തറവാടി

 

Wednesday, July 23, 2008

മോഹങ്ങള്‍

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴാണ്

യാസിര്‍ പറഞ്ഞത്,
9-A യില്‍ അവസാനത്തെ
ബെഞ്ചിലിരുന്ന്
മുകളിലോട്ട് നോക്കിയാല്‍
മരപ്പട്ടികയില്‍

വെളുത്ത ചോക്കുകൊണ്ടെഴുതിയ
എന്‍‌റ്റെ പേര് കാണാമെന്ന്.

പിറ്റേന്ന് തിരിച്ച് പോരേണ്ടതിനാല്‍
9-B യില്‍ രണ്ടാമത്തെ
ബെഞ്ചില്‍ ഇരുന്ന്
 മുകളിലോട്ട് നോക്കിയാല്‍
നീല ചോക്കുകൊണ്ടെഴുതിയ
അലിയു+ശോഭ
ഉണ്ടോന്ന് നോക്കാനായില്ല.
 

മൂന്ന് തവണ പോയപ്പോഴും
അഞ്ച് മണിയായതിനാല്‍
അയ്യപ്പന്‍‌റ്റെ ഫോട്ടോക്ക് താഴെ ഇരുന്ന്
താഴെ ഇരുന്ന്
കുട്ടന്‍‌നായരോടൊപ്പം
വാഴ ഇലയില്‍
 ഒരൂണ് തരപ്പെട്ടില്ല.

പകരം

പുതിയതായി വാങ്ങിയ
ചില്ല് പതിച്ചമേശമേലിരുന്ന്
K.R ബേക്കറിയിലെ
ഉപ്പേരി തിന്നേണ്ടി വന്നു.

ഇത്തവണ

തെങ്ങുകാരന്‍ വേലായിയോട്
മുമ്പേ ശട്ടം കെട്ടണം
ഒരു മാസത്തേക്ക്
 അമ്മുക്കുട്ടിയമ്മ വിളിച്ചാല്‍
അവിടേക്ക് വന്ന് പോകരുതെന്ന്

വന്നാല്‍,

കഴിഞ്ഞ തവണത്തേത് പോലെ
അമ്മിക്കല്ലില്‍ നിന്നും
തേങ്ങ എടുത്താല്‍
ചെവിക്ക് പടിക്കാതെ
തേങ്ങ മുഴുവന്‍
മുന്നിലേക്ക് നീട്ടിയാലോ!

അടുത്ത ആഴ്ച എന്‍‌റ്റെ സ്വന്തം നാട്ടിലേക്ക്.

Labels:

Wednesday, July 9, 2008

ഫെമിനിസ്റ്റ്

ഒരൊഴിവ്‌ ദിവസം , ഉമ്മ കോലായില്‍ കസേരയില്‍ ഇരിക്കുന്നു ഞാന്‍ ഉമ്മറപ്പടിയിലും.നാണ്യമ്മ പുറത്ത്‌ നിന്ന് ഉമ്മയോട് സംസാരിച്ചുകൊണ്ടിരിക്കെയാണ്.

ആരോ പടിപ്പുര കടന്ന് വരുന്നത് കണ്ട് ഉമ്മ ആളെ അറിയാന്‍ സൂക്ഷിച്ച് നോക്കി. പുറത്ത് നില്‍‌ക്കുകയായിരുന്നതിനാല്‍ നാണ്യമ്മ ഉമ്മയെ നോക്കി ചിരിച്ചു.

' അതാ വേലായീടെ മകനാ '

ഉമ്മ കസേരയില്‍ നിന്നും എണീറ്റു , മുന്നോട്ടാഞ്ഞു ,

' ന്ത്യേ കുട്ട്യേ ? '

' അച്ഛന്‍ നാളെ വരില്ല മറ്റന്നാളേ പണിക്ക്‌ വരൂന്ന് പറയാന്‍ പറഞ്ഞു '

' ഉം ഞാന്‍ ഇവിടത്തെ ആളോട് പറയാം '

ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ള ആ കുട്ടി തിരിച്ച്‌ ഗേറ്റിനടുത്തിയിട്ടാണുമ്മ വീണ്ടും ഇരുന്നത്‌.

' ങ്ങക്കിപ്പോ അവിടെ ഇരുന്ന് പറഞ്ഞാല്‍ എന്താ? '

എന്‍റ്റെ ചോദ്യത്തിനുമ്മ ചിരിച്ചു ,

' എടാ , നൂറ്‍ വയസ്സായ പെണ്ണ് അഞ്ച്‌ വയസ്സായ ആണിനെ ബഹുമാനിക്കണം '

Labels: