മറ്റൊരു റാഗിങ്ങ് ചരിതം
ആശുപത്രി ശിപ്പായി ശേഖരേട്ടന്റെ വീട് എഞ്ചിനീയറിങ്ങ് കോളേജിലെ കുട്ടികള്‍ക്ക് താമസിക്കാന്‍ കൊടുക്കാന്‍ തീരുമാനിച്ച അന്നുതന്നെ മൂന്നാം സെമെസ്റ്റര്‍ വിദ്യാര്‍ത്ഥി സുനിലും ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥി പോളും കൂടി വാടകക്കെടുത്തു , " ഡണ്‍ ഹില്‍ പാലസ്" എന്ന് പേരിട്ടു.
വിഭാര്യനായ താന്‍ വീടിന് പുറത്തുള്ള മുറിയില്‍ താമസിക്കുമെന്നും എന്നാല്‍ തനിക്കോ, തിരിച്ചോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാനോ , ഉണ്ടാവാനോ പാടുള്ളതല്ല എന്നും ഒരു " അങ്ങോട്ടിങ്ങോട്ട് " കരാറായിരുന്നു അദ്യമുണ്ടാകിയത്.
തുടര്‍ന്നാണ് സുനിലിന്റെ അയല്‍ നാട്ടുകാരനും , പ്രീഡിഗ്രി ക്ലാസ് മേറ്റുമായ ഞാന്‍ ഇവരോടൊപ്പം ചേര്‍ന്നത്.എന്റെ പിന്നാലെ സുനിലിന്റെ ക്ലാസ് മേറ്റായ ലതീഷും ഡണ്‍ഹില്‍ പാലസില്‍ താമസം തുടങ്ങി.
കാര്യമായ , അല്ലെങ്കില്‍ സിവിയറായ റാഗിങ്ങ് കോളേജില്‍ ഇല്ലെങ്കിലും , രാത്രി സമയങ്ങളില്‍ ഇത്തരത്തിലുള്ള ഹോസ്റ്റലുകളില്‍ വല്യ മോശമല്ലാത്ത രീതിയില്‍ കുറച്ചൊക്കെ ഉണ്ടാകാറുണ്ടായിരുന്നു.
ഇതറിയുന്നത് കൊണ്ട് തന്നെ പുതുമുഖങ്ങളായ വിദ്യാര്‍ത്ഥികള്‍ കഴിയുന്നതും വൈകുന്നേരങ്ങളില്‍ പുറത്ത് പോകാറില്ല. ക്ലാസ് വിട്ട് നേരെ വീട്ടില്‍ , വീട്ടില്‍ നിന്ന് നേരെ ക്ലാസ് ഇതായിരുന്നു പതിവ്.
സീനിയറും സുഹൃത്തുമായ സുനിലിന്‍റ്റെ കൂട്ടുള്ളതിനാല്‍ എന്നെ ആരും റാഗിങ്ങ് ചെയ്യില്ലെന്ന ഒരഹങ്കാരവും വെച്ച് നടന്നിരുന്ന അക്കാലത്തെ ഒരു വൈകുന്നേരമാണ് കുറച്ചുപേര്‍ വീട്ടില്‍ വന്ന് കയറിയത്. ചെസ്സ് കളിച്ചുകൊണ്ടിരുന്ന എന്‍റ്റേയും സുനിലിന്‍റ്റേയും അടുത്ത് വന്നവര്‍ വന്നു നിന്നു.
കളി മുഴുമിപ്പിക്കാതെ , മുമ്പത്തെ പരിചയത്തിന്റെ ഒരു സൗജന്യവും കാട്ടാതെ ,സുനില്‍ എന്ന ആ ക്രൂരന്‍ , അവരോടെന്തൊക്കെയോ പറഞ്ഞ് , ഉടുത്തിരുന്ന ഷോര്‍ട്സ് അഴിച്ച് പാന്റിട്ട് , ഒന്നും പറയാതെ അവിടെനിന്നും മുങ്ങി.
സുനില്‍ ഗേറ്റ് കടന്നതും വന്നവര്‍ എന്‍റ്റെ നേരെ തിരിഞ്ഞു:
" എന്തടാ തെണ്ടീ പേര്"
പേര് കേട്ട ഉടനേ മറ്റൊരുത്തന്‍ : “ #@&$% !!@## ”
രാഷ്ട്രീയക്കാരെ റാഗ് ചെയ്യില്ല എന്ന ധാരണയാല്‍ കോണ്‍ഗ്രസ്സുകാരനായ ഞാന്‍ വന്നവരില്‍ വല്ല കെ.എസ്.യ്.ക്കാരുമുണ്ടോന്നാണാദ്യം നോക്കിയത്. മുമ്പ് പരിചയപ്പെട്ട ഒരുത്തനും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല ,സൂക്ഷിച്ച് നോക്കിയപ്പോള്‍ , അവരുടെ കൂട്ടത്തില്‍ രണ്ട് പേര്‍ അവര്‍ക്ക് വഴിയില്‍ നിന്നും കിട്ടിയ “ ഇര ”കളായിരുന്നു എന്നെനിക്ക് മനസ്സിലായി.
കലാപരിപാടി തുടങ്ങി ,ഇരകളിലൊരുത്തനോട് , കസേരയില്ലാതെ ഇരിക്കാനും , നിലത്തൂടെ നീന്താനുമൊക്കെ പറഞ്ഞു , അടുത്തവനോട് ചായ ഉണ്ടാക്കാനും. വീട്ടുടമസ്ഥനായതിനാലും സുനിലിന്‍റെ സുഹൃത്തായതിനാലും തന്നെ ആരും ഒന്നുചെയ്യില്ലെന്ന് വിശ്വസിച്ച് , നടക്കുന്ന കലാപരിപാടികള്‍ കണ്ട് കളയാം എന്ന രീതിയില്‍ നിന്നിരുന്ന എന്നോട് , എന്‍റെ എല്ലാ ദ്ധാരണകളേയും കാറ്റില്‍ പറത്തികൊണ്ട് , വന്നവരിള്ള ഒരു കാട്ടാളന്‍ :
" ഇവിടെ വാടാ തെണ്ടീ #@&$% !!@##".
പിന്നീടൊരു തീപ്പെട്ടിക്കൊള്ളി എനിക്ക് നേരെ നീട്ടി :
" എടാ .. #@& $%!!@##.., ഈ വീടിന്റെ മൊത്തം ഏരിയ അളക്കണം ...#@&$!!@##... "
വന്നവര്‍ നിരന്നിരുന്ന് ശീട്ട് കളി തുടങ്ങി.
രണ്ട് സാമാന്യം വല്യ മുറികളും , പുറത്തെ മുറിയും , പൂ മുഖവും , അടുക്കളയും അളന്ന ഞാന്‍ ഏരിയ കണക്ക് കൂട്ടിയ, എഴുതിയ പേപ്പര്‍ നീട്ടി:
അളക്കാന്‍ പറഞ്ഞവന്‍ എന്‍റ്റെ മുഖത്തേക്ക് നോക്കാതെ കളി തുടര്‍ന്നപ്പോള്‍ അടുത്തിരുന്നവന്‍ എനിക്കു നേരെ തിരിഞ്ഞു:
" ഫ ..തെണ്ടീ , അത് തെറ്റാ , ശരിക്കളക്ക്"
"അതിന് ഞാനെഴുതിയത് നിങ്ങള്‍ കണ്ടില്ലല്ലോ , "
" എടാ ...@##&%*+&# മോനെ “#@&$%!!@## , അളക്കെടാ..... ,#@&$%!!@## "
അടുത്ത പടി തല്ലാകുമെന്നെനിക്ക് തോന്നിയതിനാല്‍ ഞാന്‍ വീണ്ടും അളന്നുതുടങ്ങി:
ഇതിനിടക്ക് , ഇരകളിലൊരുത്തന്‍ ചായയുമായി വന്നു , :“ സാര്‍ , ചായ”
ഇവരുടെ “ സാര്‍” വിളി ഞാന്‍ മുമ്പെ ശ്രദ്ധിച്ചിരുന്നു . ഒരുത്തനോട് തറയില്‍ നീന്താന്‍ പറഞ്ഞപ്പോള്‍ “ ശരി സാര്‍” എന്ന് പറഞ്ഞാണ് തുടങ്ങിയത്.
കൊണ്ടുവന്ന ചായ അവര്‍ കുടിച്ചു , അവര്‍ കുടിച്ചതിന്‍റെ ബാക്കി ഉണ്ടാക്കിയവനെകൊണ്ട് കുടിപ്പിക്കുകയും ചെയ്തു.ശീട്ടുകളി തുടരുന്നു , ചായ ഉണ്ടാക്കിയവനെ കൊണ്ട് പിന്നീട് തല മസ്സാജ് ചെയ്യിക്കുന്നു ,നീന്തല്‍ നിര്‍ത്തി പാട്ട് പാടാന്‍ പറഞ്ഞതനുസരിച്ച് അവന്‍ പാടിത്തുടങ്ങി.ഞാനാകട്ടെ മുറിയുടെ നീളവും , വീതിയും അളക്കലും തുടര്‍ന്നുകൊണ്ടിരുന്നു.
ഈ സമയത്താണ് പോള് വീട്ടില്‍ കയറി വന്നത്. പോള് ഫൈനല്‍ ഇയര്‍ ആണെങ്കിലും , കോളേജ് ഹോസ്റ്റലില്‍ നില്‍ക്കാറില്ല , അയാള്‍ക്ക് ഉപ്പില്ലാത്ത ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ തിനാലും മരുന്നുകള്‍ കഴിക്കാനുള്ളതിനാലും എന്നുിതുപോലുള്ള വീടുകളിലാണ് പോള്‍ താമസം.
" ആ തന്നെ കാത്ത് നില്‍ക്കുകയായിരുന്നൂ , വാടാ ഇവിടെ"
വന്നവര്‍ക്ക് പോളിനെ മനസ്സിലായില്ലെനിക്ക് ബോധ്യമായി. വന്നവരുടെ വിളി കാര്യമാക്കാതെ പോള്‍ വീട്ടിനുള്ളിലേക്ക് പോയി.ഇതുരസിക്കാതിരുന്നവന്‍ പോളിന് പിന്നാലെ വീട്ടിനുള്ളിലേക്ക് കയറി ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് മറ്റുള്ളവരുടെ മുന്നില്‍ നിര്‍ത്തി.
പൊതുവെ സൗമ്യനായ പോളൊന്നും മിണ്ടാതെ നിന്നു:
" ഉം എന്തേ ?"
"നിനക്കെന്താ ചെവി കേള്‍ക്കില്ലെടാ തെണ്ടീ ? #$@^%$"
"ഇല്ല" : പോള്‍
"പൊട്ടനാ?":
“ഉം .. അതെ" :
പോളിന്‍റ്റെ കൂസലില്ലാതെയുള്ള മറുപടിയില്‍ പന്തികേട് തോന്നി പരസ്പരം നോക്കി നില്‍ക്കുമ്പോള്‍ , പോള്‍ വീണ്ടും അകത്തേക്ക് പോയത് വന്നവരെ വല്ലാതെ ചൊടിപ്പിച്ചു. എന്തോ തമ്മില്‍ സംസരിച്ച് അഥിതികള്‍ അകത്തേക്ക് കയറുമ്പോള്‍ , പോള്‍ ധൃതിയില്‍ പുറത്തേക്ക് പോയി , എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിന്നെന്നെ നോക്കി:
" അവനിവിടെയാണോടാ താമസിക്കുന്നത്":
" അതെ"
പോകാന്‍ തുടങ്ങിയ അവര്‍ പോളിന്‍റ്റെ ധിക്കാരം മൂലം തിരിച്ചു വരുന്നത് വരെ കാത്തിരിക്കാന്‍ തീരുമാനിച്ചതായി എനിക്ക് തോന്നി.അവര്‍ വീണ്ടും പുതിയ പുതിയ കലാപരിപാടികള്‍ ഞങ്ങളോട് കാണിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടവര്‍ കളി തുടര്‍ന്നു.അരമണിക്കൂര്‍ കഴിഞ്ഞ് കാണും കോളേജിലെ " പ്രധാന ഗുണ്ടകള്‍" എന്നറിപ്പെടുന്ന നാലഞ്ച് പേര്‍ , വീട്ടില്‍ കയറിവന്നു , കൂട്ടത്തില്‍ പോളും.
വന്നവര്‍ അന്നത്തെ ഏറ്റവും സീനിയേഴ്സ് ആയതിനാലും വളരെ അറിയപ്പെടുന്നവരുമായതിനാല്‍ അഥിതികള്‍ ഒന്നൊതുങ്ങി നിന്നു , അപ്പോഴാണെകദേശവിവരം എല്ലാര്‍ക്കും മനസ്സിലായത്.പിന്നെ അവിടെ നടന്നത് ഞാന്‍ പറയണ്ടല്ലോ ,ഇതിന്‍റ്റെ തുടര്‍ച്ച യായി അന്നത്തെ ഫൈനല്‍ ഇയര്‍ സ്റ്റുഡെന്‍സും , മൂന്നാം സെമെസ്റ്റര്‍ കുട്ടികളും തമ്മിലുള്ള ഒരു ശക്തമായ ഒരു കൂട്ട ത്തല്ലില്‍ കലാശിച്ചു വെന്നത് ചരിത്രം.

Labels: ഓര്‍മ്മകള്‍