ്ഥാനം പിടിക്കാന്‍ തുടങ്ങി.
അതിരാവിലെ പീടികയില്‍ എത്തുന്ന അവറാനാണ് കൈനീട്ടക്കാരന്, പിന്നാലെ കുട്ടന് നായരും അശാരി ശങ്കുണ്ണിയും.നാട്ടു വര്‍ത്തമാനത്തില്‍ തുടങ്ങി കൃഷിയിലൂടെ അങ്ങാടിയിലെത്തുമ്പോഴേക്കും പത്രം വരികയായി. വേഗത്തില്‍ വായിക്കാമെന്നതിനാല്‍ കുട്ടന് നായരാണ് വായന തുടങ്ങുക. അവറാനും ശങ്കരനും വാര്‍ത്ത കേട്ട് കൊണ്ടിരിക്കും ഇടക്ക് ചില അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യും. വായന കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയ ചര്‍ച്ചയാണ്. ചായ അടിക്കുന്നതിനിടെ അചുതന്‍ നായരും ചര്‍ച്ചയില്‍ സജീവമാകാറുണ്ട്.
' അല്ല നായരെ നാളെല്ലെ മ്മടെ മാദവന്‍ നായര്‍ വരുന്നത് ? ങ്ങള് പോണില്ലെ പാലക്കാട്ടേക്ക്? '
' നാളെല്ല ഡോ അവറാനെ മറ്റന്നാളാ '
വളരെ ചെറുപ്പത്തില്‍ നാടുവിട്ടതിനു ശേഷം കുറേ കാലം മാധവന് നായരെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.ഒരിക്കല്‍ പരിഷ്ക്കാരിയായ ഭാര്യയും മകനുമൊത്താണാദ്യമായി നാട്ടില്‍ വന്നത്. തുടര്‍ന്ന് രണ്ടു കൊല്ലത്തിലൊരിക്കല് കുടുമ്പസഹിതം നാട്ടില്‍ വന്ന് രണ്ടാഴ്ചയോളം ചിലവഴിച്ചാണ് തിരിച്ചുപോകാറുള്ളത്.ഓരോ തവണ നാട്ടില്‍ വരുമ്പോളും മാധവന് നായര്‍ക്ക് നാടിനോടുള്ള ഇഷ്ടം കൂടിവന്നു . ചായകുടിക്കുമ്പോള്‍ വടക്കേ ഇന്‍ഡ്യയിലെ വിശേഷങ്ങളും പട്ടാള കഥകളും വലിയ താത്പര്യത്തോടെ കേട്ടിരിക്കുന്ന അവറാനേയും ശങ്കരനേയുമൊക്കെ തെല്ല് ദുഖത്തോടെ മാധവന് നായര്‍ നോക്കും.
' എഡോ അവറാനെ നീയൊക്കെ വല്യ ഭാഗ്യവാനാഡാ , നിങ്ങള്‍ക്ക് നാട്ടില്‍ എന്തെല്ലാമുണ്ട് '
' ദാപ്പോ നന്നായേ നിങ്ങളെന്താ മാധവേട്ടാ ഈ പറയണെ ഞങ്ങള്‍ക്കിങ്ങളോടെ വല്യ ബഹുമാനാ '
ശങ്കരന്റ്റെ മറുപടിക്ക് അവറാനും യോജിക്കും.
' വിടെ എന്ത് കുന്തണ്ടുന്നാണിങ്ങളീ പറേന്നെ ? '
' അതൊന്നും അനക്കു മനസ്സിലാവില്ല ശങ്കരാ ' മാധന്‍ നായര്‍ അവരെ നോക്കി നെടുവീര്‍പ്പിടും.
ഓരോ തവണ നാട്ടില്‍ വന്ന് തിരിച്ചുപോകുമ്പോഴുള്ള മാധവന് നായരുടെ നെടുവീര്‍പ്പുകള്‍ ഭാര്യക്കോ മക്കള്‍ക്കോ ഇഷ്ടമായിരുന്നില്ല.
' നിക്കിഷ്ടല്ല , വല്ല ഓണത്തിനോ ചങ്കരാന്തിക്കോ രണ്ടീസം വന്നു നിക്കാം അല്ലാതെ ഈ പട്ടിക്കാട്ടില് സ്ഥിരാക്കാനൊന്നും എന്നെ കിട്ടില്ല '
ആണ് മക്കള്‍ രണ്ടുപേരും പട്ടാളത്തില്‍ തന്നെ ജോലിനോക്കിയത് മാധവന് നായരുടെ റിട്ടയര്‍മെന്റ്റിനു ശേഷമുള്ള തിരിച്ചു വരവിനെ ബാധിക്കുന്ന ഒരവസ്ഥ വന്നെങ്കിലും ; പെട്ടെന്നുണ്ടായ അച്ഛന്റ്റെ മരണവും ഒറ്റക്കായ അമ്മയുടെ ആവശതയും തീരുമാനം മാറ്റി.നാട്ടില്‍ സ്ഥിരതമസമാക്കാനെത്തിയ മാധവന് നായരെ എല്ലാവരും സന്തോഷത്തോടെയാണ് എതിരേറ്റത്.ലഡാക്കിലെ ചായപ്പീടികയില്‍ മൂന്നും നാലും പത്രങ്ങള്‍ വായിക്കാന്‍ കിട്ടുമെന്നറിഞ്ഞതിനു ശേഷമാണ് അച്ചുതന് നായര്‍ മാതൃഭൂമിക്കൊപ്പം മലയാള മനോരമയും ദേശാഭിമാനിയും വരുത്താന്‍ തുടങ്ങിയത്.മാധവന് നായരുടെ സാമീപ്യം ചര്‍ച്ചാവിഷയം കേരള രാഷ്ടീയം വിട്ട് ഇറാന് - ഇറാഖ് യുദ്ധവും , മറ്റ് അന്താരാഷ്ട്രീയ പ്രശ്നങ്ങൊളുമൊക്കെയായി രൂപാന്തരപ്പെട്ടു. എന്നാല്‍ ഇടക്ക് കഥകളില്‍ വെള്ളം കലരാന്‍ തുടങ്ങിയതും മാധവന് നായരുടെ പീടിക സന്ദര്‍ശനം ഭാര്യ മുടക്കിയതും ചര്‍ച്ചകള്‍ വീണ്ടും പഴയ പടിയാക്കി.
ദിവസേനെയുള്ള അങ്ങാടിയാത്രക്കിടയിലാണ് ജോസഫിനേയും ഹംസയേയും മാധവന് നായര്‍ പരിചയപ്പെടുന്നത്. ഹംസക്ക് ഹിന്ദി ഭാഷയോടുള്ള താത്പര്യമാണ് അവരെ കൂടുതല്‍ അടുപ്പിച്ചത്. കോഴിക്കോട്ടുകാരനാണ് ഹംസ , ജോസഫ് ആലപ്പുഴക്കാരനും , രണ്ട് വര്‍ഷമെടുക്കുന്ന ട്രെയിനിങ്ങ് തുടങ്ങിയിട്ട് ആറു മാസമായിരിക്കുന്നു. അങ്ങാടിക്ക് പുറകില്‍ താമസിക്കുന്ന പണിക്കരുടെ പടിപ്പുരയിലാണ് രണ്ടുപേരും താമസിക്കുന്നത്.പതിവായുള്ള കൂടിക്കാഴ്ച കഴിഞ്ഞു പിരയുമ്പോളാണ് വീട് പുതുക്കിപ്പണിയുന്നതിനാല്‍ തങ്ങളോട് വേറെ വീട് നോക്കാന്‍ പണിക്കരാവശ്യപ്പെട്ടകാര്യം ഹംസ മാധവന്നായരോട് സൂചിപ്പിച്ചത് , ഒപ്പം മറ്റൊരു വീട് ശരിയാക്കിത്തരാനും അവര്‍ മാധവന് നായരോടപേക്ഷിച്ചു.അവറാനാണ് അച്ചുതന് നായരുടെ പീടികക്ക് മുകളിലുള്ള മുറിയെപ്പറ്റി പറഞ്ഞത്.
' അവിടൊക്കെ പഴയ കുറെ സാദനങ്ങളാണല്ലോ മാധവേട്ടാ അതൊക്കെ മാറ്റി വൃത്തിയാക്കേണ്ടിവരും '
തുടക്കത്തില്‍ രണ്ടുപേരും വാടകക്കാര്യത്തില്‍ കൃത്ത്യത കാട്ടിയെങ്കിലും ഹംസ പലപ്പോഴും തെറ്റിച്ചു.ഒഴിവു കാലത്തുപോലും ജോസഫ് നാട്ടില്‍ പോയപ്പോഴും ഹംസ അച്ചുതന് നായരുടെ വീട്ടില്‍ തന്നെ നിന്നു.വീട്ടിലെ പ്രാബ്ദങ്ങള്‍ കാരണം ഹംസയുടെ ട്രൈനിങ്ങിന്റ്റെ ചിലവ് പലപ്പോഴും അച്ചുതന് നായര്‍ കൊടുക്കേണ്ടി വന്നത് ശാരദാമ്മയെ ചൊടിപ്പിച്ചെങ്കിലും അച്ചുതന് നായര്‍ അതെല്ലാം തല്ലിക്കെടുത്തുകയായിരുന്നു.
' ഇല്ലാഞ്ഞിട്ടല്ലെ ശാരദേ , അവന് തരും മ്മക്കറിയില്ലെ കാര്യങ്ങള്‍ '
ട്രൈനിങ്ങ് കഴിയുന്നതിനുമുമ്പ് തന്നെ ജോസഫ് മുറിയൊഴിഞ്ഞുകൊടുത്തിരുന്നു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് യാത്രപോലും പറയാതെ ഒരു ദിവസം ഹംസ അപ്രത്യക്ഷനായത് അച്ചുതന് നായര്‍ക്കേറ്റ ഒരടിയയിരുന്നു.പിന്നീടൊരിക്കലും ആ മുറി അവര്‍ വാടകക്ക് കൊടുത്തില്ല.വര്‍ഷങ്ങള്‍ അച്ചുതന് നായര്‍ക്കും കടക്കും നാടിനുമെല്ലാം മാറ്റങ്ങള്‍ വരുത്തി. സെന്റ്ററിനെതിര്‍ വശം മൂന്ന് ചെറിയ ഹോട്ടലുകള്‍ തുറന്നു. അങ്ങാടിയില്‍ എ.സി യുള്ള ഒരു റെസ്റ്റോറന്റ്റും ഐസ്ക്റീം പാര്‍ളറുമൊക്കെ വന്നു. ബിരിയാണിയും മട്ടണ്‍ കറിയും പൊറാട്ടയുമെല്ലാം അച്ചുതന് നായരുടെ പുട്ടും പപ്പടത്തിനേയും ഒരു പരിധിവരെ മാറ്റി നിര്‍ത്തിയെങ്കിലും അവറാനും , മാധവന് നായരും കുട്ടന് നായരും ശങ്കരനുമെല്ലാം അവരുടെ പഴയരീതിതന്നെ തുടര്‍ന്നു.എന്തൊക്കെയോ തട്ടിവീഴുന്ന ശബ്ദം കേട്ടാണ് അവറാന് ഓടിച്ചെന്നു നോക്കിയത് അച്ചുതന് നായര്‍ താഴെ വീണുകിടക്കുന്നു , ആവി പറക്കുന്ന വെള്ളം ചായ പാത്രത്തില്‍ നിന്നും ഒഴുകുന്നുണ്ട്.
' നായരേ ഒന്നോടിവന്നേ '
അകലെ ആശാരിയുമായി കടയിലേക്കു വരുന്ന മാധവന് നായരെ അവറാന് തന്റ്റെ തോര്‍ത്തുകൊണ്ട് മാടി വിളിച്ചു.ആശുപത്രിയില്‍ എത്തിയപ്പോഴേക്കും അച്ചുതന് നായരുടെ മൂക്കിലൂടെ രക്തം വന്നു തുടങ്ങി.ശാരദാമ്മയുടെ അടക്കിപ്പിടിച്ച കരച്ചില് കണ്ട് ശബ്ദം പുറത്തേക്കെത്തിയില്ലെങ്കിലും കൈ കൊണ്ട് തനിക്കൊന്നുമില്ലാന്നു ആംഗ്യം കാണിച്ചുകൊണ്ടിരുന്നു.രണ്ടഴ്ച ആശുപത്രിയില്‍ കിടന്നിട്ടും നയരുടെ അരോഗ്യസ്ഥിതിക്ക് മാറ്റമൊന്നും വരാത്തതിനാല്‍ ഓപ്പറേഷന് കൂടിയേ തീരൂ എന്ന് ഡോക്റ്റര്‍ മാര്‍ വിധിയെഴുതി.ആശുപത്രിവാസം അച്ചുതന് നായരുടെ സാമ്പത്തികവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ആറുമാസത്തിനകം ഓപറേഷന് നടത്തേണ്ടുന്നതിനാല്‍ മാധവേട്ടന് തന്നെയാണ് മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത്.
' അച്ചുതാ കൂടുതലൊന്നും ഇപ്പോ ആലോചിക്കേണ്ട കാര്യം നടക്കട്ടെ ബാക്കിയൊക്കെ പിന്നെ നോക്കാം '
അച്ചുതന് നായര്‍ കട്ടിലില്‍ വിശ്രമിക്കുന്നു , ബാക്കിയുള്ളവര്‍ പതിവ് പോലെ സംസാരിച്ചിരിക്കുന്നു.
' ഇവിടെ ആരുമില്ലെ? '
' സ്ഥലം വാങ്ങിക്കാന്‍ വന്നതല്ലെ , നടന്നു കണ്ടോളൂ '
കുട്ടന് നായര്‍ പുറത്തേക്കിറങ്ങിച്ചെന്നു.വന്ന ആള് പറമ്പ് മൊത്തത്തില്‍ നടന്നു കണ്ടതിനു ശേഷം തിരിച്ചു വരുമ്പോഴേക്കും അച്ചുതന് നായരും ശങ്കരന് നായരും അവറാനുമൊക്കെ മുറ്റത്ത് നില്‍പ്പുണ്ടയിരുന്നു.
' ആകെ പതിനെട്ട് സെന്റ്റാണ് '
വില നിശ്ചയിച്ചതെല്ലാം മധവന് നായരായിരുന്നു , നിശ്ചയിച്ച തുകയും കൊടുത്ത് ആധാരവും വങ്ങി പോകുമ്പോള്‍ , ആശുപത്രിയില്‍ നിന്നും വന്ന ഉടന്‍ റജിസ്റ്റ്റെഷന്‍ നടത്തണമെന്നായിരുന്നു വ്യവെസ്ഥ.ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് അച്ചുതന് നയര് തിരിച്ചു വന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. റജിസ്റ്റേഷന് കഴിഞ്ഞ് ശാരദാമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനം.
' ഒരു ചായ വേണല്ലോ '
തീരെ പരിചിതമല്ലാത്ത അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ആള് മുറ്റത്തു നില്ക്കുന്നു.
' കച്ചവടം നിര്‍ത്തിയിരിക്കുന്നല്ലോ , കുറച്ചുപ്പുറത്ത് ഹോട്ടലുണ്ട് അങ്ങോട്ടു പൊയ്ക്കൊള്ളു'
തിരിഞ്ഞു നടക്കുന്നതിന് പകരം അയാള്‍ പീടികയിലേക്കു കയറി , അച്ചുതന് നായരെ സൂക്ഷിച്ചു നോക്കി.
' അച്ചുതന് നായരല്ലെ? '
' അതേല്ലോ , ആരാ '
' ഇതിവിടെ ഇരിക്കട്ടെ , ഞാനിപ്പോ വരാം '
എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനുമുമ്പെ അയാള്‍ ഇറങ്ങി നടന്നു തുടങ്ങിയിരുന്നു. മധവന് നയരുടെ നിര്‍ദ്ദേശപ്രകാരം അച്ചുതന് നായര്‍ പോതിയഴിച്ചു.ആധാരത്തിനു മുകളിലായി വെച്ച വെള്ളക്കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു,
' എന്നോട് പൊറുക്കണം ,ആധാരം സൂക്ഷിക്കുക ഹംസ '
ഒരുമിച്ചെല്ലാവരും റോടിലേക്കോടി ച്ചെന്നപ്പോഴേക്കും വെളുത്ത ഒരു കാറ് ദൂരെ മറഞ്ഞിരുന്നു.

5 Comments:
അപ്പൊ ഒരുകാലത്ത് നിവൃത്തി കേടു കൊണ്ടാകും ഹംസ മിണ്ടാതെ പോയത് എന്ന് കരുതാം അല്ലെ? ആ തെറ്റ് തിരുത്താനും അത്യാവശ്യ സമയത്ത് സഹായിക്കാനും അയാള്‍ക്ക് കഴിഞ്ഞല്ലോ. നന്മ ചെയ്യുന്നവര്‍ക്ക് അത് തിരികെ ലഭിയ്ക്കും എന്നത് സത്യം തന്നെ.
കഥയോ, കാര്യമോ?
എന്തായാലും ഒരു കഥയുണ്ടിതില്‍. മനുഷ്യന്റെ കഥ. ഹൃദയം ചുമക്കുന്ന മനുഷ്യന്റെ കഥ.
നല്ല കഥ!
അച്യുതന് നായരുടെ കഥയെന്നും കരുതി വായിച്ചു വന്നപ്പോള്‍ മാധവന് നായരുടെ കഥയായി. പിന്നെ മാധവന് നായരുടെ കഥയെന്നും കരുതി വായന തുടര്‍ന്നപ്പോള്‍ വീണ്ടും അച്യുതന് നായരുടെ കഥയായി. ചുരുക്കം പറഞ്ഞാല്‍ രണ്ടു കഥകള്‍!
ഏതിനും ആത്മയ്ക്ക് വലിയ ഇഷ്ടമായി. കുറെ നാളായി ബ്ലോഗില്‍ ഒരു നല്ല കഥ വായിച്ചിട്ട്. നന്ദി!
അഭിനന്ദനങ്ങള്‍! ഇനിയും എഴുതാന്‍ സമയം കണ്ടെത്തൂ..
വെരി റിയലിസ്റ്റിക്ക് സ്റ്റോറി. ക്ലൈമാക്സ് നന്നായിട്ടുണ്ട്ട്ടോ.
എല്ലാരിലും നന്മയുണ്ടെന്ന് തെളിയിച്ച കഥ. :-)
Post a Comment
Subscribe to Post Comments [Atom]
<< Home