തറവാടി

 

Wednesday, September 9, 2009

Sheikh Mohammed, Hats off to you!

ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടുള്ള അചീവ്മെന്റുകളില്‍ പ്രധാനപ്പെട്ട‍ ഒന്നാണ് ഇന്ന് സാഫല്യമാകാന്‍ പോകുന്ന 'ദുബായ് മെട്രോ'.


തുടക്കം മുതല്‍ വളരെ കൗതുകത്തോടെയും താത്പര്യത്തോടേയും നോക്കിക്കാണുകയായിരുന്നു ഈ പ്രോജെക്ടിനെ.

എങ്ങിനെയാണ് ഒരു ഭരണാധികാരി ഒരു വിഷയത്തെ ലക്ഷ്യം വെക്കേണ്ടതെന്നും അതു പ്രാവര്‍ത്തികമാക്കേണ്ടതന്നും ഈ ഒരൊറ്റ ഉദാഹരണത്തിലൂടെ ശ്രീ.ഷെയിക്ക്. മുഹമ്മദ്  ലോകത്തിന് വ്യക്തമക്കിത്തരുന്നു.

നില നില്‍ക്കുന്ന ഒരു പട്ടണത്തിന്റെ നടുവിലൂടെ ഇതുപോലൊരു ഭീമന്‍ പ്രോജെക്ടിന് തുടക്കമിട്ട അദ്ദേഹത്തിന്റെ ചങ്കൂറ്റമാണ് സത്യത്തില്‍ സമ്മതിക്കേണ്ടത്.

തുടക്കത്തിലും പിന്നീട് പല ഘട്ടങ്ങളിലും പരന്നിരുന്ന 'ലുങ്കി' ന്യൂസുകള്‍ കേള്‍ക്കാനിടവന്നപ്പോള്‍ അറിയാതെപോലും പ്രാര്‍ത്ഥിക്കുമായിരുന്നു, ദുബായ് മെട്രോയുടെ ആദ്യയാത്രയുടെ ദിവസം വരെ എങ്കിലും ഇത്തരം ന്യൂസുകളുടെ ഉറവിടക്കാര്‍ക്ക് ആയൂസ്സ് കൊടുക്കണേ എന്ന്!

നല്ല വിഷനും അത് പ്രാവര്‍ത്തികമാക്കാനുള്ള ചങ്കുറപ്പും ഉണ്ടെങ്കില്‍ എന്തും സാധ്യമാകും എന്ന് അദ്ദേഹത്തിന്റെ പ്രവൃത്തിയിലൂടെ മനസ്സിലാക്കാം.

ഷെയിക്ക് മുഹമ്മദ് , ഹാറ്റ്സ് ഓഫ് റ്റു യു!

ദുബായ് മെട്രോയെപ്പറ്റി അപ്പുവിന്റെ ഒരു പോസ്റ്റിവിടെ വായിക്കാം

Labels: ,