Monday, March 30, 2009

തല്ലാന്‍ തോന്നി - നടന്നില്ല

അബൂദാബിയിലെ ഒരു ട്ട്രാഫിക് സിഗ്നല്‍ ആണ്‌ സ്ഥലം.
ചുവപ്പ് സിഗ്നല്‍ലൈറ്റ് കത്തിക്കിടക്കുന്നു.
എന്‍റ്റെ ഇടത്തെ ട്ട്രാക്കില്‍ ഒരു ട്ടൊയോട്ട കാര്‍ , ഡ്രൈവര്‍ ഒരു ബുര്‍ഖയിട്ട സ്ത്രീ ,
ഇന്‍ഡ്യന്‍ , ഒന്നുക്കൂടെ തെളിയിച്ചുപറഞ്ഞാല്‍ മലയാളി.

കാറിന്‍റ്റെ എയര്‍കണ്ടിഷന്‍ ഓണായിരിക്കുന്നതിനാലാണെന്നു തോന്നുന്നു ,
എല്ലാ വിന്‍ഡോസും പൂര്‍ണ്ണമായും അടച്ചിട്ടുണ്ട്.

പിന്‍സീറ്റില്‍ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി ഇരിക്കുന്നു.

അവളുടെ അച്ഛനെന്ന് തോന്നുന്ന കാട്ടാളന്‍,
മുന്നിലെ സീറ്റിലുരുന്ന് സിഗരറ്റ് ആഞ്ഞു വലിക്കുന്നു.

പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഒരാളേയും തല്ലാന്‍ തോന്നിയിട്ടില്ല ,
ഒരു പക്ഷെ കുറച്ചു സമയം കൂടി ആ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നെങ്കില്‍;
ഞാന്‍ അബൂദാബി ജയിലില്‍ ആയേനെ!

Labels:

3 Comments:

Blogger റീനി said...

മനസിന്റെ ഓരോ തോന്നലുകള്‍! തോന്നലുകള്‍ കാറിന്റെ ഡോര്‍ തുറന്നിറങ്ങും മുമ്പ്‌ റെഡ്‌ ലൈറ്റില്‍ കൂടി ഓടിച്ചു പോവുക. രണ്ടിന്റെയും എന്‍ഡ്‌ റിസല്‍ട്ട്‌ ഒന്നുതന്നെ....പോലീസ്‌.

March 31, 2009 at 3:35 PM  
Blogger Bindhu Unny said...

ഇവിടെയും ഇങ്ങനെ കാറിനകത്തിരുന്ന് പുകവലിക്കുന്നത് കാണാറുണ്ട്, പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതില്‍ പിന്നെ. ആ കുട്ടിയുടെ കഷ്ടകാലം. :-)

April 2, 2009 at 8:32 PM  
Blogger ബഷീർ said...

കഷ്ടം !

June 22, 2009 at 3:03 PM  

Post a Comment

Subscribe to Post Comments [Atom]

<< Home