തിരിച്ചുപോകുമ്പോള്‍
പന്ത്രണ്ട് കൊല്ലം മുമ്പ്
ദുബായിലേക്ക്
വരുമ്പോളുണ്ടായിരുന്ന
കുണ്ടനിടവഴിയും,
കുമ്പിടിയിലേക്കുള്ള
ചെങ്കല്‍ റോഡും,
ഓലമേഞ്ഞ
മീനാടാക്കീസുമാണെന്റെ
മനസ്സിലിപ്പോഴും.
വഴികളെല്ലാം ടാറിട്ടതും,
മീനാടാക്കീസ്
കോണ്‍ങ്ക്രീറ്റാക്കിയതുമൊന്നും
അറിയാത്തതിനാലാവുമല്ലെ
തിരിച്ചുപോകുമ്പോള്‍
മണിയേട്ടനും കുഞ്ഞനുമൊക്കെ
വളരെ വയസ്സായവരായെന്ന്
തോന്നിപ്പിക്കുന്നത്.
ദുബായിലേക്ക്
വരുമ്പോളുണ്ടായിരുന്ന
കുണ്ടനിടവഴിയും,
കുമ്പിടിയിലേക്കുള്ള
ചെങ്കല്‍ റോഡും,
ഓലമേഞ്ഞ
മീനാടാക്കീസുമാണെന്റെ
മനസ്സിലിപ്പോഴും.
വഴികളെല്ലാം ടാറിട്ടതും,
മീനാടാക്കീസ്
കോണ്‍ങ്ക്രീറ്റാക്കിയതുമൊന്നും
അറിയാത്തതിനാലാവുമല്ലെ
തിരിച്ചുപോകുമ്പോള്‍
മണിയേട്ടനും കുഞ്ഞനുമൊക്കെ
വളരെ വയസ്സായവരായെന്ന്
തോന്നിപ്പിക്കുന്നത്.
Labels: കവിത
19 Comments:
തിരിച്ചുപോകുമ്പോള്‍ കാണുന്നത്
പന്ത്രണ്ട് കൊല്ലം മുമ്പ് ദുബായിലേക്ക് വരുമ്പോളുണ്ടായിരുന്ന കുണ്ടനിടവഴിയും കുമ്പിടിയിലേക്കുള്ള ചെങ്കല്‍ റോഡും ഓലമേഞ്ഞ
മീനാടാക്കീസുമാണ് എന്റെ മനസ്സിലിപ്പോഴും.
വഴികളെല്ലാം ടാറിട്ടതും മീനാടാക്കീസ് കോണ്‍ങ്ക്രീറ്റാക്കിയതുമൊന്നും അറിയാത്തതിനാലാവുമല്ലേ തിരിച്ചുപോകുമ്പോള്‍ മണിയേട്ടനും കുഞ്ഞനുമൊക്കെ വളരെ വയസ്സായവരായെന്ന് തോന്നിപ്പിക്കുന്നത്.
പോസ്റ്റ് മൊത്തം കോപ്പിചെയ്ത് കമന്റാക്കിയതുകൊണ്ടെന്താണ് ആല്‍ബര്‍ട്ട്റീഡ് താങ്കള്‍ ഉദ്ദേശിച്ചത്?
പലതും അറിയാതെ ഇരിക്കുന്നതാണ് നല്ലത്.......പഴയ പച്ചപ്പ് മനസ്സിലെങ്കിലും കാണുമല്ലോ.
താങ്കള്‍ ഉദ്ദേശിച്ചത് എന്റെര്‍ കവിത യാണെന്നാണെങ്കില്‍ , അതെന്നെ ;)
തിരിച്ചുപോകുമ്പോള്‍ കാണുന്നത്
ഇങ്ങിനെയോക്കെ തന്നെയാവും
നന്നായി, ഇടിയ്ക്കിടയ്ക്കെഴുതു, ഇങ്ങിനെ..
ഏത് മീനയാ?
കുറ്റിപ്പുറം മീനയാണോ? ഹോ! ഓര്‍മ്മകള്‍ തള്ളി വരണ്.
നാടോടുമ്പോള്‍....
please up date your KN on your own village
please up date your KN on your own village
ഞാനും അല്പനേരം തിരിച്ചു പോയി...
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം, കാരണം ചില മാറ്റങ്ങള്‍ നമ്മളിലും ഉണ്ടാകില്ലേ?
മാറ്റങ്ങൾ അനിവാര്യമാണ് തറവാടി മാഷെ
മാള കുമ്പിടി ആണോ? കോണ്‍ക്രീറ്റ് ആക്കിയിട്ടാണെങ്കിലും മീന ടാക്കിസ് അവിടെയുണ്ടല്ലോ. പലയിടത്തും അതുമില്ലാതെയായി. മണിയേട്ടനും കുഞ്ഞനുമൊക്കെ വയസ്സായെന്നു തോന്നുന്നത്പോലെ അവര്‍ക്കു തിരിച്ചും തോന്നുന്നുണ്ടാവും, നമ്മളോര്‍ക്കുന്നില്ലെങ്കിലും.
തിരിച്ചുപോകുമ്പോള്‍
മണിയേട്ടനും കുഞ്ഞനുമൊക്കെ
വളരെ വയസ്സായവരായെന്ന്
തോന്നിപ്പിക്കുന്നത്.
പലതും പറയാതെ പറഞ്ഞ വരികൾ
പലതിൽനിന്നും നമുക്കു തിരിച്ചുപോകാനാവില്ല.
നന്ദി ഈ വരികൾക്ക്.
നാട്ടില്‍ നിന്നും തിരിക്കുമ്പോള്‍ ഓരോരുത്തരുടെ മനസ്സിലും അവസാനം കണ്ട ചിത്രങ്ങളായിരിക്കും മായാതെ നില്‍ക്കുക. ഫ്രീസറിലിരിക്കുന്ന ഒരു കോഴിയെപ്പോലെ യാണ് പ്രവാസ ജീവിതത്തിന്റെ അവസ്ഥ.
തദ്ദേശവാസികളുടെ ജീവിതം വര്‍ഷത്തിലൂടേയും വേനലിലൂടേയും കര്‍ക്കിടകത്തിലൂടേയും കൊയ്ത്തിലൂടേയുമൊക്കെ കടന്നുപോകുമ്പോള്‍ പ്രവാസിയുടേതാവട്ടെ കലണ്ടര്‍ മാത്രമാണ്.
അതുകൊണ്ട് തന്നെയാവണം ഒരു പ്രവാസിക്ക് ദേശവാസിയുടെ പ്രായമുണ്ടെങ്കിലും മാനസിക പ്രായമില്ലാതിരിക്കുന്നത്.
മാറുന്നമലയാളി , നന്ദി.
വരവൂരാന്‍, നന്ദി
മേലേതില്‍, നന്ദി
അരവിന്ദാ , അതെ കുറ്റിപുറം മീനതന്നെ നന്ദി
ജുനൈത് നന്ദി
പാവം ഞാന്‍ നന്ദി
ലതി നന്ദി
വാഴക്കോടന്‍ നന്ദി
അനൂപ് കോതനല്ലൂര്‍ നന്ദി
എഴുത്ത്കാരി , അല്ല പാലക്കാട് ജില്ലയിലെ, പട്ടാമ്പിക്കടുത്ത കുമ്പിടി നന്ദി
ഉറുമ്പ് നന്ദി
valyammaayiyiloodeyaanu ariyunnath enkilum ippolariyunnu tharavadiyute mounaththinum churukkipparayalukalkkum orupaadu gaambheeryamundennu
pinne njan ivide idunna link valyammaayikku ethichal valare santhosham tharavadiyum link check cheyyanam . upadravamayenkil shapikkan marannalum upakaramayenkil prarthikkan marakkaruth
snehathode aniyan,friend snehithan (entha swayam abhisambodhana cheyyendathennariyilla)
link: http://www.youtube.com/watch?v=AbFtkiMFGb8
avashyamenkil:
abumzeera@gmail.com
jabeenashihab@gmail.com
Post a Comment
Subscribe to Post Comments [Atom]
<< Home