തറവാടി

 

Tuesday, January 20, 2009

പകരം

' രണ്ട് ചാക്ക് നെല്ല് തന്നാല്‍ ഏറ്റാന്‍ വയ്യാന്ന് പറയല്ലെട്ടാ കുഞ്ഞാ , വെല്ലിപ്പാന്‍‌റ്റെ കണ്ണീന്ന് മാഞ്ഞാല്‍ പിന്നെ ഒരു ചാക്ക് ഞാനെടുത്തോളാം '
' ഉം ..' കുഞ്ഞന്‍ നീട്ടിമൂളും.
' തന്നോരുടെ തിരിച്ചുകൊടുക്കാന്‍ വേണൈ ഒരു ചാക്ക് , മൂന്ന് മാസം പിന്നേം പോണ്ടേ! '
ഓരോ തവണ ഉമ്മയുടെ തറവാട്ടിലേക്ക് പോകുമ്പോഴുമുള്ള കരാര്‍.

*****

' ന്താ ന്‍‌റ്റെ കുഞ്ഞാ ഈ വയസ്സാം കാലത്തും ...വീട്ടിലിരുന്നൂടേ ങ്ങക്ക് ? '
രണ്ട് കയ്യിലും അരി സഞ്ചിയും തൂക്കി റോടിലൂടെ നടക്കുന്ന കുഞ്ഞന്‍ തിരിഞ്ഞുനിന്ന് ചിരിച്ചു.
' ദ്‌ മ്മടെ മാമദൂന്‍‌റ്റെം അവറാന്‍‌റ്റേം അര്യാ , പൊടിക്കാന്‍ തന്നതാ '
' ഒന്നിങ്ങട്ട് തന്നോ അങ്ങാടിവരെ ഞാന്‍ പിടിച്ചോളാം '
' ങ്ങളോ! .. അദ് ശര്യാവില്ല ങ്ങള് നടന്നോ ദിന് നല്ല കനണ്ട് '

കുഞ്ഞന്‍‌റ്റെ ഇടതുകയ്യില്‍ നിന്നും ഒരു അരി സഞ്ചി വലിച്ചുവാങ്ങി സൈദാലിക്ക മുന്നില്‍ നടന്നു.

' അന്ന് ഉമ്മാന്‍‌റ്റെ തറവാട്ടീന്ന് തിരിച്ച് പോരുമ്പോ കുന്നിന്‍ ചോട് വരെ നിങ്ങളെടുത്ത ന്‍‌റ്റെ നെല്ലും ചാക്കിന്‍‌റ്റെ അത്രേം കനമൊന്നും ഇതിനുണ്ടാവില്ലാ കുഞ്ഞാ '