തറവാടി

 

Thursday, December 25, 2008

പൊന്നുംകട്ടാന്ന് വിളിക്കേക്കേക്കേ..

തല്ല് കിട്ടിക്കഴിഞ്ഞാല്‍ ഉമ്മയോടുള്ള എന്‍‌റ്റെ ആവശ്യം മുകളിലെപ്പോലെ ഉമ്മ എന്നെ പത്തുവട്ടം വിളിക്കണമെന്നതാണ്. ആദ്യമൊന്നും സമ്മതിക്കാതിരിക്കാത്ത ഉമ്മയുടെ കയ്യിലും തോളിലും തൂങ്ങി ഞാന്‍ വീണ്ടും നിര്‍ബന്ധിക്കും. അവസാനം അരെങ്കിലും റക്കമന്‍‌റ്റ് ചെയ്യും ' ഒന്ന് പറഞ്ഞാളാടീ ആ ചെക്കനെ കരയിപ്പിക്കേണ്ട! '

ചെയ്ത കുരുത്തക്കേടിന്‍‌റ്റെ കാഠിന്യമനുസരിച്ച് വിളിക്കാനുള്ള ഉമ്മയുടെ മടിയും കൂടും. ഇപ്പോഴും ഇരിമ്പിളിയത്തുള്ള ഉമ്മയുടേ വീട്ടില്‍ പോകുമ്പോള്‍ വയസ്സായവര്‍ പറയും , ' ഓനെ ഒന്ന് പൊന്നും കട്ടാന്ന് വിളിക്കെടീ'

ഞാന്‍ ഇന്നും ഉമ്മയോട് ചോദിക്കുന്നതാണ് , ' അല്ലെങ്കിലും ഉമ്മാക്ക് മൂത്തോരോടല്ലെ ഇഷ്ടം ഞാന്‍ എളോനായിപ്പോയില്ലേ' . കേള്‍ക്കേണ്ട താമസം ഉമ്മയുടെ മറുപടിയും വരും ; ' ആ ശര്യാ മൂത്തോര് പറേണത് നിക്ക് അന്നോടാണ് കൂടുതല്‍ ഇഷ്ടം ന്നാ ' ഒപ്പം ഇതും , 'എടാ നിക്കെല്ലാരും ഒരുപോലെയാ ആരൊടും കൂടുതലും ഇല്ല കുറവും ഇല്ല'.

ഈ ചോദ്യം ഉപ്പയോടൊരിക്കലും ചോദിച്ചിട്ടില്ലാത്തതിനാല്‍ ഉത്തരവും എനിക്കറിയില്ല പക്ഷെ ഉപ്പയും ഇതേ ഉത്തരമാണ് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറഞ്ഞേനെ , എന്‍‌റ്റെ ഉപ്പ ഒരു നുണയനായിരുന്നെന്ന് കാരണം ഞാനെന്ന ഉപ്പക്ക് പച്ചാനയോടുള്ള ഇഷ്ടമല്ല ആജൂനോടുള്ളത് അതല്ല ഉണ്ണ്യോടും.

Tuesday, December 16, 2008

തോല്‍‌വിയും മധുരതരം.

രണ്ട്‌ വര്‍ഷം മുമ്പാണ് പച്ചാന സ്കൂളില്‍ ആദ്യമായി ചെസ്സ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ പേരുകൊടുത്തിട്ടുണ്ടെന്ന് പറഞ്ഞത്‌ , ആദ്യത്തെ മത്സരത്തില്‍ എതിരാളി ക്യൂന്‍ വെട്ടിയതോടെ കളിയും അവസാനിപ്പിച്ചുപ്പോന്നു.


തോറ്റതിന് സ്പെഷ്യല്‍ ഐസ്ക്രീം വാങ്ങികൊടുത്തത് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുത്ത വര്‍ഷം നോക്കിക്കോ എന്നും വീമ്പിളക്കിയപ്പോള്‍ ഞാന്‍ ചിരിച്ചതേയുള്ളു അങ്ങിനെ കഴിഞ്ഞ വര്‍ഷം സ്കൂളില്‍ മത്സരിച്ച് വിജയിച്ചെങ്കിലും ഗള്‍ഫ് സോണ്‍ മത്സരത്തില്‍ മറ്റുസ്കൂളുകളുമായി തോറ്റു.

ഇത്തവണ സ്കൂളിലും ഗള്‍ഫ് മേഖലയിലും വിജയിച്ച് നാഷണല്‍ ലെവല്‍ മത്സരിക്കാന്‍ നാഗ്പൂരില്‍ പോയതായിരുന്നു കഴിഞ്ഞ ആഴ്ച. തുടക്ക ദിവസം ഒരു കളിയില്‍ തോറ്റപ്പോള്‍ വിഷമിച്ച് വിളിച്ചു.

' തോല്‍‌വിയും ജയവും നോക്കേണ്ട നന്നായി കളിച്ചാല്‍ മതി ' എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ നടന്ന കളികളില്‍ കൂടുതല്‍ തോല്‍‌വിയും കുറച്ച് വിജയങ്ങളുമായി ആളിന്നലെ രാത്രി തിരിച്ചുവന്നു. എന്‍‌റ്റെ പൈസ കൊണ്ട് എനിക്ക് സമ്മാനമായി ഒരു സിനിമാ സിഡിയും കൊണ്ടുവന്നു.

വാല്‍കഷ്ണം:

കോച്ചാരായിരിക്കും എന്നതിശയിച്ച്‌ ആരും കാടുകയറേണ്ട കളിക്കാന്‍ അറിയുന്നവന്‍ എതിരില്‍ ഇരുന്നാല്‍ പത്തുമൂവിന് മുമ്പെ തോല്‍‌പ്പിക്കാനാവുന്ന ഞാന്‍ തന്നെയായിരുന്നു ഇനി പക്ഷെ പ്രഫഷണല്‍ കോച്ചിങ്ങിന് വിടണം.

Thursday, December 11, 2008

എങ്ങനെ മറക്കും

പച്ച ബോര്‍‌ഡറുള്ള വെള്ള സാരിയില്‍
മടിയിലിരുത്തി ടീച്ചറമ്മ ' അ ' എഴുതിച്ചതും,

ഓല മേഞ്ഞ മേല്‍‌ക്കൂരയുടെ വിടവിലൂടെ
ബെഞ്ചില്‍ സൂര്യനുണ്ടാക്കിയ ദീര്‍ഘവട്ടങ്ങളില്‍
കൈ കൊണ്ട് മറച്ചപ്പോള്‍
മൊയ്ദീന്‍ മാഷ് ആഞ്ഞടിച്ചതും,

അമ്പലക്കുളത്തില്‍ കുളിച്ചതിന്
ബെല്ലിനടിയില്‍ നിര്‍‌ത്തിയ ബാലന്‍‌മാഷ്
സ്കൂള്‍ വിട്ട് പോകുമ്പോള്‍
തിരിഞ്ഞ് നിന്നതും,

എസ്.ആര്‍ ശോഭയെ
തോല്‍‌പ്പിച്ച ആഘോഷം
എസ്.എഫ് ഐ.ക്കാരന്‍ രവി
വരാന്തക്ക് താഴെനിന്ന്
പല്ല് കടിച്ച് നോക്കിയതും,